'ആദ്യകാലങ്ങളേക്കാള്‍ മേളയ്ക്കെത്തുന്ന ആളുകളുടെ എണ്ണം ഇപ്പോള്‍ കൂടിയിട്ടുണ്ട്. അന്നൊക്കെ കുറേ പടങ്ങള്‍ കാണിക്കുമായിരുന്നു. മത്സരം വന്നപ്പോഴാണ് ലാറ്റിനമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് ഫോക്കസ് നല്കിത്തുടങ്ങിയത്. അക്കാലങ്ങളില്‍ ഇത്തരം രാജ്യങ്ങളില്‍ നിന്നുള്ള പടങ്ങള്‍ കാണാന്‍ ഏറെ പ്രയാസമായിരുന്നു. ഇന്ന് ഇന്റര്‍നെറ്റിലൂടെ ഏതു സിനിമയും കാണാം. അന്ന് ഏത് സിനിമ മേളയ്ക്കെത്തിയാലും ജനങ്ങള്‍ക്ക് കൗതുകമായിരുന്നു.
എന്നാല്‍ ഇന്നത്തെ പ്രേക്ഷകര്‍ക്ക് എല്ലാ സിനിമകളെക്കുറിച്ചും നല്ല ധാരണയുണ്ട്. ഇന്റര്‍നെറ്റില്‍ ട്രെയിലര്‍ കണ്ടാണ് പലരും ഇന്ന് സിനിമകാണാനെത്തുന്നത്. സിനിമയെക്കുറിച്ച് ധാരണ ഇല്ലാതിരുന്ന കാഴ്ചക്കാരില്‍ നിന്നും വ്യക്തമായ ധാരണയുള്ള കാഴ്ചക്കാരിലേക്ക് എത്തിയെന്നതാണ് ഐഎഫ്എഫ്കെ 2018ല്‍ എത്തി നില്‍ക്കുമ്പോഴുള്ള പ്രധാനമാറ്റം. പ്രളയം ഡെലിഗേറ്റുകളുടെ വരവിന് തടസമായിട്ടില്ല. സൗജന്യ പാസുകള്‍ പൂര്‍ണമായും ഒഴിവാക്കുകയും മീഡിയ പാസില്‍ ചില നിയന്ത്രണങ്ങല്‍ വരുത്തുകയും ചെയ്തിട്ടുണ്ട് പുതുതലമുറയിലെ കുട്ടികളെ ഉദ്ദേശിച്ചാണ് സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. ഇപ്പോള്‍ ഒരു വിഷ്വല്ബൊംബാര്ഡ്മെന്റുണ്ട്. ഈ വിഷ്വല്‍ ബൊംബാര്ഡ്മെന്റിനെ ഒരു ക്യുറേറ്റര്‍ എന്ന രീതിയില്‍ തിരിച്ചറിയേണ്ടതുണ്ട്. നല്ലത് കണ്ടാല്‍ മാത്രമെ മോശമായതെന്തെന്ന് തിരിച്ചറിയാന്സാധിക്കൂ.
പരിചയസമ്പന്നരായ ആളുകള്‍ക്കൊപ്പമിരുന്ന് ചര്‍ച്ച ചെയ്ത് സിനിമ കാണുമ്പോള്‍ ഇത് മനസിലാകും.അങ്ങനെ വരുമ്പോള്‍ സെന്‍സിബിലിറ്റി കുറേക്കൂടിമൂര്ച്ചയുള്ളതാകും. ഇന്റര്‍നെറ്റില്‍ പോയാല്‍ ആയിരക്കണക്കിന് സിനിമകള്‍ കാണാം. പക്ഷെ കാണേണ്ടത് ഏത്, കാണാന്‍ പാടില്ലാത്തത് ഏത് എന്നൊക്കെ തിരിച്ചറിയാനാകില്ല. എന്നാല്‍ ചലച്ചിത്ര മേളയ്ക്കെത്തുമ്പോള്‍ മേന്മയുള്ള പത്തു മുപ്പത് സിനിമകളെങ്കിലും കാണാന്‍ സാധിക്കുമെന്നതാണ് ഗുണം. അപ്പോള്‍ തന്നെ ഒരു ഫോക്കസ് കിട്ടുമല്ലോ?. ക്യൂറേറ്റര്ഷിപ്പ് പ്രോഗ്രാമിംഗ് ഉണ്ടെന്നതാണ് കേരളരാജ്യാന്തര ചലച്ചിത്രമേളയെ ഗോവന്‍ മേളയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.
ക്യൂറേറ്റര്‍മാരോട് ചോദിച്ചാല്‍ ഡെലിഗേറ്റുകള്‍ക്ക് കൃത്യമായ ദിശാബോധം ലഭിക്കും.സിനിമ തെരഞ്ഞെടുക്കുന്ന രാജ്യങ്ങള്‍ക്കു പ്രാധാന്യമുണ്ട്. അതൊക്കെ നല്ലൊരു അനുഭവമായിരിക്കും. ഇത് അതിജീവനത്തിന്റെ കാലമാണ്. അതുകൊണ്ടുതന്നെ ആ ഒരു സന്ദേശം ഉള്‍ക്കൊണ്ടു തന്നെ ഫെസ്റ്റിവല്‍ കാണണം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.