• HOME
 • »
 • NEWS
 • »
 • film
 • »
 • 'ലാലിന്റെ ചീട്ട് കീറുമെന്ന് പൂർണബോധ്യം വന്നപ്പോഴാണ് ഞാൻ സംവിധായകന്റെ വേഷം മാറി വക്കീലായത്': ബാലചന്ദ്രമേനോൻ

'ലാലിന്റെ ചീട്ട് കീറുമെന്ന് പൂർണബോധ്യം വന്നപ്പോഴാണ് ഞാൻ സംവിധായകന്റെ വേഷം മാറി വക്കീലായത്': ബാലചന്ദ്രമേനോൻ

Happya Birthday Mohanlal | അഭിനയത്തില്‍ താല്‍പ്പര്യത്തോടെ വരുന്നവരോട് നമുക്ക് അഭിമാനത്തോടെ മോഹന്‍ലാലിനെ ചൂണ്ടി എന്നും പറയാം ...''ദേ കണ്ടു പഠിക്ക് ...''!

ബാലചന്ദ്രമേനോനും മോഹൻലാലും

ബാലചന്ദ്രമേനോനും മോഹൻലാലും

 • Last Updated :
 • Share this:
  അറുപതാം ജന്മദിനവേളയില്‍ നടൻ മോഹൻലാലിന് ആശംസകളുമായി നിരവധിപേരാണ് രംഗത്തെത്തിയത്. നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനും ലാലിനെ കുറിച്ചുള്ള ഓർമകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. തിരുവനന്തപുരത്ത് പതിറ്റാണ്ടുകളായി താമസിച്ചിട്ടും തങ്ങള്‍ക്കിടയില്‍ ഒരുപാടു സുഹൃത്തുക്കള്‍ ഉണ്ടായിട്ടും ആര്‍ക്കും താന്‍ മോഹന്‍ലാലുമൊത്തു ഒരു സിനിമ ഉണ്ടാകുന്നത് എന്തുകൊണ്ടോ അത്ര സുഖപ്രദമായി തോന്നിയിട്ടില്ലെന്ന് ബാലചന്ദ്രമേനോൻ കുറിച്ചു. തന്റെ ആഘോഷ ചടങ്ങുകളിൽ ലാലിനെ പങ്കെടുക്കാനുള്ള ശ്രമങ്ങളും ലാലിന്റെ അകത്തെ വൃന്ദം മുളയിലേ നുള്ളിയെന്നും അദ്ദേഹം കുറിക്കുന്നു.

  മോഹന്‍ലാലി​ന്റെ അഭിനയ ജീവിതത്തിന്റെ ആരംഭകാലത്ത്​ ലാല്‍ പോലുമറിയാതെ അദ്ദേഹത്തിന്​ വേണ്ടി വാദിക്കുകയും അദ്ദേഹത്തി​​​​െന്‍റ നടന വൈഭവത്തെ വാഴ്​ത്തുകയും ചെയ്​ത അനുഭവവും​ ബാലചന്ദ്ര മേനോന്‍ വെളിപ്പെടുത്തി. ലാലിന്റെ ചീട്ട് കീറുമെന്ന് പൂർണബോധ്യം വന്നപ്പോഴാണ് സംവിധായകന്റെ വേഷം മാറി വക്കീലായതെന്നും ബാലചന്ദ്രമേനോൻ കുറിക്കുന്നു.

  TRENDING:Happy Birthday Mohanlal | നടനവൈഭവത്തിന്റെ അറുപത് ചിത്രങ്ങൾ [PHOTOS]സ്പ്രിങ്ക്ളറിനെ ഒഴിവാക്കി; കോവിഡ് ഡേറ്റ സി-ഡിറ്റ് കൈകാര്യം ചെയ്യുമെന്ന് സർക്കാർ [NEWS]Happy Birthday Mohanlal:Super Dialogues ‘എന്റെ റോൾ; അത് മറ്റാർക്കും പറ്റില്ല, അതെല്ലാവർക്കും അറിയാം’ [VIDEO]

