• HOME
  • »
  • NEWS
  • »
  • film
  • »
  • Bharathiraja | ചികിത്സയിൽ പുരോഗതി; സംവിധായകൻ ഭാരതിരാജ ആശുപത്രി വിടും

Bharathiraja | ചികിത്സയിൽ പുരോഗതി; സംവിധായകൻ ഭാരതിരാജ ആശുപത്രി വിടും

ഓഗസ്റ്റ് 23-ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 80കാരനായ ഭാരതിരാജയുടെ ആരോഗ്യനിലയിൽ പുരോഗതി

സംവിധായകൻ ഭാരതിരാജ

സംവിധായകൻ ഭാരതിരാജ

  • Last Updated :
  • Share this:
    ആരാധകരുടെയും മുഴുവൻ തമിഴ് സിനിമാ വ്യവസായത്തിന്റെയും കാത്തിരിപ്പിനു വിരാമമിട്ട് സംവിധായകൻ ഭാരതിരാജ (director Bharathiraja) ആശുപത്രി വിടുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ചികിൽസയോട് നന്നായി പ്രതികരിച്ചു എന്ന് റിപ്പോർട്ട്.

    ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ഓഗസ്റ്റ് 23-ന് ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാരതിരാജയെ പിന്നീട് എം.ജി.എം. ആശുപത്രിയിലേക്ക് മാറ്റി, അവിടെ കൂടുതൽ ചികിത്സ നൽകി. റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹം ആരോഗ്യവാനാണെന്നും സെപ്റ്റംബർ 7 ബുധനാഴ്ച ഉച്ചയ്ക്ക് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്നും പറയുന്നു.

    ഭാരതിരാജയുടെ ആരോഗ്യനില നിരീക്ഷിക്കാൻ നിയോഗിക്കപ്പെട്ട ഡോക്ടർമാരും മെഡിക്കൽ സ്റ്റാഫും 80-കാരനായ സംവിധായകൻ മരുന്നുകളോട് പ്രതികരിച്ചുവെന്നും അദ്ദേഹം ആരോഗ്യം വീണ്ടെടുക്കലിന്റെ പാതയിലാണെന്നും സ്ഥിരീകരിച്ചിരുന്നു.

    ഡോക്ടർമാരുടെയും മെഡിക്കൽ സൂപ്പർവൈസർമാരുടെയും മികച്ച പരിചരണം മൂലം തന്റെ ആരോഗ്യം മെച്ചപ്പെട്ടുവരുന്നതായി ഭാരതിരാജ പ്രസ്താവനയിൽ പറഞ്ഞു. മകൻ മനോജ് ഭാരതിയാണ് ഈ പ്രസ്താവന പിന്നീട് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

    തിരുച്ചിത്രമ്പലം എന്ന ചിത്രത്തിലൂടെയാണ് ഭാരതിരാജ തന്റെ സംവിധാന മികവ് ഏറ്റവും ഒടുവിൽ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. നടൻ ധനുഷ് നായകനായ റൊമാന്റിക് ഫാമിലി ചിത്രം ഈ വർഷം ഓഗസ്റ്റ് 18 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു. ചിത്രം വൻ വിജയമായിരുന്നു.

    സിനിമാജീവിതം 40-ാം വർഷത്തിലേക്ക് കടന്ന ഭാരതിരാജ ചലച്ചിത്രമേഖലയ്ക്ക് അനുപമമായ സംഭാവനയാണ് നൽകിയത്. ശിവ കാ ബദ്‌ല, ഈശ്വരൻ, മാനാട് എന്നിവയുൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ചില സിനിമകൾ മാസ്റ്റർപീസുകളായി കണക്കാക്കപ്പെടുന്നു.

    Summary: Director Bharatiraja will be discharged from hospital. Bharathiraja, who was first admitted to a hospital on August 23 due to a serious medical condition, was later transferred to MGM Hospital where he underwent further treatment. Now, according to reports, the actor is in good health and will be discharged from the hospital on Wednesday, September 7 at noon
    Published by:user_57
    First published: