• HOME
  • »
  • NEWS
  • »
  • film
  • »
  • Neelarathri| ഇന്ത്യയിലെ എല്ലാ ഭാഷകളിലുമായി ഒരു സിനിമ; ഭഗത് മാനുവൽ നായകനാകുന്ന 'നീലരാത്രി' പൂർത്തിയായി

Neelarathri| ഇന്ത്യയിലെ എല്ലാ ഭാഷകളിലുമായി ഒരു സിനിമ; ഭഗത് മാനുവൽ നായകനാകുന്ന 'നീലരാത്രി' പൂർത്തിയായി

ദിലീപ്, സൂരാജ് വെഞ്ഞാറമൂട് എന്നിവർ അഭിനയിച്ച 'സവാരി' ക്ക് ശേഷം അശോക് നായർ (Asok Nair) തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് നീലരാത്രി.

  • Share this:
    കൊച്ചി: ഇന്ത്യയിലുള്ള എല്ലാ ഭാഷകളിലും ഒരേ സമയം പുറത്തിറങ്ങുന്ന സിനിമ നീലരാത്രിയുടെ (Neelarathri) ചിത്രീകരണം പൂർത്തിയായി. ഭഗത് മാനുവൽ (Bhagath Manuel), ഹിമ ശങ്കരി (Hima Shankari), വൈഗ, വിനോദ് കുമാർ, സുമേഷ് സുരേന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    ദിലീപ്, സൂരാജ് വെഞ്ഞാറമൂട് എന്നിവർ അഭിനയിച്ച 'സവാരി' ക്ക് ശേഷം അശോക് നായർ (Asok Nair) തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് നീലരാത്രി.

    പ്രണയത്തിനും സസ്പെൻസിനും പ്രാധാന്യം നൽകി ഇന്ത്യയിലുള്ള എല്ലാ ഭാഷകളിലുമായി ഒരേ സമയം നിർമ്മിക്കുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ ഛായാഗ്രാഹണം എസ് ബി പ്രജിത് നിർവഹിക്കുന്നു. ഡബ്ളിയു ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോബി മാത്യുവാണ് ചിത്രം നിർമിക്കുന്നത്.

    സംഗീതം-അരുൺ രാജ്, എഡിറ്റർ-സണ്ണി ജേക്കബ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഖിൽ സദാനന്ദൻ, അനൂപ് വേണുഗോപാൽ, ലൈൻ പ്രൊഡ്യൂസർ- നോബിൻ വർഗ്ഗീസ്, സിറാജുദ്ദീൻ, മാനുവൽ ലാൽബിൻ, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ.

    കല- അനീഷ് ഗോപാൽ, മേക്കപ്പ്- രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം-കുക്കു ജീവൻ,സ്റ്റിൽസ്-രഘു ഇക്കൂട്ട്, ഡിസൈൻ-രമേശ് എം ചാനൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-പ്രശാന്ത് കണ്ണൂർ, ഫിനാൻസ് കൺട്രോളർ- എം കെ നമ്പ്യാർ, ഡി ഐ-രഞ്ജിത്ത് രതീഷ്,വി എഫ് എക്- പോംപ്പി, സ്പെഷ്യൽ എഫക്ട്സ്- ആർ കെ,മിക്സ്-ദിവേഷ് ആർ നാഥ്, പി ആർ ഒ-എ എസ് ദിനേശ്.

    'ഇത് അമേരിക്കയോ യൂറോപ്പോ അല്ല, ഭാരതമാണ് '; ടെലിവിഷന്‍ അവതാരകനായി ടൊവീനോ : ആഷിക് അബു ചിത്രം 'നാരദന്‍' ട്രെയ്‌ലര്‍

    മായാനദിക്ക് ശേഷം ആഷിഖ് അബു (Aashiq Abu) - ടൊവിനോ (Tovino Thomas) കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാരദന്റെ (Naradan) ട്രെയ്‌ലര്‍ പുറത്തുവിട്ടു. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്. ഉണ്ണി. ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

    രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ടൊവിനോ താരം ട്രെയ്‌ലറില്‍ എത്തുന്നത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറിന്റെ സ്വഭാവമുള്ള ചിത്രമായിരിക്കും നാരദന്‍ എന്നാണ് ട്രെയ്‌ലര്‍ തരുന്ന സൂചന. ഏതൊരു പ്രേക്ഷകനും ഈ സിനിമ ഒന്നു കാണണം എന്ന തോന്നലുണ്ടാക്കുന്നുണ്ട് രണ്ടര മിനിറ്റുള്ള ട്രെയ്‌ലര്‍. വാര്‍ത്തകളിലെ ധാര്‍മികതയാണോ അതോ മാധ്യമ സ്ഥാപനങ്ങള്‍ തമ്മിലുള്ള മത്സരമാണോ എന്തായിരിക്കും ഈ സിനിമ എന്നാണ് പലരുടേയും മറ്റൊരു സംശയം.

    അന്ന ബെന്‍ ആണ് ചിത്രത്തിലെ നായിക. ചിത്രം ജനുവരി 27 ന് തിയേറ്ററുകളില്‍ വേള്‍ഡ് വൈഡ് റിലീസ് ചെയ്യും. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജാഫര്‍ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്.
    സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്‌സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്.
    Published by:Rajesh V
    First published: