• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സംഘടനയാകുമ്പോൾ തുല്യത വേണമെന്ന് നടിയുടെ സഹോദരൻ

news18india
Updated: June 29, 2018, 11:32 AM IST
സംഘടനയാകുമ്പോൾ തുല്യത വേണമെന്ന് നടിയുടെ സഹോദരൻ
Representation Image
news18india
Updated: June 29, 2018, 11:32 AM IST
തിരുവനന്തപുരം: സംഘടന ഏതാണെങ്കിലും അവിടെ തുല്യത വേണമെന്ന് ആക്രമിക്കപ്പെട്ട നടിയുടെ സഹോദരൻ. നീതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ നാലുപേർ താരസംഘടനയായ അമ്മയിൽ നിന്ന് രാജിവെച്ച സാഹചര്യത്തിൽ ന്യൂസ് 18നോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അമ്മ ജനറൽ ബോഡിയിൽ എന്തുകൊണ്ട് പുതിയ തലമുറയിൽപ്പെട്ട ആൾക്കാരില്ലെന്നും ജയദേവൻ ചോദിച്ചു.

ഒരു വ്യക്തിയെ തിരിച്ചെടുക്കുന്നതോ തിരിച്ചെടുക്കാത്തതോ പ്രധാനകാര്യമല്ല. ഒരു സംഘടനയാകുമ്പോൾ എല്ലാവരോടും തുല്യമായി പെരുമാറണം. ആൺ- പെൺ വ്യത്യാസമില്ലാതെ, തെറ്റോ ശരിയോ നോക്കാതെ എല്ലാവരോടും തുല്യതയോടെ പെരുമാറാൻ കഴിയണം. ഒരാൾക്കൊരു നിയമം മറ്റൊരാൾക്ക് മറ്റൊരു നിയമം എന്നാണെങ്കിൽ സംഘടനയുടെ ആവശ്യമില്ല. സംഘടന കാര്യക്ഷമമല്ലെങ്കിൽ അത് വേണ്ടല്ലോ. വർഷങ്ങളായി ഒരേ ആൾക്കാർ തന്നെയാണ് ജനറൽ ബോഡിയിലുള്ളത്. അതൊക്കെ ഒരു സംഘടനയിൽ നടക്കുന്ന കാര്യമാണോ. ഇന്ത്യയൊരു ജനാധിപത്യ രാഷ്ട്രമാണ്. രാഷ്ട്രീയ പാർട്ടികളിലും സംഘടനകളിലും ആൾക്കാർ മാറിമാറി വരുന്നു. ഇതിന്‍റെ മുകളിലുള്ളവർ എല്ലാകാലത്തും ഒരേ ആൾക്കാർ തന്നെയാണ്. അതിനൊക്കെ മാറ്റം വരണം.

ഇവരൊക്കെ എന്തിനാണ് ഇങ്ങനെയൊരാളെ പേടിക്കുന്നത് എന്ന് മനസിലാകുന്നില്ല. തമിഴിൽ നടികർ സംഘമുണ്ട്. വളരെ ശക്തമായ സംഘടനയാണ്. എല്ലാവരോടും ഒരു പോലെയാണ് പെരുമാറുന്നത്. അവിടെയുള്ള പല സാമൂഹിക കാര്യങ്ങളിലും അവർ ഇടപെടുന്നുണ്ട്. എന്നാൽ, അങ്ങനെ യാതൊരു എത്തിക്സും ഇല്ലാത്ത സംഘടന കേരളത്തിൽ ആവശ്യമുണ്ടോ? പറ്റില്ലെങ്കിൽ പിരിച്ചുവിടട്ടെ. ഇത് ഒരു ഒരു ആർട്ടിസ്റ്റ് അസോസിയേഷനാണ്.
Loading...

നീതി കിട്ടാത്തതു കൊണ്ടല്ല അനിയത്തി അമ്മയിൽ നിന്ന് പുറത്തു പോയത്. ഇങ്ങനെ മണ്ടത്തരമായ കാര്യങ്ങൾ ചെയ്യുന്ന സംഘടനയിൽ അംഗമായിരിക്കേണ്ടതിന്‍റെ ആവശ്യമെന്താണ്. ഇവരു പറയുന്നുണ്ടല്ലോ പരാതി കൊടുത്തില്ലെന്ന്. ഇങ്ങനെയൊരു സംഭവം ഉണ്ടായപ്പോൾ ഞങ്ങൾ ആദ്യം പരാതിപ്പെട്ടത് പൊലീസിനോടാണ്, സംഘടനയോടല്ല. നമ്മുടെ തലപൊട്ടി ചോര വരുമ്പോൾ ആദ്യം ഹോസ്പിറ്റലിലേക്കാണ് പോവുക. അല്ലാതെ സംഘടനയില്‍ പരാതി കൊടുക്കുകയല്ല. എട്ടോളം സിനിമകളിൽ നിന്ന് അവളെ മാറ്റി നിർത്തിയിട്ടുണ്ട്. അതൊരു സത്യമാണെന്നും നടിയുടെ സഹോദരൻ പറഞ്ഞു.

സിനിമകളിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ പരാതികൾ കത്തുപ്രകാരം കൊടുത്തിട്ടുണ്ട്. ഇന്നസെന്‍റ്, ഇടവേള ബാബു, സിദ്ധിഖ് എന്നിവരെ വിളിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ, ഒരു നടപടിയും ഉണ്ടായില്ല. ഇത് ഞങ്ങളുടെ മാത്രം അനുഭവമല്ല. മലയാളത്തിലെ ഒരുപാട് നടീനടന്മാർക്ക് പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നിട്ട് സംഘടനയൊന്നും ചെയ്തിട്ടില്ലെന്നും ഇതാണ് സത്യമെന്നും നടിയുടെ സഹോദരൻ പറഞ്ഞു.
First published: June 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