സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ (Kerala State Films Awards 2021)നിറഞ്ഞു നിന്ന് മിന്നൽ മുരളി (Minnal Murali). ബേസിൽ ജോസഫ് എന്ന സംവിധായകൻ മിന്നൽ മുരളിയെന്ന ആദ്യ സൂപ്പർഹീറോയെ മലയാള സിനിമയ്ക്ക് സമ്മാനിച്ചപ്പോൾ പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോൾ പുരസ്കാര വേദിയിലും മിന്നലായി മിന്നൽ മുരളി.
മികച്ച വിഷ്വൽ എഫക്ട്സ് അടക്കം നാല് പുരസ്കാരങ്ങളാണ് മിന്നൽ മുരളിയ്ക്ക് ലഭിച്ചത്. ചിത്രത്തിലെ 'രാവിൽ മയങ്ങുമീ പൂമടിയിൽ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച പ്രദീപ് കുമാറാണ് മികച്ച ഗായകനായി തിരഞ്ഞെടുത്തത്. ഇതുകൂടാതെ, മികച്ച ശബ്ദമിശ്രണം, മികച്ച വസ്ത്രാലങ്കാരം എന്നീ പുരസ്കാരങ്ങളും മിന്നൽ മുരളിയ്ക്കാണ്.
ജസ്റ്റിൻ ജോസാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം നിർവഹിച്ചത്. ചിത്രത്തിന്റെ ആഖ്യാനത്തിലെ ഓരോ ഘട്ടത്തോടും നീതി പുലർത്തി പതിവ് ശബ്ദങ്ങളും അതിമാനുഷ ആക്ഷൻ രംഗങ്ങളിലെ പശ്ചാത്തല ശബ്ദങ്ങളും അതിവിദഗ്ധമായി കൂട്ടിയിണക്കിയെന്നാണ് ജൂറി പരാമർശം.
മിന്നൽ മുരളിയിലൂടെ മെൽവി ജെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരവും നേടി. കഥ നടക്കുന്ന കാലപശ്ചാത്തലത്തിനും ഫാന്റസി ചിത്രത്തിന്റെ സവിശേഷതയും ഉൾക്കൊള്ളുന്ന തരത്തിൽ കഥാപാത്രങ്ങളുടെ വേഷപ്പകർച്ചയെ തന്മയത്വത്തോടെ അവതരിപ്പിച്ചതായി ജൂറി അഭിപ്രായപ്പെട്ടു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.