  ബാലചന്ദ്രമേനോന്റെ കുറിപ്പ് ഇങ്ങനെ

  ഏതാണ്ട് ഒട്ടുമിക്ക ചാനലുകളും സന്നദ്ധ സംഘടനകളും ഫാന്‍സ്‌ അസോസിയേഷനുകളും കഴിഞ്ഞ രണ്ടു ദിവസങ്ങളായി എന്നെ വിളിച്ചു മോഹന്‍ലാലി​​​​ന്റെ അറുപതാം പിറന്നാള്‍ സംബന്ധിച്ച്‌ ഒരു മെസേജ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഞാന്‍ വിനയത്തോടെ അതില്‍ നിന്നു പിന്‍മാറി. ഒന്നാമത് മലയാളസിനിമയില്‍ മോഹന്‍ലാലുമായി ഏറ്റവും കുറച്ചു സിനിമകളില്‍ മാത്രമേ ഞാന്‍ സഹകരിച്ചിട്ടുള്ളു. ഇക്കഴിഞ്ഞ നാല് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ വിരലില്‍ എണ്ണാവുന്ന മീറ്റിങ്ങുകള്‍ മാത്രമേ ഉണ്ടായിട്ടുമുള്ളൂ. ഞാനും മോഹന്‍ലാലും തിരുവനന്തപുരത്ത് പതിറ്റാണ്ടുകളായി താമസിച്ചിട്ടും ഞങ്ങള്‍ക്കിടയില്‍ ഒരുപാടു സുഹൃത്തുക്കള്‍ ഉണ്ടായിട്ടും ആര്‍ക്കും ഞാന്‍ മോഹന്‍ലാലുമൊത്തു ഒരു സിനിമ ഉണ്ടാകുന്നത് എന്തുകൊണ്ടോ അത്ര സുഖപ്രദമായി തോന്നിയിട്ടില്ല.

  എന്തിനു? ഇത്രയും കാലത്തിനിടയില്‍ ആഘോഷിക്കാന്‍ ഒരുപാട് ചടങ്ങുകള്‍ എനിക്കുമുണ്ടായി. ലാലിനെ പങ്കെടുപ്പിക്കാന്‍ ശ്രമങ്ങളും നടത്തി. പക്ഷെ ലാലി​ന്റെ അകത്തെ വൃന്ദം അതെല്ലാം മുളയിലേ നുള്ളി. ഒന്ന് രണ്ടു മീറ്റിങ്ങുകള്‍ തയാറായി വരവേ അത് തടസപ്പെടുത്താന്‍ എ​​​​ന്റെ സിനിമാസ്നേഹിതര്‍ തന്നെ പാട്പെടുന്നത് കണ്ടപ്പോള്‍, ഞാന്‍ പിന്നെ ലാലിനെ പിന്തുടരാന്‍ പോയിട്ടില്ല. സിനിമയിലെ എ​​​​ന്റെ നിലനില്‍പ്പിന്​ ഞാന്‍ ആരെയും തുറുപ്പു ചീട്ടാക്കിയിട്ടില്ല എന്നതും എ​​​​ന്റെ സിനിമകളുടെ താരനിര പരിശോധിച്ചാല്‍ അറിയാം. എന്നാല്‍ ഞാനും ലാലും ഒത്ത ദിനങ്ങളില്‍ ഉണ്ടായ ഒരു സൗഹൃദത്തി​​ന്റെ ഈറന്‍ ഇപ്പോഴും എ​ന്റെ മനസിലുണ്ട്.

