ബാലുവും ജാനിയും: ലക്ഷ്മിയോട് അമ്മ സംസാരിച്ചു

news18india
Updated: October 8, 2018, 6:10 PM IST
ബാലുവും ജാനിയും: ലക്ഷ്മിയോട് അമ്മ സംസാരിച്ചു
  • News18 India
  • Last Updated: October 8, 2018, 6:10 PM IST IST
  • Share this:
ചികിത്സയിൽ കഴിയുന്ന അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയോട് അവരുടെ അമ്മ സംസാരിച്ചു. ബാലുവിനെയും മകൾ ജാനിയെയും കുറിച്ച് അവർ സമാധാനപരമായി സംസാരിച്ചുവെന്നു സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി ഫേസ്ബുക് വീഡിയോയിലൂടെ അറിയിച്ചു. ലക്ഷ്മി വെന്റിലേറ്റർ സഹായത്തിനു പുറത്തു വന്നതോടെയായിരുന്നു അമ്മ മകളോട് സംസാരിച്ചത്."ലക്ഷ്മിയുടെ നില മെച്ചപ്പെട്ടു വരുന്നു. അവർ സ്വന്തമായി ശ്വാസം എടുത്തു തുടങ്ങി. ഒരു പക്ഷെ പതിയെ സംസാരിച്ചു തുടങ്ങും. ദൈവം സഹായിച്ചു, അവരുടെ അമ്മ സമാധാനപരമായി സംസാരിച്ചു. അവർ വളരെയധികം വേദനകളിലൂടെ കടന്നു പോവുന്നുണ്ടാവും. പക്ഷെ അവരുടെ ആരോഗ്യം മെച്ചമായിട്ടുണ്ട്. ജീവിതം മുറുകെ പിടിക്കാൻ അവർക്കു കരുത്തു കിട്ടാൻ എല്ലാവരും പ്രാർത്ഥിക്കുക," സ്റ്റീഫൻ പറയുന്നു.ലക്ഷ്മി ചികിത്സയോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നു സ്റ്റീഫൻ വീഡിയോയിലൂടെ അറിയിച്ചിരുന്നു, ആരോഗ്യനില മെച്ചപ്പെട്ട ലക്ഷ്മിയെ രണ്ടു മൂന്നു ദിവസത്തിനുള്ളിൽ ഐസിയുവിൽനിന്ന് പ്രത്യേക മുറിയിലേക്ക് മാറ്റും എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ അറിയിപ്പ്.

ലക്ഷ്മി ബാലഭാസ്ക്കറുടെ ആരോഗ്യനിലയെക്കുറിച്ച് വെളിപ്പെടുത്തി സ്റ്റീഫൻ ദേവസിക്ഷേത്ര ദർശനം കഴിഞ്ഞു തൃശ്ശൂരിൽ നിന്നും കാറിൽ മടങ്ങവെയാണ് ബാലഭാസ്കറും കുടുംബവും സെപ്റ്റംബർ 24 നു തിരുവനന്തപുരം പള്ളിപ്പുറത്തു അപകടത്തിൽ പെടുന്നത്. മകൾ തേജസ്വിനി എന്ന് വിളിക്കുന്ന ജാനിയെ രക്ഷിക്കാനായില്ല. ഗുരുതര പരിക്കുകളേറ്റ ബാലഭാസ്കർ ഒരാഴ്ചക്ക് ശേഷം വിട പറയുകയായിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 8, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