മണവാട്ടിയുടെ തിളക്കവും കല്യാണത്തിന്റെ തിരക്കും കുറച്ചു നേരത്തേക്ക് മാറ്റിവച്ച് വിവാഹ വേദിക്ക് പുറത്ത് ഭാമ ഭർത്താവിനെയും കൂട്ടി നേരെ പോയത് മാധ്യമങ്ങൾക്ക് മുൻപിലാണ്. പലപ്പോഴും ഭാമ എന്ന താരത്തെയും താരത്തിന്റെ പ്രകടനത്തെയും പ്രേക്ഷകർക്കരികിൽ എത്തിക്കാൻ സഹായിച്ച മാധ്യമങ്ങളെ കൂപ്പു കൈകളോട് കൂടിയാണ് ഭാമയും ഭർത്താവ് അരുണും സ്വീകരിച്ചത്.
കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലാണ് അരുൺ ഭാമക്ക് താലി ചാർത്തിയത്. അതിനാൽ തന്നെയും ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കിൽ തങ്ങൾ രണ്ട് പേരും ക്ഷമ ചോദിക്കുകയാണെന്ന് പറഞ്ഞാണ് ഭാമ സംസാരിച്ചു തുടങ്ങിയത്. പ്രേക്ഷകരുടെ അനുഗ്രഹം മാത്രമല്ല, അവരുടെ മനസ്സിൽ ഒരിടവും കൂടി വേണമെന്ന് ഭാമ ആഗ്രഹിക്കുന്നു.
വിവാഹം കഴിഞ്ഞ ഉടനെ അഭിനയിക്കുന്ന കാര്യം ഭാമ ചിന്തിക്കുന്നില്ലെങ്കിലും ഭാവിയിൽ അഭിനയിക്കാൻ എത്തുമോ എന്ന ചോദ്യത്തിന് ഭർത്താവ് അരുൺ ആണ് മറുപടി നൽകുന്നത്.
മാധ്യമങ്ങൾക്ക് മുൻപിൽ ഭാമയും അരുണും പറഞ്ഞ കാര്യങ്ങൾ വിഡിയോയിൽ കാണാം.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.