• HOME
  • »
  • NEWS
  • »
  • film
  • »
  • 'ദൈവമകളെ' പിറന്നിട്ട് ഒരു വര്‍ഷം; സച്ചിയുടെ ഓർമ്മയിൽ വീഡിയോ പങ്കുവെച്ച് അയ്യപ്പനും കോശിയും ടീം

'ദൈവമകളെ' പിറന്നിട്ട് ഒരു വര്‍ഷം; സച്ചിയുടെ ഓർമ്മയിൽ വീഡിയോ പങ്കുവെച്ച് അയ്യപ്പനും കോശിയും ടീം

പൃഥ്വിരാജും വീഡിയോ പങ്കുവെച്ചിട്ടുണ്ട്

  • Share this:
    അന്തരിച്ച സംവിധായകൻ സച്ചിയുടെ ഓർമ്മകളൊന്നും ഇന്നും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അണിയറ പ്രവർത്തകർക്ക് മറക്കുവാൻ കഴിഞ്ഞിട്ടില്ല. ചിത്രത്തിലെ നഞ്ചിയമ്മയുടെ ദൈവമകളെ എന്ന് തുടങ്ങുന്ന പാട്ട് ഇപ്പോഴും തരംഗമാണ്. ദൈവമകളെ എന്ന പാട്ടിന്റെ റെക്കോർഡിംഗ് സമയങ്ങളിൽ സച്ചിയുമൊത്തുള്ള ഓർമ്മകള്‍ പങ്കുവെക്കുകയാണ് സംഗീതസംവിധായകൻ ജേക്സ് ബിജോയ്. അയ്യപ്പനും കോശിയും ടീം സച്ചിയുടെ സ്മരണയ്ക്കായി ഒരുക്കിയിരിക്കുന്ന ഒരു വീഡിയോയും ജേക്സ് പങ്കുവെക്കുന്നു. പൃഥ്വിരാജും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

    ജേക്സ് ബിജോയുടെ കുറിപ്പ്

    ചില മനുഷ്യർ അങ്ങിനെ ആണ്...
    ഹൃദയം കൊണ്ട് സംസാരിക്കും...
    സംസാരം കൊണ്ട് നമ്മളെ ചിന്തിപ്പിക്കും..
    വാക്കുകളിൽ സത്യം നിറക്കും...
    അവരുടെ സൃഷ്ടികളിൽ ദൈവത്തിന്റെ കൈയൊപ്പ് ഉണ്ടാകും....
    അവർക്കായി ദൈവം ചില നന്മകളെ നൽകും....
    അവിടെ കാലാതീതമായ കലാസൃഷ്ടികൾ പിറവി എടുക്കുന്നു....

    ദൈവമകളെ എന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ആ ഗാനം പിറന്നതും അങ്ങിനെ തന്നെ എന്നു വിശ്വസിക്കാൻ ആണ് ഇഷ്ടം.

    നഞ്ചമ്മയുടെ ഹൃദയത്തിൽ എന്നോ തെളിഞ്ഞു വന്ന ആ വരികൾ സച്ചിയെട്ടന് വേണ്ടി തന്നെ ആയിരുന്നിരിക്കണം.

    ദൈവമകളെ എന്ന ഗാനം നഞ്ചിയമ്മ പാടി സച്ചിയേട്ടൻ കേട്ടിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു.
    ആദ്യമായി സ്റ്റുഡിയോയുടെ ഉള്ളിൽ...

    Posted by Jakes Bejoy on Wednesday, August 26, 2020


    ദൈവമകളെ എന്നു നഞ്ചമ്മ പാടുമ്പോൾ അത് കേൾക്കാൻ സച്ചിയേട്ടൻ ഇല്ല എങ്കിലും...ആ പാട്ടിന്റെ ഉള്ളിൽ ആ വരികളിൽ നിറയെ സച്ചിയേട്ടൻ ഉള്ളത് പോലെ....
    അരികിൽ സച്ചിയേട്ടൻ വന്നത് പോലെ....

    ദൈവമകളെ എന്ന ഗാനം നഞ്ചമ്മ പാടി സച്ചിയേട്ടൻ കേട്ടിട്ട് ഇന്നേക്ക് ഒരു വർഷം ആകുന്നു.
    Published by:user_49
    First published: