HOME » NEWS » Film » BHARATHIRAJA DEMANDS BAN ON THE FAMILY MAN 2

ഫാമിലി മാൻ നിരോധിക്കണം; സാമന്ത അക്കിനേനിയുടെ വെബ് സീരീസിനെതിരെ സംവിധായകൻ ഭാരതിരാജ

തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ആമസോൺ പ്രൈമിനെ തമിഴ് ജനത ബഹിഷ്കരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു

News18 Malayalam | news18-malayalam
Updated: June 8, 2021, 3:42 PM IST
ഫാമിലി മാൻ നിരോധിക്കണം; സാമന്ത അക്കിനേനിയുടെ വെബ് സീരീസിനെതിരെ സംവിധായകൻ ഭാരതിരാജ
വെബ് സീരീസിനെതിരെ സംവിധായകൻ ഭാരതിരാജ
  • Share this:
ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത വെബ് സീരീസ് ഫാമിലി മാൻ 2 നെതിരെ തമിഴ്സംവിധായകൻ ഭാരതിരാജ. വെബ് സീരീസ് തമിഴ്, മുസ്ലീം, ബംഗാളി വംശജരെ മോശമായി ചിത്രീകരിക്കുന്നു എന്നതിനെ തുടർന്ന് പ്രതിഷേധം ഉയരുന്നതിനിടയിലാണ് സീരീസിനെതിരെ പ്രമുഖ സംവിധായകൻ രംഗത്തെത്തിയിരിക്കുന്നത്.

ട്വിറ്ററിൽ തമിഴിൽ പങ്കുവെച്ച കുറിപ്പിലാണ് ഭാരതിരാജ സീരീസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ അഭ്യർത്ഥന വകവയ്ക്കാതെ, ഫാമിലി മാൻ സീസൺ 2 ന്റെ സ്ട്രീമിംഗ് നിർത്താൻ ഉത്തരവ് പുറപ്പെടുവിക്കാത്തതിൽ അസ്വസ്ഥരാണ്. തമിഴ് ഈഴം പോരാളികളുടെ ചരിത്രം അറിയാത്തവരാണ് ഈ സീരീസ് നിർമ്മിച്ചതെന്ന് സീരീസിലെ രംഗങ്ങൾ വെളിപ്പെടുത്തുന്നു. നല്ല ഉദ്ദേശ്യങ്ങളും വീര്യവും വലിയ ത്യാഗങ്ങളും നിറഞ്ഞ കലാപത്തെ അപമാനിക്കുന്ന സീരീസിനെ താൻ അപലപിക്കുന്നു. സ്ട്രീമിംഗ് ഉടൻ നിർത്തണമെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറോട് താൻ അഭ്യർത്ഥിക്കുന്നുവെന്ന് ട്വീറ്റിൽ ഭാരതി രാജ പറയുന്നു.




സീരീസ് തമിഴ്, മുസ്ലീം, ബംഗാളി സമുദായങ്ങളിൽ നിന്നുള്ള ആളുകളെ മോശമായി ചിത്രീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ആമസോൺ പ്രൈമിനെ തമിഴ് ജനത ബഹിഷ്കരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ജൂൺ നാലിനാണ് സീരീസ് റിലീസ് ചെയ്തത്.

You may also like:'ഞാൻ നിന്റെ ഗാഥ ജാം'; പ്രിയ കൂട്ടുകാരിക്ക് പിറന്നാൾ ആശംസ നേർന്ന് മഞ്ജു വാര്യർ

സീരീസിന്റെ ട്രെയിലർ പുറത്തിറങ്ങിയതു മുതൽ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു. നേരത്തേ, നാം തമിഴർ കക്ഷി നേതാവും സംവിധായകനുമായ സീമനും സീരീസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

രാജ് ആന്റ് ഡികെ സംവിധാനം ചെയ്ത ഫാമിലി മാൻ 2 ൽ മനോജ് ബാജ്പേയിക്കൊപ്പം സാമന്ത അക്കിനിയാണ് പ്രധാനവേഷത്തിൽ എത്തുന്നത്. സീരീസിൽ സാമന്ത അവതരിപ്പിച്ച രാജി എന്ന കഥാപാത്രം ഏറെ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ #shameonyousamantha എന്ന ഹാഷ്ടാഗും ട്വിറ്ററിൽ ട്രെന്റിങ് ആയിരുന്നു. എൽടിടിഇ പ്രവർത്തകയായാണ് സാമന്ത സീരീസിൽ എത്തുന്നത്.

സീരീസ് പുറത്തിറങ്ങിയതിന് പിന്നാലെ, സാമന്തയുടെ അഭിനയത്തെ പുകഴ്ത്തി ആരാധരും സിനിമാ മേഖലയിലുള്ളവരും രംഗത്തെത്തിയിരുന്നു.
Published by: Naseeba TC
First published: June 8, 2021, 3:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories