• HOME
  • »
  • NEWS
  • »
  • film
  • »
  • Baahubali Netflix | ബാഹുബലി സീരീസ് ഇനി ഉണ്ടായേക്കില്ല; നെറ്റ്ഫ്ലിക്സ് പ്രോജക്റ്റ് ഉപേക്ഷിക്കുന്നതായി റിപ്പോർട്ട്

Baahubali Netflix | ബാഹുബലി സീരീസ് ഇനി ഉണ്ടായേക്കില്ല; നെറ്റ്ഫ്ലിക്സ് പ്രോജക്റ്റ് ഉപേക്ഷിക്കുന്നതായി റിപ്പോർട്ട്

ആറ് മാസത്തെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും ശേഷമാണ് സീരീസ് വേണ്ടെന്ന് വെയ്ക്കുന്നതായി നെറ്റ്ഫ്ലിക്സ് അറിയിക്കുന്നു.

  • Share this:
    ബാഹുബലി സീരിസ് (Bahubali Series) നെറ്റ്ഫ്ലിക്സ് (Netflix) ഉപേക്ഷിക്കുന്നതായി റിപ്പോർട്ട്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളുടെ വൻ വിജയത്തിന് ശേഷം, 'ബാഹുബലി: ബിഫോർ ദി ബിഗിനിംഗ്' (Bahubali: Before the Beginning) എന്ന പേരിൽ സീരിസ് പുറത്തിറക്കുമെന്ന് നെറ്റ്ഫ്‌ളിക്‌സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ പ്രോജക്റ്റിൽ നിന്നാണ് നെറ്റ്ഫ്ലിക്സ് ഇപ്പോൾ പിന്മാറിയിരിക്കുന്നത്. സീരീസിന് വേണ്ടി ഇതിനകം 150 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു.

    ആറ് മാസത്തെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും ശേഷമാണ് സീരീസ് വേണ്ടെന്ന് വെയ്ക്കുന്നതായി നെറ്റ്ഫ്ലിക്സ് അറിയിക്കുന്നു. ചിത്രീകരണം കഴിഞ്ഞ ഭാഗം ഇഷ്ടപ്പെടാത്തതാണ് ഉപേക്ഷിക്കാനുള്ള കാരണം എന്നാണ് റിപോർട്ടുകൾ.

    ഇന്ത്യൻ സിനിമ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടാൻ കാരണമായ മികച്ച വാണിജ്യ സിനിമയായിരുന്നു ബാഹുബലി. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം രണ്ടു ഭാഗങ്ങളായാണ് ഇറങ്ങിയത്. ബോക്സ് ഓഫീസിൽ വമ്പിച്ച വിജയമായിരുന്നു രണ്ട് ചിത്രങ്ങളും നേടിയത്.

    ഇതിനു പിന്നിലെ ചിത്രത്തിന്റെ മൂന്നാം ഭാഗം ഇറങ്ങുമെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. ഒടുവിലാണ് 'ബാഹുബലി: ബിഫോർ ദി ബിഗിനിംഗ്' എന്ന പേരിൽ ബാഹുബലി സീരിസ് പുറത്തിറക്കുമെന്ന് നെറ്റ്ഫ്‌ളിക്‌സ് അറിയിച്ചത്. 100 കോടിക്ക് മുകളിൽ ആയിരുന്നു ഇതിനായി നെറ്റ്ഫ്ലിസ് നിക്ഷേപിച്ചിരുന്നത്.

    'ബാഹുബലി: ബിഫോർ ദി ബിഗിനിംഗ്' എന്ന സീരിസിൽ ശിവകാമി ദേവിയുടെ കഥ പ്രമേയകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ബാഹുബലിയുടെ രണ്ടു ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ട ശിവകാമി ദേവിയെന്ന ശക്തയായ രാജ്ഞിയുടെ ജീവിതകഥ ആസ്പദമാക്കിയാണ് സീരിസ് വിഭാവനം ചെയ്തിരുന്നത്. "ദി റൈസ് ഓഫ് ശിവകാമി" എന്ന, ആനന്ദ് നീലകണ്ഠന്റെ പുസ്തകത്തെ ആധാരമാക്കിയാണ് സീരീസിന്റെ തിരക്കഥ ഒരുങ്ങിയത്.

    Also Read - 'സിനിമ ഒരുപാട് ഇഷ്ടമായി, പറയാന്‍ വാക്കുകളില്ല'; 'ഹൃദയം' കണ്ട് സുചിത്ര മോഹന്‍ലാല്‍

    ദേവ കട്ടയായിരുന്നു സീരിസിന്റെ സംവിധായകന്‍. രാജമൗലിയും പ്രസാദ് ദേവനിനിയും നെറ്റ്ഫ്ലിക്സിനൊപ്പം നിർമ്മാണത്തിൽ പങ്കാളികളാകുന്നതായി പ്രഖ്യാപിച്ചിരുന്നു. ശിവകാമി ദേവിയുടെ യൗവ്വനകാലം അവതരിപ്പിച്ചത് മൃണാള്‍ താക്കൂറായിരുന്നു. ദേവ കട്ടയുടെ സംവിധാനത്തിൽ ഒരുങ്ങിയ സീരിസിൽ നെറ്റ്ഫ്ലിക്സ് തൃപ്തരല്ലായിരുന്നു എന്നും സംവിധായകന്റെ അനുവാദമില്ലാതെ മറ്റു അഭിനേതാക്കളെ കാസ്റ്റ് ചെയ്തിരുന്നു എന്നും ഇത് പിന്നീട് വലിയ പ്രശനങ്ങൾക്ക് വഴിവെച്ചു എന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

    Hridayam | 'ഹൃദയം' ഗാനങ്ങൾ ആരാധകരിലേക്ക്; ഓഡിയോ കാസറ്റിന്റെ അപ്‍ഡേറ്റുമായി വിനീത് ശ്രീനിവാസൻ

    നെറ്റ്ഫ്ലിക്സ് ആസൂത്രണം ചെയ്തതുപോലെ പിന്നീട് ചിത്രീകരണം തുടരാൻ കഴിഞ്ഞില്ല. ഇടയ്ക്കുവെച്ച് മൃണാൽ ഠാക്കൂറും പ്രൊജക്ടിൽ നിന്ന് പിന്മാറി. പിന്നീട് മറ്റ് അഭിനേതാക്കളെയും സംവിധായകനെയും വെച്ച് ചിത്രീകരണം തുടരാൻ നെറ്റ്ഫ്ലിക്സ് പദ്ധതിയിട്ടിരുന്നു. എന്നാൽ വലിയ മുതൽ മുടക്കിൽ ഒരുക്കിയ ചിത്രത്തിനായി ഇനിയും പണം നിക്ഷേപിക്കാൻ ഒരുക്കമല്ലാത്തതിനാൽ ചിത്രം ഉപേക്ഷിക്കുക എന്ന തീരുമാനത്തിലേക്ക് നെറ്റ്ഫ്ലിക്സ് എത്തിച്ചേർന്നിരിക്കുകയാണ്.
    Published by:Jayashankar AV
    First published: