നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ജീവിച്ചിരിക്കുന്ന മൂന്ന് ഇതിഹാസങ്ങള്‍ക്കൊപ്പം'; ആറാട്ടിലെ ഗാന ചിത്രീകരണ രംഗം പങ്കുവച്ച് ബി ഉണ്ണികൃഷ്ണൻ

  'ജീവിച്ചിരിക്കുന്ന മൂന്ന് ഇതിഹാസങ്ങള്‍ക്കൊപ്പം'; ആറാട്ടിലെ ഗാന ചിത്രീകരണ രംഗം പങ്കുവച്ച് ബി ഉണ്ണികൃഷ്ണൻ

  മോഹന്‍ലാല്‍, നെടുമുടി വേണു, കലാമണ്ഡലം ഗോപി ആശാന്‍ എന്നിവര്‍ക്കൊപ്പമുളള ചിത്രമാണ് ഉണ്ണികൃഷ്ണൻ ഫേസ്ബുക്കില്‍ പങ്കുവച്ചത്.

  News18

  News18

  • Share this:
   മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ ടീമിന്റെ ചിത്രമാണ്' 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' . പുലിമുരുകന്' ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയിലെ ഗാന ചിത്രീകരണ രംഗം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ.  നിമിഷങ്ങൾക്കുള്ള ആരാധകർ ഈ ചിത്രം ഏറ്റെടുത്തു.

   മോഹന്‍ലാല്‍, നെടുമുടി വേണു, കലാമണ്ഡലം ഗോപി ആശാന്‍ എന്നിവര്‍ക്കൊപ്പമുളള ചിത്രമാണ് ഉണ്ണികൃഷ്ണൻ ഫേസ്ബുക്കില്‍ പങ്കുവച്ചത്.  ജീവിച്ചിരിക്കുന്ന  മൂന്ന് അതുല്യ പ്രതിഭകള്‍ ഒരുമിക്കുന്ന ഗാനരംഗം ചിത്രീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.

   ദേവാസുരം, ആറാം തമ്പുരാന്‍,നരസിംഹം എന്നീ ചിത്രങ്ങള്‍ക്ക് വരിക്കാശേരി മനിയിൽ ചിത്രീകരിക്കുന്ന മോഹൻലാൽ ചിത്രമാണ് ആറാട്ട്.  നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് നായിക.

   നെയ്യാറ്റിന്‍കരയില്‍ നിന്നും ഗോപൻ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതാണ് ചിത്രത്തിന്റെ കഥ. സായ്കുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍ കുട്ടി, എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
   Published by:Aneesh Anirudhan
   First published: