• HOME
  • »
  • NEWS
  • »
  • film
  • »
  • Oscars 2023 | ഓസ്കാർ 2023: മികച്ച ചിത്രത്തിനുള്ള നോമിനേഷനുകൾ ഏതെല്ലാം? ഈ സിനിമകൾ എവിടെ കാണാം?

Oscars 2023 | ഓസ്കാർ 2023: മികച്ച ചിത്രത്തിനുള്ള നോമിനേഷനുകൾ ഏതെല്ലാം? ഈ സിനിമകൾ എവിടെ കാണാം?

ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനായി നിര്‍ദേശിക്കപ്പെട്ട ചിത്രങ്ങളില്‍ ഭൂരിഭാഗവും ഇപ്പോള്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ്

  • Share this:

    മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഈ ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. ‘ഓള്‍ ക്വയറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രണ്ട്’, ‘ദി ബാന്‍ഷീസ് ഓഫ് ഇനിഷെറിന്‍’ എന്നിവയുള്‍പ്പെടെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനായി നിര്‍ദേശിക്കപ്പെട്ട ചിത്രങ്ങളില്‍ ഭൂരിഭാഗവും ഇപ്പോള്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ്. ഈ ചിത്രങ്ങള്‍ ഏതൊക്കെ പ്ലാറ്റ്‌ഫോമുകളിലാണ് ലഭിക്കുന്നതെന്ന് വിശദമായി അറിയാം.

    ഓള്‍ ക്വയറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രണ്ട്- നെറ്റ്ഫ്‌ലിക്‌സ്

    2023-ലെ ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡില്‍ ഏഴ് അവാര്‍ഡുകള്‍ വാരിക്കൂട്ടിയ എഡ്വേര്‍ഡ് ബെര്‍ജര്‍ സംവിധാനം ചെയ്ത ജര്‍മ്മന്‍ യുദ്ധവിരുദ്ധ ചിത്രം ഓസ്‌കാറിലും വിജയം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുദ്ധ പോരാട്ടത്തിന്റെ നിരവധി വശങ്ങളെകുറിച്ച് പറയുന്ന സിനിമ നിരവധി പ്രശംസകള്‍ നേടിയിരുന്നു.

    എവരിതിംങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്- ബുക്ക്‌മൈഷോ

    ഡാനിയല്‍ ക്വാന്റെയും ഡാനിയല്‍ ഷീനെര്‍ട്ടിന്റെയും സയന്‍സ് ഫിക്ഷന്‍ ചിത്രം മികച്ച സംവിധായകനും മികച്ച നടിയും ഉള്‍പ്പെടെ (മിഷേല്‍ യോയ്ക്ക്) 11 നോമിനേഷനുകളോടെ ഓസ്‌കാര്‍ നാമനിർദേശങ്ങളിൽ മുന്നിലാണ്. ജീവിതത്തിലെ തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ സിനിമയാണിത്.

    ദി ബാന്‍ഷീസ് ഓഫ് ഇനിഷെറിന്‍ – ഡിസ്‌നി + ഹോട്ട്സ്റ്റാര്‍

    മാര്‍ട്ടിന്‍ മക്ഡൊനാഗിന്റെ ട്രാജിക് കോമഡി ചിത്രമാണിത്. സൗഹൃദത്തെക്കുറിച്ചുള്ള ചിത്രമാണിത്.

    ദി ഫാബിള്‍മാന്‍സ് – തിയേറ്ററുകളില്‍

    ചിത്രത്തിന്റെ സംവിധായകനായ സ്റ്റീവന്‍ സ്പില്‍ബെര്‍ഗിന്റെ കൗമാരപ്രായവും ചലച്ചിത്ര നിര്‍മ്മാതാവെന്ന നിലയിലുള്ള ആദ്യ അനുഭവങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഒരു ആത്മകഥയാണ് ചിത്രം. സ്പില്‍ബര്‍ഗിന് മികച്ച സംവിധായകനുള്ള നോമിനേഷനിലുമുണ്ട്.

    ടോപ്പ് ഗണ്‍: മാവെറിക്ക് – പ്രൈം വീഡിയോ

    ടോം ക്രൂസ് നായകനായ ചിത്രത്തിന് ഈ വര്‍ഷം ആറ് ഓസ്‌കാര്‍ നോമിനേഷനുകള്‍ ഉണ്ട്, 1.5 ബില്യണ്‍ ഡോളര്‍ കളക്ഷന്‍ നേടിയ ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു.

    വിമണ്‍ ടോക്കിംങ് – തിയേറ്ററുകളില്‍

    പുരുഷാധിപത്യ സമൂഹങ്ങളിലെ അക്രമത്തെയും പക്ഷാപാതത്തെയും കുറിച്ച് പറയുന്ന സിനിമയില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത് സ്ത്രീകളാണ്. ക്ലെയര്‍ ഫോയ്, റൂണി മാര, ജെസ്സി ബക്ലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    ട്രയാങ്കിള്‍ ഓഫ് സാഡ്‌നസ്- മുബി

    റൂബന്‍ ഓസ്റ്റ്ലണ്ടിന്റെ നിരൂപക പ്രശംസ നേടിയ ചിത്രം സാമൂഹിക ശ്രേണികളെക്കുറിച്ചും അധികാരത്തെയും ബന്ധങ്ങളെക്കുറിച്ചുമാണ് പറയുന്നത്.

    എല്‍വിസ് – യുട്യൂബ് (റെന്റല്‍)

    ബാസ് ലുഹ്‌മാന്‍ സംവിധാനം ചെയ്ത സിനിമയില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഓസ്റ്റിന്‍ ബട്ട്ലറാണ്. ഈ വര്‍ഷത്തെ മികച്ച നടനുള്ള ഓസ്‌കാര്‍ നാമനിർദേശത്തിൽ 31 കാരനായ ബട്ലറുടെ പേരുമുണ്ട്.

    അവതാര്‍ 2: ദ വേ ഓഫ് വാട്ടര്‍

    ജെയിംസ് കാമറൂണിന്റെ ചിത്രം മികച്ച ശബ്ദവും പ്രൊഡക്ഷന്‍ ഡിസൈനും ഉള്‍പ്പെടെ നിരവധി സാങ്കേതിക വിഭാഗങ്ങളിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെ, ഇത് ഒരു സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലും ചിത്രം റിലീസ് ചെയ്തിട്ടില്ല. ചിത്രം ഡിസ്‌നി + ഹോട്ട്സ്റ്റാറിൽ എത്തുമെന്നാണ് ലഭിക്കുന്ന വിവരം.

    TÁR – പീകോക്ക് ടിവി

    ക്യാന്‍സല്‍ കള്‍ച്ചറിനെക്കുറിച്ചും മീ റ്റൂ ക്യാമ്പയ്നെക്കുറിച്ചും പറയുന്ന ഈ സൈക്കോളജിക്കല്‍ ഡ്രാമയില്‍ കേറ്റ് ബ്ലാഞ്ചെറ്റ് ഒരു സംഗീതജ്ഞയായാണ് അഭിനയിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് കേറ്റ് ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള നാമനിര്‍ദ്ദേശ പട്ടികയിൽ ഉണ്ട്.

    Published by:Vishnupriya S
    First published: