നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Minnal Murali | 'ദാക്ഷയണി ബിസ്‌കറ്റ്, അച്ഛന്‍ പോയ വഴി'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ബേസില്‍ ജോസഫ് ബ്രില്യന്‍സ്

    Minnal Murali | 'ദാക്ഷയണി ബിസ്‌കറ്റ്, അച്ഛന്‍ പോയ വഴി'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ബേസില്‍ ജോസഫ് ബ്രില്യന്‍സ്

    സോഷ്യല്‍ മീഡിയയില്‍ ബേസില്‍ ജോസഫ് ബ്രില്യന്‍സുകള്‍ നിറയുകയാണ്.

    • Share this:
      നെറ്റ്ഫ്‌ളിക്‌സില്‍ ഇറങ്ങിയ മിന്നല്‍ മുരളി തരംഗം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വീണ്ടും ചര്‍ച്ച വിഷയമായിക്കൊണ്ടിരിക്കുകയാണ്. ഇത്തവണ മിന്നല്‍ മുരളിയില്‍ സംവിധായകന്‍ ബേസില്‍ ജോസഫ് ഒരുക്കിയ ചെറിയ കാര്യങ്ങള്‍ ആണ്. ബേസില്‍ ഓരോ സീനിലും ഒരുക്കിയിരിക്കുന്ന പൊടിക്കൈകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്കും ട്രോളുകള്‍ക്കുമാണ് ഇടമൊരുക്കിയിരിക്കുന്നത്.

      സൂപ്പര്‍ ഹീറോയായ മാമനൊപ്പം കയ്യടി നേടിയ കഥാപാത്രമാണ് മരുമകന്‍ ജോസ്‌മോന്‍. മാമന്റെ ഒറ്റത്തള്ള് കൊണ്ട് സ്വന്തം അച്ഛന്‍ കിണറിന്റെ കൈവരി പൊളിച്ച് താഴെ പോയപ്പോള്‍ ഞെട്ടിയ ജോസ് മോന്‍ പുതുക്കി പണിത കൈവരിയില്‍ എഴുതിവെച്ച 'അപ്പന്‍ പോയ വഴി' എന്നിങ്ങനെ ഓരോ സീനിലും ബേസില്‍ ഒരുക്കിയിരിക്കുന്ന അത്ഭുതങ്ങള്‍ കണ്ടെത്തുകയാണ് സോഷ്യല്‍ മീഡിയ.







      സോഷ്യല്‍ മീഡിയയില്‍ ബേസില്‍ ജോസഫ് ബ്രില്യന്‍സുകള്‍ നിറയുകയാണ്. ദാക്ഷായണി ബിസ്‌കറ്റ്, ആഡിബാസ്, പെസ്പി തുടങ്ങിയ കുറുക്കന്മൂല ബ്രാന്‍ഡുകള്‍ വരെ ചര്‍ച്ചയാകുകയാണ്. ചിത്രം റിലീസ് ചെയ്ത ദിവസം ടെലിഗ്രാമില്‍ മിന്നല്‍ തപ്പിയിറങ്ങിയവര്‍ക്ക് മായാവി, ഇട്ടിമാണി, ഉരുക്ക് സതീശന്‍, മാമാങ്കം, മരക്കാര്‍ തുടങ്ങിയ സിനിമകള്‍ കിട്ടിയത് നിരവധി ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിരുന്നു.







      പ്രൊമോഷനോടും നല്‍കിയ ഹൈപ്പിനോടും നൂറുശതമാനം നീതി പുലര്‍ത്തിയെന്നാണ് പ്രേക്ഷകാഭിപ്രായം. 'ഗോദ' എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകന്‍ ബേസില്‍ ജോസഫും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മിന്നല്‍ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തിയത്.







      ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്‌ളാഡ് റിംബര്‍ഗാണ്. വി എഫ് എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസാണ്.
      Published by:Jayesh Krishnan
      First published: