നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഡാനിയേല്‍ ശേഖറായി റാണ; പൃഥ്വിരാജിനെ കടത്തിവെട്ടുമെന്ന് ആരാധകര്‍; ട്രെന്റിങ്ങില്‍ ഒന്നാമതായി 'ഭീംലാ നായിക്' ടീസര്‍

  ഡാനിയേല്‍ ശേഖറായി റാണ; പൃഥ്വിരാജിനെ കടത്തിവെട്ടുമെന്ന് ആരാധകര്‍; ട്രെന്റിങ്ങില്‍ ഒന്നാമതായി 'ഭീംലാ നായിക്' ടീസര്‍

  'ഭീംലാ നായികില്‍' കോശി കുര്യനായി വേഷമിടുന്ന റാണ ദഗ്ഗുബാട്ടിയുടെ ക്യാകര്ടര്‍ ടീസര്‍ പുറത്ത് വിട്ടിരിയ്ക്കുകയീണ് അണിയറ പ്രവര്‍ത്തകര്‍

  • Share this:
   പൃഥ്വിരാജിന്റേയും ബിജു മേനോന്റെയും ഗംഭീര പ്രകടനത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സിനിമയാണ് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും. ഇപ്പോളിതാ ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ 'ഭീംലാ നായികില്‍' കോശി കുര്യനായി വേഷമിടുന്ന റാണ ദഗ്ഗുബാട്ടിയുടെ ക്യാകര്ടര്‍ ടീസര്‍ പുറത്ത് വിട്ടിരിയ്ക്കുകയീണ് അണിയറ പ്രവര്‍ത്തകര്‍. ഡാനിയല്‍ ശേഖറായി എത്തുന്ന റാണയുടെ പ്രകടനം കണ്ട ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. യുട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്താണ് വീഡിയോ.

   തെലുങ്ക് സിനിമാപ്രേമികള്‍ ഏറെനാളായി കാത്തിരിക്കുന്ന ചിത്രമാണ് ഭീംലാ നായിക്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന ചിത്രം, തെലുങ്കിലെത്തുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും റാണു ദഗുബാട്ടിയുമാണ്. 'ഭീംല നായക്' എന്നാണ് ലുങ്കില്‍ അയ്യപ്പന്റെ പേര്. ഇത് തന്നെയാണ് ചിത്രത്തിന്റെയും ടൈറ്റില്‍.   2022 ജനുവരി 12നാണ് ചിത്രത്തിന്റെ റിലീസ്. റാണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ടീസറിനൊപ്പമാണ് റിലീസ് തിയതിയും പുറത്തുവിട്ടിരിയ്ക്കുന്നത്.

   സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന് ത്രിവിക്രം തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ചിരിയ്ക്കുന്നു. പവന്‍കല്യാണ്‍, റാണ ദഗ്ഗുപതി, നിത്യ മേനോന്‍ എന്നിവരാണ് പ്രധാന താരങ്ങളായി എത്തുന്നത്. ചിത്രത്തിന് രവി.കെ ചന്ദ്രന്‍ ഛായാഗ്രഹണവും തമന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. റാം ലക്ഷ്മണ്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി.
   Published by:Karthika M
   First published:
   )}