HOME » NEWS » Film » BEING RAPED AT THE AGE OF 19 LED TO A TOTAL PSYCHOTIC BREAK SAYS LADY GAGA

പത്തൊമ്പതാം വയസ്സിൽ ബലാത്സംഗത്തിനിരയായി ഗർഭിണിയായി; കടന്നുപോയത് കടുത്ത മാനസിക പ്രശ്നങ്ങളിലൂടെ: ലേഡി ഗാഗ

കരിയറിന്റെ തുടക്കകാലത്ത് ഒരു നിർമാതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതിനെ കുറിച്ചാണ് ലേഡി ഗാഗ തുറന്നു പറയുന്നത്

News18 Malayalam | news18-malayalam
Updated: May 22, 2021, 2:19 PM IST
പത്തൊമ്പതാം വയസ്സിൽ ബലാത്സംഗത്തിനിരയായി ഗർഭിണിയായി; കടന്നുപോയത് കടുത്ത മാനസിക പ്രശ്നങ്ങളിലൂടെ: ലേഡി ഗാഗ
കരിയറിന്റെ തുടക്കകാലത്ത് ഒരു നിർമാതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതിനെ കുറിച്ചാണ് ലേഡി ഗാഗ തുറന്നു പറയുന്നത്
  • Share this:
കരിയറിന്റെ തുടക്കകാലത്ത് കടന്നു പോകേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ചും കടുത്ത മാനസിക സംഘർഷങ്ങളെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ഗായിക ലേഡി ഗാഗ. വെള്ളിയാഴ്ച്ച പുറത്തിറങ്ങിയ ഡോക്യുമെന്റിയിലാണ് ലേഡി ഗാഗയുടെ വെളിപ്പെടുത്തൽ.

പത്തൊമ്പതാമത്തെ വയസ്സിൽ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടുവെന്നും തുടർന്ന് ഗർഭിണിയാകേണ്ടി വന്നുവെന്നുമാണ് ലേഡി ഗാഗ പറഞ്ഞിരിക്കുന്നത്. നേരത്തേ ഒരു പ്രൊഡ്യൂസർ തന്നെ ബലാത്സംഗം ചെയ്തതായി ലേഡി ഗാഗ വെളിപ്പെടുത്തിയിരുന്നു.

ചെറിയ പ്രായത്തിൽ ഉണ്ടായ ദുരനഭുവങ്ങളെ തുടർന്ന് കടുത്ത മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നു പോയത്. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറിന് ഇത് കാരണമായി. ഇപ്പോഴും താൻ ഈ അവസ്ഥ നേരിട്ടു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ഇതിനെ നിയന്ത്രിക്കാൻ കഴിയുന്നുണ്ടെന്നും അവർ പറഞ്ഞു.

ഒരു പ്രൊഡ്യൂസർ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ലേഡി ഗാഗ തുറന്നു പറഞ്ഞത്. 'ദി മീ യൂ കാൺഡ് സീ' എന്ന ഡോക്യുമെന്ററിയിൽ നേരിട്ട അനുഭവങ്ങളെ കുറിച്ച് ലേഡി ഗാഗ പറയുന്നു, "പത്തൊമ്പത് വയസ്സായിരുന്നു എനിക്ക് പ്രായം, ആ സമയത്ത് ഒരു പ്രൊഡ്യൂസർ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്, 'നിന്റെ വസ്ത്രങ്ങൾ അഴിക്കൂ', പറ്റില്ലെന്ന് പറഞ്ഞ് ഞാൻ അവിടെ നിന്ന് പോയി.

പക്ഷേ, അവർ എന്റെ സംഗീതങ്ങളെല്ലാം കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി, ചോദിക്കുന്നതും നിർത്തിയില്ല. മരവിച്ച അവസ്ഥയിലായിപ്പോയി ഞാൻ"

അതേസമയം, ഏത് പ്രൊഡ്യൂസറാണ് ആക്രമിച്ചതെന്ന് ലേഡി ഗാഗ വെളിപ്പെടുത്തിയിട്ടില്ല. ആ വ്യക്തിയുടെ പേര് ഒരിക്കലും പുറത്തു പറയില്ലെന്നും കാരണം, അയാളെ വീണ്ടും നേരിടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് ഗായിക പറഞ്ഞത്. ആപ്പിൾ ടിവി+ പ്ലാറ്റ്ഫോമിലാണ് ഡോക്യുമെന്ററി പുറത്തിറങ്ങിയത്.

നിർമാതാവിൽ നിന്നും ഗർഭിണിയായതോടെ അയാൾ തന്നെ മാതാപിതാക്കളുടെ വീട്ടിൽ ഉപേക്ഷിച്ചു. മാസങ്ങളോളം സ്റ്റുഡിയോയിൽ അടച്ചിരുന്നു. വർഷങ്ങളോളം കടുത്ത മാനസിക സംഘർഷങ്ങളിലൂടെയാണ് താൻ കടന്നു പോയത്. പിന്നീടൊരിക്കലും ആ പഴയ പെൺകുട്ടിയാകാൻ തനിക്ക് കഴിഞ്ഞിട്ടില്ല.

You may also like:വിവാഹ വാഗ്ദാനം നൽകി പീഡനം: കങ്കണ റണൗട്ടിന്‍റെ ബോഡി ഗാർഡിനെതിരെ കേസ്

ദുരനുഭവമുണ്ടായി വർഷങ്ങൾക്ക് ശേഷം ആൻക്സൈറ്റി അറ്റാക്കിനെ തുടർന്ന് ഡോക്ടറെ സമീപിച്ചപ്പോഴാണ് തനിക്ക് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ ആണെന്ന് മനസ്സിലായത്.

തലച്ചോറ് പ്രവർത്തിക്കാത്തതുപോലെ തോന്നും. മറ്റുള്ളവർ എന്തുകൊണ്ടാണ് പരിഭ്രാന്തരാകാത്തത് എന്ന് മനസ്സിലാകില്ലെങ്കിലും നിങ്ങൾ കടുത്ത മനോവിഭ്രാന്തിയിലായിരിക്കും. ഒരു കറുത്ത മേഘം എപ്പോഴും പിറകെ നടന്ന് നിങ്ങൾ ഒന്നിനും കൊള്ളാത്തവരാണെന്നും മരിക്കണമെന്നും പറഞ്ഞുകൊണ്ടിരിക്കുന്നതായി യഥാർത്ഥത്തിൽ അനുഭവിക്കും. കടന്നുപോയ ദുഷ്കരമായ അവസ്ഥയെ കുറിച്ച് ലേഡി ഗാഗ പറയുന്നു.

രണ്ടര വർഷത്തോളം ചികിത്സ നടത്തിയാണ് തന്നെ തിരിച്ചുകിട്ടിയതെന്നും അവർ പറയുന്നു. അതിൽ നിന്നും തന്നെ പുറത്തു കൊണ്ടുവരാനുള്ള എല്ലാ വഴികളും താൻ പഠിച്ചുവെന്നും ലേഡി ഗാഗ ആത്മവിശ്വാസത്തോടെ പറയുന്നു.

സ്റ്റെഫാനി ജോവന്നെ ആൻജലിന ജെർമനോട്ടെ എന്ന ലേഡി ഗാഗ ഇന്ന് ലോക സംഗീത ലോകത്ത് ഇന്ന് പ്രശസ്തിയുടെ കൊടുമുടിയിലാണ്. ഇതിനകം ആറ് തവണ ഗ്രാമി പുരസ്കാരം നേടിയിട്ടുണ്ട് ഈ മുപ്പതിയഞ്ചുകാരി. ലോകമെമ്പാടുമായി 10 കോടിയിലധികം ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള ഗാഗ ഏക്കാലത്തെയും മികച്ച കലാകാരികളിൽ ഒരാളായാണ് അറിയപ്പെടുന്നത്.

ഗ്രാമി പുരസ്കാരങ്ങൾക്ക് പുറമേ, അക്കാദമി അവാർഡ്, ബാഫ്റ്റ പുരസ്കാരം, മൂന്ന് തവണ ബ്രിറ്റ് അവാർഡ്, രണ്ട് ഗോൾഡൻ ഗ്ലോബ് അവാർഡും എംടിവി മ്യൂസിക് അവാർഡ് എട്ട് തവണയും ഗാഗയ്ക്ക് ലഭിച്ചിട്ടുണ്ട്.
Published by: Naseeba TC
First published: May 22, 2021, 2:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories