നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Bollywood Drug case| റൺബീർ കപൂർ അടക്കമുള്ള താരങ്ങളുടെ പേര് പറയാൻ നിർബന്ധിച്ചു; എൻസിബിക്കെതിരെ ക്ഷിതിജ്

  Bollywood Drug case| റൺബീർ കപൂർ അടക്കമുള്ള താരങ്ങളുടെ പേര് പറയാൻ നിർബന്ധിച്ചു; എൻസിബിക്കെതിരെ ക്ഷിതിജ്

  ബോളിവുഡ് താരങ്ങളായ റൺബീർ കപൂർ, അർജുൻ രാംപാൽ, ദിനോ മൊറിയ എന്നിവരുടെ പേര് പറയാൻ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയെന്നാണ് ക്ഷിതിജിന്റെ ആരോപണം.

  News 18

  News 18

  • Share this:
   ബോളിവുഡ് ലഹരിമരുന്ന് കേസിൽ നാർകോടിക്സ് ബ്യൂറോയ്ക്കെതിരെ അറസ്റ്റിലായ ഫിലിം എക്സിക്യൂട്ടീവ് ക്ഷിതിജ് പ്രസാദ്. കഴിഞ്ഞ ദിവസം കോടതിയിലാണ് ക്ഷിതിജ് നാർകോടിക്സ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉന്നയിച്ചത്.

   ബോളിവുഡ് താരങ്ങളായ റൺബീർ കപൂർ, അർജുൻ രാംപാൽ, ദിനോ മൊറിയ എന്നിവരുടെ പേര് പറയാൻ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയെന്നാണ് ക്ഷിതിജിന്റെ ആരോപണം. നേരത്തേ കരൺ ജോഹർ അടക്കമുള്ളവരുടെ പേര് പറയാൻ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായി ക്ഷിതിജ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ക്ഷിതിജിന്റെ ആരോപണങ്ങൾ എൻസിബി നിഷേധിച്ചിരുന്നു.

   ഉദ്യോഗസ്ഥർ തന്നെ നിരന്തരം പീഡിപ്പിക്കുന്നുവെന്നും റൺബീർ കപൂർ അടക്കമുള്ള താരങ്ങളുടെ പേര് പറയാൻ സമ്മര‍്ദ്ദം ചെലുത്തുന്നുവെന്നും ക്ഷിതിജ് കോടതിയെ അറിയിച്ചു. തനിക്ക് ഈ താരങ്ങളുമായി അടുപ്പമില്ലെന്നും ഇവർ ലഹരി ഉപയോഗിക്കുന്നതായി അറിയില്ലെന്നും ക്ഷിതിജ് വ്യക്തമാക്കി.

   You may also like: 'ഞാൻ മയക്കുമരുന്ന് ഉപയോഗിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല'; ആരോപണങ്ങൾ നിഷേധിച്ച് കരൺ ജോഹർ

   ഉദ്യോഗസ്ഥർ തയ്യാറാക്കിയ റിപ്പോർട്ടിൽ ഒപ്പുവെക്കാൻ നിർബന്ധിച്ചെന്നും ക്ഷിതിജ് കോടതിയിൽ പറഞ്ഞു. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ മൂന്ന് വരെ എൻസിബി കസ്റ്റഡിയിലായിരുന്ന ക്ഷിതിജിനെ ഒക്ടോബർ 6 വരെ കോടതി ജയിലിലേക്ക് അയച്ചു.

   അതേസമയം, ചോദ്യം ചെയ്യലുമായി ക്ഷിതിജ് സഹകരിക്കുന്നില്ലെന്ന വാദമാണ് എൻസിബി കോടതിയിൽ ഉന്നയിച്ചത്. ക്ഷിതിജ് അഹങ്കാരിയാണെന്നും സ്വയം നൽകിയ മൊഴിയിൽ ഒപ്പു വെക്കാൻ തയ്യാറായില്ലെന്നും എൻസിബി കോടതിയിൽ പറഞ്ഞു.

   സംവിധായകനും നിർമാതാവുമായ കരൺ ജോഹർ എക്സിക്യൂട്ടീവുകളായ സാമുവൽ മിശ്ര, രാഖി, അപൂർവ, നീരജ്, റാഹിൽ എന്നിവരിൽ ആരുടെയെങ്കിലും പേരുകൾ പറഞ്ഞാൽ വെറുതേ വിടാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി ക്ഷിതിജിന്റെ അഭിഭാഷകൻ സതീഷ് മനേഷിൻഡേ നേരത്തേ ആരോപിച്ചിരുന്നു..   എന്നാൽ ഇവരെ ആരേയും തനിക്ക് അടുത്തറിയില്ല. അവരെ കുറിച്ച് അറിയാത്ത കാര്യങ്ങൾ പറയാൻ താൻ തയ്യാറല്ലെന്നും ക്ഷിതിജ് കോടതിയിൽ പറഞ്ഞു. കടുത്ത മാനസിക പീഡനമാണ് ക്ഷിതിജ് ഉദ്യോഗസ്ഥരിൽ നിന്നും നേരിടുന്നതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

   ക്ഷിതിജ് താനുമായി അടുപ്പമുള്ള ആളാണെന്ന തരത്തിൽ വരുന്ന മാധ്യമ വാർത്തകൾ തെറ്റാണെന്ന് കരൺ ജോഹർ വ്യക്തമാക്കിയിരുന്നു. തനിക്കും ധർമ പ്രൊഡക്ഷനും ക്ഷിതിജുമായി ബന്ധമില്ലെന്നും വ്യക്തിപരമായി അറിയില്ലെന്നും കരൺ ജോഹർ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
   Published by:Naseeba TC
   First published:
   )}