• HOME
  • »
  • NEWS
  • »
  • film
  • »
  • ആദ്യദിനത്തിലെ ആദ്യ പ്രദര്‍ശനം സൗജന്യം ; ബാബു ആന്‍റണി ചിത്രം 'ഹെഡ് മാസ്റ്റര്‍' നാളെ തിയേറ്ററുകളില്‍

ആദ്യദിനത്തിലെ ആദ്യ പ്രദര്‍ശനം സൗജന്യം ; ബാബു ആന്‍റണി ചിത്രം 'ഹെഡ് മാസ്റ്റര്‍' നാളെ തിയേറ്ററുകളില്‍

പ്രസിദ്ധ ചെറുകഥാകൃത്ത് കാരൂർ നീലകണ്ഠപിള്ളയുടെ പൊതിച്ചോർ എന്ന കഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ഹെഡ്മാസ്റ്റർ

  • Share this:
    ചാനൽ ഫൈവ്ന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിച്ച് രാജീവ് നാഥ് സംവിധാനം ചെയ്ത 'ഹെഡ് മാസ്റ്റർ ' നാളെ കേരളത്തിലെ തീയേറ്ററുകളിലെത്തും. പ്രസിദ്ധ ചെറുകഥാകൃത്ത് കാരൂർ നീലകണ്ഠപിള്ളയുടെ പൊതിച്ചോർ എന്ന കഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ഹെഡ്മാസ്റ്റർ .കേരളത്തിൽ ഒരു സാമൂഹികമാറ്റത്തിന് തുടക്കം കുറിച്ച വിദ്യാഭ്യാസബില്ലിന് പ്രചോദനമായതും ഈ കൊച്ചുകഥയാണ്. ബാബു ആന്‍റണിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ പ്രശസ്ത നടി ജലജയുടെ മകള്‍ ദേവിയും ഒരു പ്രധാന വേഷത്തിലെത്തുന്നു.

    അദ്ധ്യാപകവിദ്യാർത്ഥി ബന്ധത്തിന്റെ നേരടയാളങ്ങൾ പറഞ്ഞുവെയ്ക്കുന്ന ചിത്രമാണ് ഹെഡ്മാസ്‌റ്റർ . അതുകൊണ്ടു തന്നെ പുതിയ തലമുറയ്ക്കുള്ള ഒരു പാഠവും കൂടിയായി മാറുകയാണ് ഹെഡ്മാസ്റ്റർ . ചിത്രത്തിന്‍റെ ആദ്യ ദിവസത്തെ ആദ്യപ്രദർശനം എല്ലാവർക്കും തികച്ചും സൗജന്യമായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ തിരക്കഥ രാജീവ് നാഥും കെ ബി വേണുവും ചേർന്നാണ് നിർവ്വഹിച്ചത്. ക്യാമറ പ്രവീൺ പണിക്കരും എഡിറ്റിംഗ് ബീനാ പോളും നിർവ്വഹിച്ചിരിക്കുന്നു.



    കാവാലം നാരായണ പണിക്കരുടെ മകൻ കാവാലം ശ്രീകുമാർ ആദ്യമായി സംഗീത സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹെഡ്മാസ്റ്റർ . പ്രഭാവർമ്മയുടേതാണ് വരികൾ . ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് പി ജയചന്ദ്രനും നിത്യ മാമ്മനുമാണ്. തമ്പി ആന്റണി, , ജഗദീഷ് , സഞ്ജു ശിവറാം , മധുപാൽ, ശങ്കർ രാമകൃഷ്ണൻ , പ്രേംകുമാർ , ബാലാജി, ആകാശ് രാജ്, ദേവ്നാഥ്, മഞ്ജു പിള്ള , ദേവി, സേതു ലക്ഷ്മി, വേണു ജി വടകര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. പിആര്‍ഒ അജയ് തുണ്ടത്തില്‍.
    Published by:Arun krishna
    First published: