നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • അയ്യപ്പനും കോശിയിലെയും 'കലക്കാത്ത', ഭീംല നായക്കിൽ 'ആട ​ഗാഡു, ഈട ​ഗാ‍ഡു'; ടൈറ്റിൽ സോങ്ങ് പുറത്ത്

  അയ്യപ്പനും കോശിയിലെയും 'കലക്കാത്ത', ഭീംല നായക്കിൽ 'ആട ​ഗാഡു, ഈട ​ഗാ‍ഡു'; ടൈറ്റിൽ സോങ്ങ് പുറത്ത്

  രാമജോഗയ്യ ശാസ്ത്രിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് തമൻ എസ്  ആണ്. തമനൊപ്പം ശ്രീ കൃഷ്‍ണ, പൃഥ്വി ചന്ദ്ര, റാം മിരിയാള എന്നിവർ ചേർന്നാണ് ആലാപനം.

  bheemla nayak

  bheemla nayak

  • Share this:
   സച്ചിയുടെ സംവിധാനത്തിൽ പൃഥ്വിരാജും ബിജു മേനോനും തകർത്തഭിനയിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം അയ്യപ്പനും കോശിയുടെ തെലുങ്ക് റീമേക്കായ ഭീംല നായകിലെ ടൈറ്റിൽ സോങ്ങ് പുറത്തിറങ്ങി. പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേരാണ് ചിത്രത്തിനും. ഇപ്പോഴിതാ പവന്‍ കല്യാണിന്‍റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിലെ ടൈറ്റില്‍ ഗാനം അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍.

   രാമജോഗയ്യ ശാസ്ത്രിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് തമൻ എസ്  ആണ്. തമനൊപ്പം ശ്രീ കൃഷ്‍ണ, പൃഥ്വി ചന്ദ്ര, റാം മിരിയാള എന്നിവർ ചേർന്നാണ് ആലാപനം. 'അയ്യപ്പനും കോശി'യിലെ കലക്കാത്ത എന്ന് തുടങ്ങുന്ന ടൈറ്റിൽ സോങ്ങ് മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. നഞ്ചമ്മ ആലപിച്ച ഗാനത്തിന് സംഗീതം പകര്‍ന്നത് ജേക്സ് ബിജോയ് ആയിരുന്നു.

   Also Read- മലയാളത്തിൽ നിന്നും ലോകോത്തര നിലവാരത്തിലുള്ള മ്യൂസിക് വീഡിയോകൾക്കായി സന്തോഷ് ശിവനും ജോയ് മൂവീ പ്രൊഡക്ഷനും

   പവൻ കല്യാണും റാണ ദ​​ഗുബാട്ടിയുമാണ് തെലുങ്കിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ എന്ന കഥാപാത്രമായി പവൻ കല്യാൺ എത്തുമ്പോൾ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യൻ എന്ന കഥാപാത്രത്തെയാണ് റാണ അവതരിപ്പിക്കുന്നത്. ഭീംല നായക് എന്നാണ് പവൻ കല്യാൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. 2022 ജനുവരി 12ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

   Also Read- 'എന്റെ ജീവന് അപകടമുണ്ട്, എന്റെ കുടുംബത്തിനും'; പോസ്റ്റുമായി സംവിധായകൻ സനൽകുമാർ ശശിധരൻ

   സായ് പല്ലവി, ഐശ്വര്യ രാജേഷ് എന്നിവരും ചിത്രത്തിന്റെ ഭാ​ഗമാവുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. സാഗർ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും സംഭാഷണവും ത്രിവിക്രം ആണ്. തമൻ എസ്. ആണ് സംഗീതമൊരുക്കുന്നത്. സിതാര എന്റർടെയ്ൻമെന്റിസിന്റെ ബാനറിൽ നാ​ഗ വംശിയാണ് ചിത്രം നിർമിക്കുന്നത്.   Also Read- ജൂറിക്കെതിരേ ഹരീഷ് പേരടി 'നിങ്ങളുടെ കഥകളുടെയും സിനിമകളുടെയും നിലവാരം കൊണ്ടാണല്ലോ ബലാത്സംഗങ്ങളും രാഷ്ട്രീയ കൊലപാതങ്ങളും കുറഞ്ഞ് വരുന്നത്'

   നേരത്തെ ചിത്രത്തിന്റെ തിരക്കഥയിൽ പൂർണമായ മാറ്റം വേണമെന്ന് പവൻ കല്യാൺ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രണ്ട് നായകന്മാർ എന്നതിന് പകരം നായകൻ, പ്രതിനായകൻ എന്ന രീതിയിൽ തിരക്കഥ മാറ്റണമെന്ന് പവൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്. പവൻ കല്യാൺ സിനിമകളുടെ ശൈലി പിന്തുടരുന്ന രീതിയിലുള്ള മാറ്റം തെലുങ്ക് പതിപ്പിനുണ്ടാകും. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ചിത്രീകരണം ജൂലൈ അവസാനം പുനരാരംഭിച്ചിരുന്നു.
   Published by:Rajesh V
   First published: