• HOME
  • »
  • NEWS
  • »
  • film
  • »
  • Alia Bhatt | ആലിയ ഭട്ടിൻെറ ബേബി ഷവറിനെത്തി സൂപ്പർതാരങ്ങൾ; ചിത്രങ്ങളുമായി ആലിയയും

Alia Bhatt | ആലിയ ഭട്ടിൻെറ ബേബി ഷവറിനെത്തി സൂപ്പർതാരങ്ങൾ; ചിത്രങ്ങളുമായി ആലിയയും

മറ്റുചില താരങ്ങളെപ്പോലെ എല്ലാവരുടെയും മുൻപിൽ സ്നേഹപ്രകടനം നടത്തുന്ന കൂട്ടത്തിലല്ല രൺബീർ

  • Last Updated :
  • Share this:
    ബോളിവുഡ് സൂപ്പർതാരങ്ങളായ ആലിയ ഭട്ടും (Alia Bhatt) രൺബീർ കപൂറും (Ranbir Kapoor) തങ്ങളുടെ ആദ്യകുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. ബുധനാഴ്ചയാണ് ആലിയയുടെ ബേബി ഷവർ മുംബൈയിലുള്ള അവരുടെ വസതിയിൽ വെച്ച് നടന്നത്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു. ഷഹീൻ ഭട്ട്, നീതു കപൂർ, റിദ്ധിമ കപൂർ സാഹ്നി, കരിഷ്മ കപൂർ, കരൺ ജോഹർ തുടങ്ങിയവരെല്ലാം ചടങ്ങിന് മോടികൂട്ടി.

    മറ്റുചില താരങ്ങളെപ്പോലെ എല്ലാവരുടെയും മുൻപിൽ സ്നേഹപ്രകടനം നടത്തുന്ന കൂട്ടത്തിലല്ല രൺബീർ. എന്നാൽ തനിക്കു ഭാര്യയോടുള്ള സ്നേഹത്തെക്കുറിച്ചു രൺബീർ വാചാലനാവുകയും ചെയ്യും. ബേബി ഷവർ ചടങ്ങിൽ രൺബീർ പ്രണയപുരസരം ഭാര്യയെ ചേർത്തുപിടിച്ച ചിത്രങ്ങൾ ആലിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.




    ഇരുവരും ഒന്നിച്ച ആദ്യചിത്രം 'ബ്രഹ്മാസ്ത്ര' അടുത്തിടെയാണ് റിലീസ് ചെയ്തത്. ബ്രഹ്മാസ്ത്രയുടെ ഷൂട്ടിംഗ് ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ആലിയയും രൺബീറും ഡേറ്റിംഗ് ആരംഭിച്ചത്. 2018ൽ സോനം കപൂറിന്റെ വിവാഹ ചടങ്ങിൽ വച്ച് അവർ തങ്ങളുടെ ബന്ധം പരസ്യമാക്കി. ഈ വർഷമാദ്യം വരെ അവർ ഡേറ്റിംഗ് നടത്തിയ ശേഷം ഏപ്രിലിലാണ് വിവാഹിതരായത്.

    അമ്മയാവുന്നു എന്ന വിശേഷം ആലിയ അടുത്തിടെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഏപ്രിൽ മാസത്തിലായിരുന്നു ഇവരുടെ വിവാഹം. നടൻ രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹവും, ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പും മറ്റും ബോളിവുഡിലും ആരാധകർക്കിടയിലും ഇതിനകം തന്നെ ചർച്ചയാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും മറ്റും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇവരെ ഒന്നിച്ചുകിട്ടുന്ന നിമിഷങ്ങൾ പാപ്പരാസികളും വെറുതെ വിടാറില്ല.

    താരങ്ങളിൽ ചർച്ചാവിഷയമായത് നടി കരിഷ്മ കപൂറാണ്. കരീഷ്മ കപൂർ അതിമനോഹരമായ പെപ്പി കുർത്തയണിഞ്ഞെത്തി എല്ലാവരെയും ഞെട്ടിച്ചു.

    ബേബി ഷവറിനെത്തിയതിൻെറ ചിത്രങ്ങൾ താരം തൻെറ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. സ്റ്റൈലും കംഫർട്ടും ഒരുപോലെ ഒത്തുചേരുന്ന തരത്തിലുള്ള മനോഹരമായ വസ്ത്രമാണ് കരീഷ്മ ധരിച്ചിരുന്നത്. ജോഡി ലൈഫിൻെറ ലേബലിലുള്ള സിൽക്ക് കുർത്തയാണ് അവർ ധരിച്ചത്. നിറയെ പൂക്കളുടെയും ഇലകളുടെയുമൊക്കെ ചിത്രങ്ങളുള്ള മഞ്ഞനിറത്തിലുള്ള കുർത്തയായിരുന്നു അത്. ധാരാളം എംബ്രോയ്ഡറി വർക്കുകളും ഉള്ളതിനാൽ നല്ല ശോഭയോടെ തിളങ്ങുന്നതായിരുന്നു കരീഷ്മയുടെ വസ്ത്രം.

    മനോഹരമായ പിങ്ക് നിറത്തിൽ ത്രെഡ് വർക്കുകളും മുത്തുകളും കൊണ്ട് അലങ്കരിച്ച ഒരു സുതാര്യമായ പിങ്ക് ദുപ്പട്ടയും കു‍ർത്തയ്ക്കൊപ്പം ധരിച്ചിരുന്നു. ആഘോഷത്തിന് മാറ്റു കൂട്ടുന്ന വേഷത്തിലാണ് കരീഷ്മ എത്തിയത്. അമിതമായി മേക്കപ്പും ചെയ്തിരുന്നില്ല. അതിനാൽ തന്നെ സ്വാഭാവിക ഭംഗിയിൽ കരീഷ്മ വേറിട്ട് നിന്നു. പിങ്ക് ലിപ് ഷേഡും ഹെയർ ബണ്ണും കറുത്ത കൂളിങ് ഗ്ലാസ്സും ലുക്കിന് മാറ്റ് കൂട്ടി.

    ഈ വസ്ത്രം കണ്ടാൽ നിങ്ങൾക്കും അതൊന്ന് വാങ്ങി നോക്കണമെന്ന് തോന്നിയേക്കാം. അതിൻെറ വിശദാംശങ്ങളും ലഭ്യമായിട്ടുണ്ട്. ജോഡ് ലൈഫിൻെറ വെബ്സൈറ്റിൽ ഈ കുർത്ത ലഭ്യമാണ്. ജെയ്പൂർ സിൽക്ക് കുർത്ത ആൻറ് ദുപ്പട്ട എന്നാണ് സൈറ്റിൽ ഇതിൻെറ പേര് നൽകിയിരിക്കുന്നത്. ത്രീ പീസുള്ള ഈ വസ്ത്രത്തിന് 32,380 രൂപയാണ് വില വരുന്നത്.
    Published by:user_57
    First published: