• HOME
  • »
  • NEWS
  • »
  • film
  • »
  • Pallavi Dey| നടി പല്ലവി ഡേ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

Pallavi Dey| നടി പല്ലവി ഡേ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഞായറാഴ്ച രാവിലെയാണ് പല്ലവിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

നടി പല്ലവി ഡേ  (Photo- Facebook)

നടി പല്ലവി ഡേ (Photo- Facebook)

  • Share this:
    കൊൽക്കത്ത: ബം​ഗാളി നടി പല്ലവി ഡേ (Bengali Actress Pallavi Dey) മരിച്ച നിലയിൽ. 21 വയസായിരുന്നു. ഞായറാഴ്ച രാവിലെയാണ് പല്ലവിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗർഫയിലെ ഫ്ളാറ്റിനുള്ളിൽ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. അസാധാരണ മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

    Also Read- Sulochana Panicker | നടൻ ശങ്കറിന്റെ മാതാവ് സുലോചന പണിക്കർ അന്തരിച്ചു

    ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനമെന്ന് പൊലീസ് പറഞ്ഞു. മൃത​ദേഹം പോസ്റ്റമോര്‍ട്ടത്തിന് അയച്ചു. ബം​ഗാളി ടെലിവിഷൻ താരമായ പല്ലവി 'മോന്‍ മാനേ നാ' എന്ന സീരിയലിലെ ​ഗൗരി എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. അതുകൂടാതെ രേഷം ജപി, സരസ്വതി പ്രേം, അമി സിരാജെർ ബീഗം തുടങ്ങിയ നിരവധി ഷോകളിലും അഭിനയിച്ചിട്ടുണ്ട്.

    Also Read- KGF Chapter 3| പറഞ്ഞതിൽ ചെറിയൊരു തിരുത്തുണ്ട്; കെജിഎഫ് 3 ചിത്രീകരണം ഉടൻ ഉണ്ടാകില്ലെന്ന് നിർമാതാക്കൾ

    താരത്തിന്റെ അപ്രതീക്ഷിത മരണം ബം​ഗാളി സിനിമാ മേഖലയെയും ആരാധകരേയും ഞെട്ടിച്ചിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചത്. പല്ലവിയെ സന്തോഷവതിയായാണ് കാണപ്പെട്ടതെന്നും എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി തോന്നിയില്ലെന്നാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പറയുന്നത്.

    Also Read- Andrew Symonds | ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ടസ് അന്തരിച്ചു; മരണം വീടിനടുത്തുണ്ടായ കാറപകടത്തിൽ

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ) -022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

    English Summary: Bengali actress Pallavi Dey was found dead at her flat in the Garfa area of Kolkata. Her body was recovered from her house on Sunday morning. “After preliminary investigation, it seems to be a case of suicide” said the police. Pallavi’s body was found hanging from a ceiling fan. The body has been sent for the post-mortem.
    Published by:Rajesh V
    First published: