• HOME
  • »
  • NEWS
  • »
  • film
  • »
  • സീരിയൽ നടന്റെ ഭാര്യ ആത്മഹത്യ ചെയ്തു

സീരിയൽ നടന്റെ ഭാര്യ ആത്മഹത്യ ചെയ്തു

Baahubali Character Artist Madhu Prakash’s Wife Hangs Herself to Death | ഭർത്താവ് വൈകി വരുന്നതാണ് ആത്മഹത്യക്ക് പിന്നിലെ കാരണം എന്ന് കരുതുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    പ്രമുഖ സീരിയൽ താരത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയിൽ. പല രാത്രികളിലും ഭർത്താവ് വൈകി വരുന്നതാണ് ആത്മഹത്യക്ക് പിന്നിലെ കാരണം എന്ന് കരുതുന്നു. ടി.വി. താരം മധു പ്രകാശിന്റെ ഭാര്യ ഭാരതിയാണ് ഹൈദരാബാദിലെ വീട്ടിൽ ആത്മഹത്യ ചെയ്തത്.

    ബാഹുബലിയിൽ ക്യാരക്റ്റർ താരമായി വേഷമിട്ട മധു ചൊവ്വാഴ്ച രാത്രി ഏഴര മണിക്ക് വീട്ടിൽ എത്തിയതും മുറിയിലെ സീലിംഗ് ഫാനിൽ ഭാരതി തൂങ്ങി നിൽക്കുന്നതാണ് കണ്ടത്.

    വീട്ടിൽ എത്തണമെന്ന് ഭാരതി മധുവിനെ നേരത്തെ തന്നെ വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ ജിം, ഷൂട്ടിംഗ് തിരക്കുകളിൽ അകപ്പെട്ടു പോയ മധു അത് ചെവിക്കൊണ്ടില്ല. ശേഷം വീട്ടിൽ എത്തിയില്ലെങ്കിൽ ജീവിതം അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

    2015 ലായിരുന്നു ഇവരുടെ വിവാഹം. രണ്ടു പേരും മധുവിന്റെ മാതാപിതാക്കൾക്കൊപ്പം ഹൈദരാബാദിലെ പഞ്ചവടി കോളനിയിലായിരുന്നു താമസം. ഭാരതി ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി നോക്കുകയായിരുന്നു. മധുവിന്റെ കൃത്യതയില്ലാത്ത ജോലി സമയങ്ങൾ ഭാരതിയെ വിഷമിപ്പിച്ചിരുന്നു. ഇരുവരും ഇതിന്റെ പേരിൽ വഴക്കിടുക പതിവായി.

    മധു പോലീസിൽ വിവരമറിയിക്കുകയും, പോലീസ് ഇയാളുടെ മിഴി രേഖപ്പെടുത്തുകയും ചെയ്തു. ഭാരതിയുടെ മൃതദേഹം ഒസ്മാനിയ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യാനായി മാറ്റി. അന്വേഷണം തുടരുന്നു.

    First published: