ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിജയ് (Vijay) ചിത്രം ബീസ്റ്റ് (Beast movie) പുറത്തിറങ്ങിയ ആവേശത്തിലാണ് ആരാധകര്‍. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ തങ്ങളുടെ ഇഷ്ടതാരത്തിന്റെ പ്രതിമ നിര്‍മ്മിച്ചിരിക്കുകയാണ്.
തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ ഒരു ഇലക്ട്രോണിക് കമ്പനിയാണ് വിജയ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. വിജയുടെ ബീസ്റ്റ് ലൂക്കിലുള്ള പ്രതിമയ്ക്ക് നാല് ലക്ഷത്തോളം രൂപയാണ് നിര്‍മ്മാണ് ചിലവ് എന്നാണ് ലഭിക്കുന്ന വിവരം.
പൂജ ഹെഗ്‌ഡെ, സെൽവരാഘവൻ, ഷൈൻ ടോം ചാക്കോ, യോഗി ബാബു, അപർണ ദാസ്, സതീഷ്, റെഡിൻ കിംഗ്‌സ്‌ലി എന്നിവരോടൊപ്പം റോ ഏജന്റായി വിജയ് 'ബീസ്റ്റ്' ചിത്രത്തിൽ എത്തും. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം ചെയ്ത മൂന്ന് ഗാനങ്ങൾക്ക് ആരാധകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയിരുന്നു.
ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങിയത്. സൂപ്പർഹിറ്റ് ചിത്രം ഡോക്ടറിനു ശേഷം സംവിധായകൻ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. വീരരാഘവന്‍ എന്ന സ്പൈ ഏജന്‍റ് ആണ് വിജയിയുടെ കഥാപാത്രം എത്തിയത്. വിജയിയുടെ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയിപ്പെടുന്നത്.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.