HOME » NEWS » Film »

Happy Birthday Manoj Bajpayee | ബോളിവുഡ് നടൻ മനോജ് ബാജ്‌പയിയുടെ മികച്ച സിനിമകളിലൂടെ

മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ, നാല് ഫിലിംഫെയർ അവാർഡുകൾ, മികച്ച അഭിനയത്തിനുള്ള രണ്ട് ഏഷ്യ പസഫിക് സ്ക്രീൻ അവാർഡുകൾ എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കലയ്ക്ക് നൽകിയ സംഭാവനകൾക്ക് 2019 ൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ പത്മശ്രീയും മനോജ് ബാജ്പേയ്ക്ക് ലഭിച്ചു.

News18 Malayalam | news18-malayalam
Updated: April 23, 2021, 1:46 PM IST
Happy Birthday Manoj Bajpayee | ബോളിവുഡ് നടൻ മനോജ് ബാജ്‌പയിയുടെ മികച്ച സിനിമകളിലൂടെ
manoj bajpayee
  • Share this:
ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിലൊരാളാണ് മനോജ് ബാജ്‌പേയ്. ഹിന്ദി സിനിമകളിലാണ് പ്രധാനമായും അഭിനയിക്കുന്നതെങ്കിലും ഇദ്ദേഹം തെലുങ്ക്, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

1969 ഏപ്രിൽ 23 ന് ബിഹാറിലെ വെസ്റ്റ് ചമ്പാരാനിലെ ബെൽവ എന്ന ചെറിയ ഗ്രാമത്തിലായിരുന്നു മനോജ് ബാജ്‌പേയിയുടെ ജനനം. കുട്ടിക്കാലം മുതലുള്ള സിനിമാ മോഹമാണ് ഇന്ന് മനോജ് ബാജ്‌പേയിയെ ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിലൊരായി മാറ്റിയത്. മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ, നാല് ഫിലിംഫെയർ അവാർഡുകൾ, മികച്ച അഭിനയത്തിനുള്ള രണ്ട് ഏഷ്യ പസഫിക് സ്ക്രീൻ അവാർഡുകൾ എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കലയ്ക്ക് നൽകിയ സംഭാവനകൾക്ക് 2019 ൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ പത്മശ്രീയും മനോജ് ബാജ്പേയ്ക്ക് ലഭിച്ചു.

മനോജ് ബാജ്‌പേയിയുടെ ഏറ്റവും മികച്ച സിനിമകൾ ഇതാ:

ഗാംഗ്‌സ് ഓഫ് വാസീപൂർ - പാ‍ർട്ട് 1 - അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഇന്ത്യൻ ഡാർക്ക് കോമഡി ക്രൈം ചിത്രമാണിത്. ധൻബാദിലെ കൽക്കരി മാഫിയയും 1941 മുതൽ 1990 കളുടെ പകുതി വരെയുള്ള മൂന്ന് കുടുംബങ്ങൾ തമ്മിലുള്ള അധികാര പോരാട്ടങ്ങളും രാഷ്ട്രീയവും പ്രതികാരവും കേന്ദ്രീകരിച്ചാണ് സിനിമ പുരോഗമിക്കുന്നത്. ചിത്രത്തിൽ സർദാർ ഖാന്റെ വേഷത്തിലാണ് മനോജ് ബാജ്‌പേയി എത്തുന്നത്. കൾട്ട് ക്ലാസിക് എന്നാണ് ഈ ചിത്രം അറിയപ്പെടുന്നത്. മനോജ് തന്റെ സർദാർ എന്ന കഥാപാത്രത്തെ വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

അലിഗഡ് -ഹൻസൽ മേത്ത സംവിധാനം ചെയ്ത ജീവചരിത്ര സിനിമയാണ് അലിഗഡ്. രാംചന്ദ്ര സൈറസിന്റെ യഥാർത്ഥ കഥയാണിത്. സ്വവർഗാനുരാഗിയായതിനാൽ അദ്ദേഹത്തിന് നേരിടേണ്ടി വന്ന മാനസിക പീഡനത്തെക്കുറിച്ചാണ് സിനിമയിൽ പ്രതിപാദിക്കുന്നത്.

Also Read- Happy Birthday Manoj Bajpayee | മഹാമാരിക്കിടെ ജന്മദിനം ആഘോഷിക്കുന്നത് ശരിയല്ലെന്ന് താരം

സത്യ- രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത ക്രൈം ചിത്രമാണിത്. 'ഭിക്കു മത്രേ' എന്ന കഥാപാത്രത്തെയാണ് മനോജ് സിനിമയിൽ അവതരിപ്പിച്ചത്. അധോലോക മാഫിയ സിനിമകളിലെ മികച്ച ചിത്രങ്ങളിലൊന്നായാണ് സത്യ അറിയപ്പെടുന്നത്.

ശൂൽ- ഈശ്വർ നിവാസ് സംവിധാനം ചെയ്ത ആക്ഷൻ ക്രൈം ചിത്രം. ബീഹാറിലെ രാഷ്ട്രീയം ക്രിമിനൽവൽക്കരിക്കുന്നതിന്റെയും സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തെ എങ്ങനെ ഇത് ബാധിക്കുന്നുവെന്നുമാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
പിഞ്ജർചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്ത സിനിമയാണിത്. ഇന്ത്യ വിഭജനകാലത്തെ ഹിന്ദു-മുസ്ലീം പ്രശ്നങ്ങളാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. അമൃത പ്രീതം എഴുതിയ ഇതേ പേരിലുള്ള പഞ്ചാബി നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ പുറത്തിറക്കിയിരിക്കുന്നത്.  'റാഷിദ്' എന്ന നായക കഥാപാത്രമായാണ് ബാജ്‌പേയ് എത്തുന്നത്. മികച്ച സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ ചിത്രമാണിത്.

ട്രാഫിക്-  രാജേഷ് പിള്ള സംവിധാനം ചെയ്ത റോഡ് ത്രില്ലർ ചിത്രമാണിത്. ഒരു ഹൃദയമാറ്റ ശസ്ത്രക്രിയയാണ് ചിത്രത്തിന്റെ പ്രമേയം. മുംബൈ ട്രാഫിക് പോലീസ് ഹെഡ് കോൺസ്റ്റബിളായാണ് മനോജ് ഈ സിനിമയിൽ അഭിനയിക്കുന്നത്.
Published by: Rajesh V
First published: April 23, 2021, 1:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories