മുംബൈ: അന്തരിച്ച ബോളിവുഡ് താരം ഇര്ഫാന് ഖാനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് മകന് ബബീല്‍ ഖാന്. ഒറ്റയ്ക്ക് ജീവിക്കാന്‍ പഠിച്ചതിനെപ്പറ്റിയും അങ്ങനെ ജീവിക്കാന്‍ പിതാവായ ഇര്ഫാന് ഖാന് തന്നെ പഠിപ്പിച്ചിരുന്നുവെന്നും ബബീല്‍ പറഞ്ഞു. പിതാവ് മരിച്ചതിന് ശേഷവും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചതിനെപ്പറ്റിയും ബബീല്‍ മനസ്സ് തുറന്നു. തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ഇര്ഫാന് ഖാന് എന്നും ബബീല്‍ പറഞ്ഞു.
ഇര്‍ഫാന്റെ മരണം ബബീലില് നിരവധി മാറ്റങ്ങളാണ് ഉണ്ടാക്കിയത്. സുഹൃദ് ബന്ധങ്ങളുടെ ആഴമറിയാന്‍ ആ സംഭവം വഴിവെച്ചുവെന്നും ബബീഷ വ്യക്തമാക്കി. ബോളിവുഡ് ബബിള്‍ എന്ന മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പിതാവ് മരിച്ച വിവരം അറിഞ്ഞപ്പോഴുണ്ടായ തന്റെ മാനസികാവസ്ഥയെപ്പറ്റിയും ബബീല്‍ വെളിപ്പെടുത്തിയിരുന്നു. ആദ്യം അക്കാര്യം വിശ്വസിക്കാന്‍ താന്‍ തയ്യാറായിരുന്നില്ലെന്നും.
പിന്നീട് തന്റെ അച്ഛന് ഇനി ഒരിക്കലും തിരിച്ച് വരില്ലെന്ന് അറിഞ്ഞപ്പോള്‍ ആകെ തകര്‍ന്നുപോയി എന്നും ബബീല്‍ പറഞ്ഞു. ‘ഞാന്‍ വല്ലാതെ അസ്വസ്ഥനായിരുന്നു. ആ വാര്‍ത്ത എന്നെ വല്ലാത്തൊരു മാനസികാവസ്ഥയിലേക്കാണ് തള്ളിയിട്ടത്. ഒന്നരമാസത്തോളം ഞാന്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങിയിരുന്നില്ല,’ ബബീല്‍ പറഞ്ഞു.
അതേസമയം ബബീലിനെ സമാധാനിപ്പിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ബബീല്‍ എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. തന്റെ വികാരങ്ങള്‍ വളരെ വ്യക്തമായി എഴുതാന്‍ കഴിയുന്നയാളാണ് ബബീലെന്നും ചിലര്‍ പറഞ്ഞു. നിഷ്കളങ്കമായ സംസാരം. അഗാധമായ ജ്ഞാനവും സത്യസന്ധതയും നിറഞ്ഞതാകും അദ്ദേഹത്തിന്റെ എഴുത്ത്.
ഇങ്ങനെയൊരു വ്യക്തിയെ ലോകത്തിന് സമ്മാനിച്ച മാതാപിതാക്കള്‍ക്ക് നന്ദി,’ എന്നാണ് മറ്റൊരാൾ മന്റ് ചെയ്തിരിക്കുന്നത്. ഖല എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് ചുവടുറപ്പിച്ചിരിക്കുകയാണ് ബബീല്‍ ഖാന്. ദി റെയില്‍വേ മെന്‍ എന്ന വെബ് സീരിസാണ് ഇനി ബബീലിന്റേതായി പുറത്തിറങ്ങാനുള്ളത്.
2020 ഏപ്രില്‍ 29നാണ് ഇര്ഫാന് ഖാന് അന്തരിച്ചത്. കാന്‍സര്‍ രോഗത്തിന് ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. മിര നായര്‍ സംവിധാനം ചെയ്ത് 1988 പുറത്തിറങ്ങിയ സലാം ബോംബെയിലൂടെയാണ് ഇര്ഫാന് ഖാന് എന്ന നടന് ലോകസിനിമയിലക്ക് എത്തുന്നത്. ചിത്രത്തിലെ ഇര്‍ഫാന്റെ വേഷം ചെറുതായിരുന്നെങ്കിലും ആ വര്‍ഷത്തെ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള അക്കാദമി പുരസ്കാരത്തിന് സിനിമ നാമനിര്‍ദേശം ചെയ്യപ്പെട്ടു.
Also read- പണം മോഷ്ടിച്ച ശേഷം കള്ളന്റെ സൂപ്പർ ഡാൻസ്; സിസിടിവി ദൃശ്യങ്ങൾ വൈറൽ
മുപ്പത് വര്‍ഷം നീണ്ട അഭിനയ ജീവിതത്തില്‍ ചെറുതും വലുതുമായ നൂറിലധികം സിനിമകളില്‍ ഇര്ഫാന് വേഷമിട്ടു. കരിയറിന്റെ ആദ്യഘട്ടത്തില്‍ ടിവി സീരിയലുകളിലായിരുന്നു ഇര്ഫാന് സജീവമായിരുന്നത്. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ‘ചാണക്യ’, ‘ചന്ദ്രകാന്ത എന്നിവ അവയില്‍ പ്രധാനപ്പെട്ടതാണ്.
സലാം ബോംബെയ്ക്ക് ശേഷം ഇന്തോ-ജര്‍മന്‍ ഷോര്‍ട്ട് ഫിലിം ദി ക്ലൗഡ് ഡോര്‍ (1994) ലും ഇര്ഫാന് വേഷമിട്ടു. പ്രശസ്ത സംവിധായകന് മണി കൗള്‍ ആയിരുന്നു സിനിമയുടെ സംവിധായകന്. ഹിന്ദിയില്‍ നിരവധി സിനിമകളില്‍ വേഷമിട്ടെങ്കിലും നടനെന്ന നിലയില്‍ ഇര്ഫാന് ഖാനെ അടയാളപ്പെടുത്തിയ സിനിമ 2004 പുറത്തിറങ്ങിയ ഹാസില്‍ ആയിരുന്നു. മികച്ച വില്ലനുള്ള ഫിലിംഫെയര്‍ പുരസ്കാരം ഹാസില്‍ അദ്ദേഹത്തിന് നേടിക്കൊടുത്തു.
2007 ല്‍ പുറത്തിറങ്ങിയ ലൈഫ് ഇന്‍ എ മെട്രോ ആണ് ബോളിവുഡില്‍ ഇര്‍ഫാന്റെ കരിയര്‍ മാറ്റിയത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയര്‍ അടക്കമുള്ള അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചു. ബോളിവുഡില്‍ സജീവമായിരിക്കുമ്പോഴും അന്താരാഷ്ട്ര സിനിമകളില്‍ സാന്നിധ്യമറിയിക്കാന്‍ ഇര്ഫാന് കഴിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.