  അമ്മയുടെ മീറ്റിങ്ങില്‍ കാണുമ്പോഴും, ആരാധകരാലും ആവശ്യക്കാരാലും ചുറ്റപ്പെട്ട്​ ഏവരെയും തൃപ്തിപ്പെടുത്താന്‍ ലാല്‍ പണിപ്പെടുന്നതിനിടയിലും പ്രസാദാന്മകമായ ത​​​​ന്റെ ചിരികൊണ്ടും ഒരു കണ്ണിറുക്ക്‌ കൊണ്ടും ലാല്‍ എന്നെ സന്തോഷവാനാക്കും. 'ഭാവുകങ്ങള്‍ നേരുന്നു' എന്നൊരു വാക്കില്‍ തീരുന്ന മെസേജ് എനിക്കൊന്നുമാവുന്നില്ല. നിങ്ങളാരും അറിയാത്ത മോഹന്‍ലാലിന് പോലും അറിയാത്ത ഒരു രസകരമായ സംഗതിയുടെ സൂചന തരാം. 'പത്തിരുപതു' വര്‍ഷത്തെ ദീര്‍ഘമായ പരിശ്രമം കൊണ്ട്​ 2012 ജൂലൈ 29ന് ബാര്‍ കൗണ്‍സില്‍ എന്നെ വക്കീലായി വിളംബരം ചെയ്തു. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്​ 1981ല്‍ ഞാന്‍ മോഹന്‍ലാലിന് വേണ്ടി വക്കീലായി രാത്രിയും പകലുമായി പല ദിവസങ്ങളിലും പണ്ഡിത സദസ്സിനു മുൻപില്‍, മോഹന്‍ ലാലി​​​​ന്റെ നടന വൈഭവത്തെപറ്റി പറഞ്ഞു ബോധിപ്പിക്കലായിരുന്നു. അതിനു വേണ്ടി മനസു കൊണ്ടും ശരീരം കൊണ്ടും ഞാന്‍ നടത്തിയ ശ്രമങ്ങള്‍ ലോകം അറിയാത്ത കഥയാണ്. ലാലി​​​​ന്റെ ചീട്ട് കീറും എന്ന് പൂര്‍ണ്ണ ബോധ്യം വന്നപ്പോഴാണ് ഞാന്‍ സംവിധായ​​​​ന്റെ വേഷം മാറി വക്കീലായത്​. അതേത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ ഞാന്‍ നേരിട്ടത് , പറഞ്ഞാല്‍ മാത്രമേ അത് കൂടുതല്‍ ബോധ്യമാക്കാന്‍ പറ്റൂ. അതുകൊണ്ടു തന്നെ "filmy Fridays " SEASON 3ല്‍ അതേപ്പറ്റി വ്യക്തമായി പരാമര്‍ശിക്കാം. എന്തായാലും എ​ന്റെ അഭിഭാഷകനായുള്ള ലാലറിയാതെയുള്ള പ്രകടനം ഒരു വലിയ നടന്റെ തുടക്കത്തില്‍ സഹായമായല്ലോ എന്ന് ഞാന്‍ ആശ്വസിക്കുന്നു. ഒരു പിറന്നാള്‍ ദിനത്തില്‍ എനിക്ക് ലാലുമായി പങ്കിടാന്‍ ഇതിലും മധുരമായ എന്തുണ്ട് !

  പ്രിയപ്പെട്ട ലാല്‍, ഇന്നത്തെ ദിവസം നിങ്ങള്‍ അഭിനനന്ദനങ്ങള്‍ കൊണ്ട് വീര്‍പ്പു മുട്ടുകയാണ് എന്നെനിക്കറിയാം. എന്നാല്‍ ഇത് നിങ്ങള്‍ നിങ്ങളുടെ പ്രതിഭകൊണ്ടും അധ്വാനം കൊണ്ടും നേടിയെടുത്തതുമാണ്. ഒരു നായക​​​​ന്റെ രൂപത്തോടെയല്ല നിങ്ങള്‍ വന്നത്. എന്നാല്‍ നിങ്ങള്‍ അതിനെ നായക രൂപമാക്കി മാറ്റി ഒരു മോഹന്‍ലാല്‍ സ്വാഭാവമുണ്ടാക്കിയെടുത്തു. അതൊരു നിസാര കാര്യമല്ല. ലാലേട്ടന്‍ എന്ന പ്രയോഗം യുവജനങ്ങള്‍ക്കിടയില്‍ ഒരു മുദ്രാവാക്യമാക്കി മാറ്റിയില്ലേ നിങ്ങള്‍?

  നിങ്ങള്‍ മിടുക്കനാണ്.. ഭാഗ്യവാനാണ്... കുട്ടിക്കാലത്ത്​ മിടുക്കന്മാരായ കുട്ടികളെ ചൂണ്ടി പ്രായമുള്ളവര്‍ പറയും 'ദേ കണ്ടു പഠിക്കടാ ...' അഭിനയത്തില്‍ താല്‍പ്പര്യത്തോടെ വരുന്നവരോട് നമുക്ക് അഭിമാനത്തോടെ മോഹന്‍ലാലിനെ ചൂണ്ടി എന്നും പറയാം ...''ദേ കണ്ടു പഠിക്ക് ...''!

  that's ALL your honour!


  First published: