നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഡ്രംസ് വായിച്ച് എലിസബത്ത്; ഭാര്യയുടെ വീഡിയോ പോസ്റ്റ് ചെയ്ത് ബാല

  ഡ്രംസ് വായിച്ച് എലിസബത്ത്; ഭാര്യയുടെ വീഡിയോ പോസ്റ്റ് ചെയ്ത് ബാല

  Bala posted a video of wife Elizabeth playing drums | ഭാര്യ എലിസബത്ത് ഡ്രംസ് വായിക്കുന്ന വീഡിയോ പോസ്റ്റുമായി നടൻ ബാല

  ഡ്രംസ് വായിക്കുന്ന എലിസബത്ത്

  ഡ്രംസ് വായിക്കുന്ന എലിസബത്ത്

  • Share this:
   ഭാര്യ എലിസബത്ത് ഡ്രംസ് വായിക്കുന്ന വീഡിയോ പോസ്റ്റുമായി നടൻ ബാല. വിവാഹം കഴിഞ്ഞതിൽ പിന്നെ ഭാര്യക്കൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങളെക്കുറിച്ച് ബാല സോഷ്യൽ മീഡിയയിൽ നിരന്തരം പോസ്റ്റുകൾ ഇടാറുണ്ട്. എലിസബത്തിനു ബാല സമ്മാനിച്ച ഓഡി കാർ, ബാലയുടെ അമ്മ സമ്മാനിച്ച സ്വർണ്ണ നെക്‌ളേസ്‌ തുടങ്ങിയ അവസരങ്ങളുടെ വീഡിയോസ് ബാലയുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

   സോഷ്യൽ മീഡിയ താരമായിരുന്നു എലിസബത്ത്. ഈ മാസം അഞ്ചിനായിരുന്നു ഇവരുടെ വിവാഹ റിസപ്ഷൻ. ഈ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിച്ചു.

   ഇപ്പോൾ വന്നിരിക്കുന്ന വീഡിയോയിൽ ബാല തമിഴ് പാട്ട്‌ പാടുമ്പോൾ ഡ്രം കിറ്റിൽ താളം പിടിക്കുന്ന എലിസബത്തിനെയാണ് കാണാവുന്നത്. ബാലയുടെ താളത്തിനൊത്ത് ഡ്രംസ് അടിക്കാൻ എലിസബത്ത് നന്നേ കഷ്‌ടപ്പെടുന്നതും കാണാം. (വീഡിയോ ചുവടെ)   Also read: പരീക്ഷയെഴുതാൻ പോകും മുൻപ് അവാർഡ് വാങ്ങിയ മഞ്ജു വാര്യർ; പഴയകാല വീഡിയോ

   പാവാടയും ബ്ലൗസും ധരിച്ച് കയ്യിൽ ഒരു തത്തമ്മയുമായി 'പഞ്ചവർണ്ണ പൈങ്കിളി പെണ്ണേ' പാടി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ നടിയാണ് മഞ്ജു വാര്യർ. സ്കൂൾ വിദ്യാർത്ഥിനിയായിരിക്കവേ തന്നെ മലയാള സിനിമയിൽ നായികാ വേഷം ചെയ്യാനുള്ള ഭാഗ്യമുണ്ടായ താരമാണ് മഞ്ജു. സ്കൂൾ കലോത്സവ വേദികൾ താരപ്പകിട്ടേന്തിയിരുന്ന ഒരു കാലത്തിന്റെ പ്രതിനിധിയാണ് മഞ്ജു വാര്യർ.

   കേവലം 21 വയസ്സിനുള്ളിലാണ് മഞ്ജു സിനിമയിലെ ആദ്യ ഇന്നിംഗ്സ് പൂർത്തിയാക്കി വീട്ടമ്മയുടെ റോളിലേക്ക് പ്രവേശിച്ചത്. സല്ലാപത്തിൽ തുടങ്ങി കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമ വരെയെത്തിയപ്പോൾ തന്നെ സൂപ്പർ സ്റ്റാറുകളുടെ നായികയായി മഞ്ജു വെള്ളിത്തിരയിൽ തിളങ്ങിക്കഴിഞ്ഞിരുന്നു.

   'ഈ പുഴയും കടന്ന്' എന്ന സിനിമയ്ക്ക് മഞ്ജു മികച്ച നടിക്കുള്ള തന്റെ ആദ്യ സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി. പിന്നീട് ആറാം തമ്പുരാൻ, കളിയാട്ടം, കന്മദം, പത്രം, ഹൗ ഓൾഡ് ആർ യു, ഉദാഹരണം സുജാത, ആമി തുടങ്ങിയ സിനിമകളിലും ഈ നേട്ടം ആവർത്തിച്ചു. 43-ാം വയസ്സിലും മലയാള സിനിമയിലെ ഏക ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണം മഞ്ജുവിനെക്കൂടാതെ പേറുന്ന മറ്റൊരു നടിയില്ല.

   വളരെ വർഷങ്ങൾക്ക് മുൻപുള്ള മഞ്ജുവിന്റെ പുരസ്‌ക്കാര സ്വീകരണ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. വളരെ വർഷങ്ങൾക്ക് മുൻപ് ആറാം തമ്പുരാൻ, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് തുടങ്ങിയ സിനിമകളിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സ്റ്റാർ സ്ക്രീൻ പുരസ്കാരം നേടിയ മഞ്ജുവിന്റെ വീഡിയോയാണിത്. എന്നാൽ പുരസ്‌കാര സ്വീകരണത്തിന് പിറ്റേ ദിവസം തന്നെ തിരുവനന്തപുരത്ത് പരീക്ഷയെഴുതാനുള്ള തിരക്കിലായിരുന്നു മഞ്ജു. അതുകൊണ്ടു വേദിയിൽ പരിപാടി തുടങ്ങുന്നതിനും മുൻപ് മഞ്ജു പുരസ്‌കാരം വാങ്ങി സംസാരിക്കുന്ന വീഡിയോയാണിത്.

   Summary: A new video from actor Bala shows his wife playing drum kit
   Published by:user_57
   First published:
   )}