• HOME
  • »
  • NEWS
  • »
  • film
  • »
  • BERMUDA MOTION POSTER RELEASED BY KUNCHACKO BOBAN

ടി കെ രാജീവ് കുമാറിന്റെ 'ബർമുഡ' സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ട് കുഞ്ചാക്കോ ബോബൻ

കിണറിലേക്ക് ആശ്ചര്യത്തോടെ നോക്കിയിരിക്കുന്ന വിനയ് ഫോര്‍ട്ടിനെയാണ് മോഷന്‍ പോസ്റ്ററില്‍ കാണുന്നത്.

Bermuda Movie

Bermuda Movie

  • Share this:
    കൊച്ചി: ഷെയിന്‍ നിഗം, വിനയ് ഫോര്‍ട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി കെ രാജീവ്കുമാർ ഒരുക്കുന്ന ചിത്രം 'ബര്‍മുഡ'യുടെ മോഷന്‍ പോസ്റ്റര്‍ കുഞ്ചാക്കോ ബോബൻ പുറത്തുവിട്ടു. ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. കിണറിലേക്ക് ആശ്ചര്യത്തോടെ നോക്കിയിരിക്കുന്ന വിനയ് ഫോര്‍ട്ടിനെയാണ് മോഷന്‍ പോസ്റ്ററില്‍ കാണുന്നത്.

    Also Read- Ani I.V. Sasi | മായയിൽ തുടക്കം, ലക്‌ഷ്യം മഹാഭാരതം പോലൊരു സിനിമ: അനി ഐ.വി. ശശി

    24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എന്‍ എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 'കാണാതായതിന്റെ ദുരൂഹത' എന്ന ടാഗ് ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ കശ്മീരിയായ ഷെയ്ലീ കൃഷ്ണയാണ് നായിക. സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്.

    Also Read- താരജാഡകളില്ലാതെ പറമ്പ് വൃത്തിയാക്കി മലയാളത്തിന്റെ യുവസുന്ദരി

    ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

    Also Read- ഡിവോഴ്സ് ആയ ശേഷമാണ് വാപ്പ വിവാഹം ചെയ്തത്, ഉമ്മ അതിൽ ദുഃഖിതയല്ല: അനാർക്കലി



    ചിത്രത്തില്‍ ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്‍ന്‍ നിഗം അവതരിപ്പിക്കുന്നത്. ഇന്ദുഗോപന്‍ സബ് ഇന്‍സ്പെക്ടര്‍ ജോഷ്വയുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്നിടത്താണ് ചിത്രത്തിന്‍റെ കഥാവികാസം. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ജോഷ്വയായി വേഷമിടുന്നത് വിനയ് ഫോര്‍ട്ട് ആണ്.

    Also Read- വിവാഹത്തിന് ധരിച്ചത് അമ്മയുടെ സാരി; സ്വയം മേക്കപ്പ് ചെയ്ത് അണിഞ്ഞൊരുങ്ങി യാമി ഗൗതം

    സിനിമയ്ക്ക് ബർമുഡ എന്ന് പേര് നൽകാനുള്ള കാരണം ടി കെ രാജീവ് കുമാർ തുറന്നു പറയുന്നത് ഇങ്ങനെ- ‘യഥാര്‍ത്ഥ ജീവിതവുമായി ബന്ധപ്പെട്ടുള്ള കഥയാണ് ബര്‍മുഡയില്‍ പറയുന്നത്. മിസ്ട്രീസ് ഓഫ് മിസ്സിംഗ് എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. മനുഷ്യന്റെ ജീവിതത്തിലെ മിസ്സിംഗ് എലമെന്റുമായി ചിത്രത്തിന് ബന്ധമുണ്ട്. അതുകൊണ്ടാണ് ബര്‍മുഡ എന്ന പേര് നല്‍കിയത്'.

    Also Read- അന്ന് അഭിമുഖത്തിൽ തോറ്റു; ഇന്ന് അയാളുടെ സിനിമ കാണണമെന്ന് കുട്ടികളോട് മൈക്രോസോഫ്റ്റ് ടീം

    സിനിമയുടെ 15 ദിവസത്തെ ഷൂട്ടിങ്ങ് പൂര്‍ത്തിയായപ്പോഴേക്കും കോവിഡ് കാരണം നിർത്തിവെക്കേണ്ടിവന്നു. ഒരു ദേശീയ മാധ്യമത്തിൽ ഒരു സംഭവം കേള്‍ക്കാനിടയായതാണ് സിനിമയെക്കുറിച്ച് ആലോചിച്ചതിന്റെ തുടക്കമെന്നും രാജീവ് കുമാര്‍ ഒരു അഭിമുഖത്തില്‍ പറയുന്നു.
    Published by:Rajesh V
    First published:
    )}