ലോക്ക്ഡൗണായി സിനിമ മുടങ്ങി; നടൻ ജീവിക്കാൻ തെരുവുകച്ചവടത്തിനിറങ്ങി

കൊറോണ വൈറസും ലോക്ക്ഡൗണും ഇല്ലായിരുന്നെങ്കിൽ താൻ ഇപ്പോൾ മുംബൈയിൽ എത്തേണ്ടതയിരുന്നുവെന്ന് സോളാങ്കി.

News18 Malayalam | news18-malayalam
Updated: May 23, 2020, 1:30 PM IST
ലോക്ക്ഡൗണായി സിനിമ മുടങ്ങി; നടൻ ജീവിക്കാൻ തെരുവുകച്ചവടത്തിനിറങ്ങി
Ayushmann Khurrana, Solanki Diwakar and Anuu Kapoor in a still from Dream Girl.
  • Share this:
ലോക്ക്ഡൗൺ ഏറ്റവും കൂടുതൽ ബാധിച്ചത് സമൂഹത്തിലെ താഴെ തട്ടിലുള്ളവരെയാണ്. നിരവധി പേർക്ക് തൊഴിൽ നഷ്ടമായി. വരുമാനം നിലച്ചു. ഇതോടെ ജീവിതം മുന്നോട്ടു നീങ്ങുന്നതും പ്രതിസന്ധിയിലായി.

സിനിമാ മേഖലയിലും ഈ പ്രതിസന്ധി നേരിടുന്ന നിരവധി പേരുണ്ട്. നാം കാണുന്ന താരങ്ങളും സംവിധായകരും നിർമാതാക്കളുമല്ലാതെ നിരവധി പേരുടെ ഉപജീവനമാർഗം കൂടിയായിരുന്നു സിനിമ.

ഇത്തരത്തിൽ ലോക്ക്ഡൗണിൽ ജോലി നഷ്ടമായതോടെ ഉപജീവനത്തിന് തെരുവുകച്ചവടത്തിന് ഇറങ്ങിയിരിക്കുകയാണ് ബോളിവുഡിലെ ജൂനിയർ ആർടിസ്റ്റായ സോളാനി ദിവാകർ. ആയുഷ്മാൻ ഖുറാന അഭിനയിച്ച ഡ്രീം ഗേൾ അടക്കം നിരവധി സിനിമകളിൽ ജൂനിയർ ആർടിസ്റ്റായി അഭിനയിച്ചയാളാണ് സോളാനി.
TRENDING:COVID 19 | ചെലവ് കുറഞ്ഞ പരിശോധനാ കിറ്റുകൾ വിപണിയിലേക്ക്; 150 രൂപയ്ക്ക് വിൽക്കാമെന്ന് നിർമാതാക്കൾ [NEWS]Lockdown | രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ ജില്ലവിട്ട് യാത്ര ചെയ്യാൻ പാസ് വേണ്ട [NEWS]വാളയാർ സംഭവം; കോൺഗ്രസ് MPമാരുടേയും MLAമാരുടെയും നിരീക്ഷണ കാലാവധി പൂർത്തിയായി [NEWS]
ഉപജീവനത്തിനായി ഡൽഹിയിലെ തെരുവിൽ പഴങ്ങൾ വിൽക്കുകയാണ് സോളാനി ഇപ്പോൾ. ജൂനിയർ ആർടിസ്റ്റിന് ലഭിക്കുന്ന ചെറിയ വരുമാനത്തിലാണ് സോളാനിയുടെ കുടുംബം ജീവിച്ചിരുന്നത്. ലോക്ക്ഡൗൺ ആയതോടെ അതും നിലച്ചു.

അന്തരിച്ച ബോളിവുഡ് നടൻ ഋഷി കപൂർ അഭിനയിക്കാനിരുന്ന ചിത്രത്തിൽ അവസരം ലഭിച്ചിരുന്നതായി സോളാനി പറയുന്നു. ലോക്ക്ഡൗൺ ആയതോടെ ആ സിനിമ നിലച്ചു. ഋഷി കപൂർ വിട പറയുകയും ചെയ്തു.

കൊറോണ വൈറസും ലോക്ക്ഡൗണും ഇല്ലായിരുന്നെങ്കിൽ താൻ ഇപ്പോൾ മുംബൈയിൽ എത്തേണ്ടതയിരുന്നുവെന്ന് സോളാങ്കി. ചെറിയ വേഷങ്ങളിലാണെങ്കിലും സിനിമകളിൽ അഭിനയിക്കാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
First published: May 23, 2020, 1:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading