• HOME
  • »
  • NEWS
  • »
  • film
  • »
  • Jaya Jaya Jaya Jaya Hey | 'എന്നാ പിന്നെ ഒരു ഉമ്മ കൂടി തരട്ടെ' ചിരിനിറച്ച് 'ജയ ജയ ജയ ജയ ഹേ' ടീസർ

Jaya Jaya Jaya Jaya Hey | 'എന്നാ പിന്നെ ഒരു ഉമ്മ കൂടി തരട്ടെ' ചിരിനിറച്ച് 'ജയ ജയ ജയ ജയ ഹേ' ടീസർ

ഒക്ടോബർ 21ന് ചിത്രം തിയേറ്ററുകളിലെത്തും

  • Last Updated :
  • Share this:
    ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന 'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രത്തിന്റെ ടീസർ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സൈന മൂവീസിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്.

    അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പറവൂർ, ഹരീഷ് പേങ്ങൻ,നോബി മാർക്കോസ്,ശരത് സഭ,ആനന്ദ് മന്മഥൻ,മഞ്ജു പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

    ചിയേഴ്സ് എന്റർടൈയ്മെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ, സൂപ്പർ ഡ്യൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ
    ഛായാഗ്രഹണം-ബബ്ലു അജു നിർവ്വഹിക്കുന്നു.

    സംവിധായകൻ വിപിൻ ദാസ്,നാഷിദ് മുഹമ്മദ് ഫാമി എന്നീവർ ചേർന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. സംഗീതം-അങ്കിത് മേനോൻ, എഡിറ്റർ-ജോൺകുട്ടി. ഒക്ടോബർ 21-ന് 'ജയ ജയ ജയ ജയ ഹേ' റിലീസ് ചെയ്യും.
    Published by:Arun krishna
    First published: