സെബാസ്റ്റ്യൻ മാഷ് പഞ്ചിങ് ബാഗിൽ ഓരോ തവണയും മുഷ്ടി ചുരുട്ടി ഇടിക്കുമ്പോഴും പിന്നിൽ ശ്രുതി മുഴങ്ങുന്നത് കേൾക്കാം. ഒരു കാലത്ത് മലയാള സിനിമയ്ക്കും യുവാക്കൾക്കും ഹരമായിരുന്ന ആക്ഷൻ രംഗങ്ങൾ അവതരിപ്പിച്ച് കയ്യടി വാരിക്കൂട്ടിയ ബാബു ആന്റണി (Babu Antony) എന്ന ആക്ഷൻ ഹീറോയ്ക്ക് അടവിന്റെ ആദ്യപാഠങ്ങൾ പകർന്നു നൽകിയ സെബാസ്റ്റ്യൻ മാഷാണിത്.
സെബാസ്റ്റ്യൻ മാഷിന് ഇപ്പോൾ പ്രായം 82 ആയിരിക്കുന്നു. ശിഷ്യൻ കാണാൻ ചെല്ലുമ്പോൾ അദ്ദേഹം ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്ന തിരക്കിലായിരുന്നു. അതിനിടെ ബാബുവിനെ കണ്ടതും അൽപ്പം ഇടി പരീക്ഷണത്തിനും മാഷ് മറന്നില്ല. പൊൻകുന്നം സ്വദേശിയാണ് ഇദ്ദേഹം.
ഏറെ നാളുകൾക്കു ശേഷം മുഴുനീളൻ ആക്ഷൻ ഹീറോ റോളുമായി മലയാളത്തിൽ അവതരിക്കാൻ തയാറെടുക്കുകയാണ് ബാബു ആന്റണി. ഒമർ ലുലു സംവിധാനം ചെയ്യുന്ന 'പവർ സ്റ്റാർ' എന്ന ചിത്രമാണ് മടങ്ങിവരവിന് കാരണം. ഇതിനു മുൻപ് നിവിൻ പോളിയുടെ 'കായംകുളം കൊച്ചുണ്ണി' എന്ന സിനിമയിലും ബാബു ആന്റണി ആക്ഷനുമായി എത്തിയിരുന്നു.
ബാബു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാറില്‍ ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലോറും പ്രധാന വേഷത്തിലെത്തും.
ഹാപ്പി വെഡിങ്, ചങ്ക്സ്, ഒരു അടാര്‍ ലവ്, ധമാക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ചിത്രമാണ് പവര്‍സ്റ്റാര്‍. നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം എന്ന ടാഗ്ലൈനുമായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഡെന്നീസ് ജോസഫാണ്.
ഇതേക്കുറിച്ച് ബാബു ആന്റണിയും ഒരു പോസ്റ്റ് പങ്കിട്ടിരുന്നു. കുറിപ്പിങ്ങനെ: 'പവര്‍ സ്റ്റാറില്‍ എന്നോടൊപ്പം ഹോളിവുഡ് സൂപ്പര്‍ താരം ലൂയിസ് മാന്‍ഡിലോര്‍ ഉണ്ടായിരിക്കും. പവര്‍സ്റ്റാറിന്റെ പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടക്കുന്ന സമയത്തു തന്നെ ഡയറക്ടര്‍ ഒമര്‍ ലുലു എന്നോട് പവര്‍സ്റ്റാറിലേക്ക് എനിക്ക് പരിചയമുള്ള അത്യാവശ്യം നല്ല സ്റ്റാര്‍ഡവും മാര്‍ഷല്‍ ആര്‍ട്ട്സും വശമുള്ള ഹോളിവുഡ് ആക്ടറേ ഒരു പ്രധാന കഥാപാത്രം ചെയ്യാന്‍ കിട്ടുമോ എന്നു ചോദിച്ചിരുന്നു. അമേരിക്കയില്‍ എനിക്കറിയാവുന്ന ആക്ടേഴ്സില്‍ ചിലരോട് ഞാന്‍ ഈ കാര്യം സൂചിപ്പിച്ചിരുന്നു. കൂട്ടത്തില്‍ സുഹൃത്തായ ലൂയിസ് മാന്‍ഡിലോറിനോടും ഞാന്‍ കാര്യം പറഞ്ഞു. ലൂയിസിനെ പോലുള്ള ഒരു വലിയ താരം ഓക്കേ പറഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നിയിരുന്നെങ്കിലും അദ്ദേഹത്തെപ്പോലൊരാളെ അഫോര്‍ഡ് ചെയ്യാന്‍ കഴിയുമോ എന്ന പേടി ഉണ്ടായിരുന്നു. എന്നാല്‍ തന്റെ പ്രതിഫലത്തിന്റെ കാര്യത്തേക്കുറിച്ച് ആലോചിക്കേണ്ട എന്നും, നമ്മുടെ സൗഹൃദത്തിന്റെ പുറത്തു ചെയ്യാം എന്നുമാണ് ലൂയിസ് പറഞ്ഞത്. മലയാള സിനിമക്ക് ഒരു ഹോളിവുഡ് വാതില്‍ തുറക്കാന്‍ പവര്‍സ്റ്റാറിലൂടെ സാധിക്കട്ടെ. അപ്പോള്‍ കാത്തിരുന്നോളൂ, 'പവര്‍ സ്റ്റാര്‍' എന്ന ഈ ആക്ഷന്‍ ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ ഇനി ലൂയിസ് മാന്‍ഡിലോറും ഉണ്ടാകും.!!'
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.