• HOME
  • »
  • NEWS
  • »
  • film
  • »
  • Baburaj | 'പണം വാങ്ങി കബളിപ്പിച്ചെന്ന പരാതി കള്ളക്കേസ്, അഭിനയിച്ചത് പണം വാങ്ങാതെ': ബാബുരാജ്

Baburaj | 'പണം വാങ്ങി കബളിപ്പിച്ചെന്ന പരാതി കള്ളക്കേസ്, അഭിനയിച്ചത് പണം വാങ്ങാതെ': ബാബുരാജ്

താൻ സിനിമയുടെ ഭാഗമായി പണമോ മറ്റു ചിലവുകളോ സ്വീകരിച്ചിട്ടില്ല, വാണിക്ക് 'കൂദാശ' സിനിമയുമായി ബന്ധമില്ല. വിശദീകരണവുമായി ബാബുരാജ്

ബാബുരാജ്

ബാബുരാജ്

  • Last Updated :
  • Share this:
    തനിക്കും ഭാര്യ വാണി വിശ്വനാഥിനുമെതിരെയുള്ള (Vani Viswanath) വഞ്ചകുറ്റം ചുമത്തിയുള്ള പരാതി കള്ളക്കേസെന്ന് നടൻ ബാബുരാജ് (Baburaj). 2018ൽ റിലീസ് ചെയ്ത 'കൂദാശ' എന്ന മലയാള സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് വാങ്ങിയ പണം തിരികെ നൽകിയില്ല എന്ന തിരുവില്വാമല സ്വദേശി റിയാസിൻ്റെ പരാതിയിന്മേൽ ഒറ്റപ്പാലം പൊലീസാണ് കേസ് ചുമത്തിയത്. താൻ പണം പോലും വാങ്ങാതെയാണ് അഭിനയിച്ചതെന്നും, ഈ സിനിമയുമായി ഒരുബന്ധവുമില്ലാത്ത വാണി വിശ്വനാഥിനെക്കൂടി കേസിൽ ഉൾപ്പെടുത്തുകയാണുണ്ടായതെന്നും ബാബുരാജ്. നടന്റെ ഫേസ്ബുക്ക് കുറിപ്പിലെ വാചകങ്ങളിലേക്ക്:

    'ഡിനു തോമസ് സംവിധാനം ചെയ്ത് റിയാസ്, ഒമർ എന്നിവർ നിർമാതാക്കളായ OMR productions 2017 ഇൽ പുറത്തിറക്കിയ 'കൂദാശ' സിനിമ മൂന്നാർ വച്ചാണ് ഷൂട്ടിംഗ് നടന്നത്. താമസം, ഭക്ഷണം എല്ലാം എന്റെ റിസോർട്ടിൽ ആയിരുന്നു. അന്ന് ഷൂട്ടിംഗ് ചിലവിലേക്കായി നിർമാതാക്കൾ പണം അയച്ചത് റിസോർട്ടിന്റെ അക്കൗണ്ട് വഴിയാണ്. ഏകദേശം 80 ലക്ഷത്തിൽ താഴെയാണ് അവരുടെ ആവശ്യപ്രകാരം ഷൂട്ടിംഗ് ചിലവിലേക്കായി അയച്ചത്. സിനിമ പരാജയമായിരുന്നു.

    ഞാൻ അഭിനയിച്ചതിന് ശമ്പളം ഒന്നും വാങ്ങിയില്ല. താമസം, ഭക്ഷണം ചിലവുകൾ ഒന്നും തന്നില്ല. എല്ലാം റിലീസ്‌ ശേഷം എന്നായിരുന്നു പറഞ്ഞത്. നിർമാതാക്കൾക്ക് അവരുടെ നാട്ടിൽ ഏതോ പോലീസ് കേസുള്ളതിനാൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടാതെ ആയപ്പോൾ VBcreations എന്ന എന്റെ നിർമാണ കമ്പനി വഴിയാണ് റിലീസ് ചെയ്തത്. കൂടാതെ കേരളത്തിൽ flex board വക്കാൻ 18 ലക്ഷത്തോളം ഞാൻ ചിലവാക്കുകയും ചെയ്തു.

    സാറ്റലൈറ്റ് അവകാശം വിറ്റുതരണം എന്ന നിർമാതാക്കളുടെ ആവശ്യപ്രകാരം ഞാൻ കുറേ പരിശ്രമിച്ചു. എന്നാൽ അത് നടന്നില്ല, പിന്നീട് ആ ആവശ്യം ഭീഷണിയായപ്പോൾ ഞാൻ ആലുവ SP ഓഫീസിൽ പരാതി നൽകി. എല്ലാ രേഖകളും കൊടുത്ത് നിർമ്മാതാക്കൾ പലവട്ടം വിളിച്ചിട്ടും പോലീസ് സ്റ്റേഷനിൽ വന്നില്ല.

    സത്യം ഇതായിരിക്കെ, അവർ മറ്റുചിലരുടെ ഉപദേശ പ്രകാരം എനിക്കും ഈ സിനിമയുമായി ഒരു ബന്ധം പോലും ഇല്ലാത്ത വാണിക്കും എതിരെ ഇപ്പോൾ പരാതിയുമായി വന്നിരിക്കുകയാണ്. 'കൂദാശ' ഗൂഗിൾ സെർച്ച് ചെയ്താൽ അതിന്റെ ഡീറ്റെയിൽസ് കിട്ടുമെന്നിരിക്കെ ഇപ്പോൾ ഇവർ കൊടുത്തിരിക്കുന്നത് കള്ള കേസ് ആണ്. അതിനെതിരെ ഞാൻ കോടതിയെ സമീപിക്കും



    2017 കാലത്തെ ഇതുപോലുള്ള കേസുകൾ കുത്തിപ്പൊക്കി എന്നെ അപമാനിക്കാൻ പിന്നിൽ പ്രവർത്തിക്കുന്നവരെ എനിക്കറിയാം... ഒരു കാര്യം ഞാൻ പറയാം ഇനി ആകാശം ഇടിഞ്ഞു വീണാലും എന്റെ 'നിലപാടുകളിൽ' ഞാൻ ഉറച്ചു നിൽക്കും'.

    Summary: Actor Baburaj posted a Facebook note after news broke on a case of treachery over himself and wife Vani Viswanath. The actor claims he never accepted remuneration or other financial expenses on the movie 'Koodasa' and that a false case has been foisted upon him
    Published by:user_57
    First published: