നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • വക്കീലായി ഭാവന; 'ശ്രീകൃഷ്ണ@ജിമെയില്‍ ഡോട് കോം' ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

    വക്കീലായി ഭാവന; 'ശ്രീകൃഷ്ണ@ജിമെയില്‍ ഡോട് കോം' ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

    ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍

    • Share this:
      ഏറെ നാളുകള്‍ക്ക് ശേഷം ഭാവന നായികയായെത്തുന്ന ചിത്രമാണ് ശ്രീകൃഷ്ണ@ജിമെയില്‍ ഡോട് കോം. ഡാര്‍ലിങ്ങ് കൃഷ്ണയാണ് ചിത്രത്തില്‍ നായകന്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

      വക്കീലായാണ് ചിത്രത്തില്‍ ഭാവന അഭിനയിക്കുന്നത്. നാഗശേഖര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അര്‍ജുന്‍ ജന്യയാണ്. കവിരാജ് ആണ് പുതിയ ചിത്രത്തിന്റെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. സന്ദേശ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. സത്യ ഹെഗ്‌ഡെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ധനഞ്ജയ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത്.



      ഭാവനയുടേതായി ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ഇന്‍സ്‌പെക്ടര്‍ വിക്രം ആണ്. പ്രജ്വല്‍ ദേവ്‌രാജ് ആണ് ചിത്രത്തില്‍ നായികനായി എത്തിയത്. ശ്രീ നരസിംഹ ആണ് ചിത്രം സംവിധാനം ചെയ്തത്.

      ചിമ്പുവിനോടൊപ്പം കല്ല്യാണി പ്രിയദര്‍ശന്‍; സസ്‌പെന്‍സ് നിറച്ച് 'മാനാട്' ട്രെയിലര്‍ പുറത്ത്

      ചിമ്പു കേന്ദ്ര കഥാപാത്രമായി എത്തുന്ന മാനാട് എന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ഒന്നാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കല്യാണി പ്രിയദര്‍ശന്‍ ആണ് ചിത്രത്തിലെ നായിക.

      'അബ്ദുള്‍ ഖാലിഖ്' എന്നാണ് മാനാടില്‍ ചിമ്പു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. 2018ല്‍ പ്രഖ്യാപിച്ച്, പിന്നീട് അനിശ്ചിതമായി വൈകിപ്പോയ പ്രോജക്ട് ആണ് മാനാട്.

      വളരെ നല്ല പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സസ്‌പെന്‍സ് നിറച്ച് അവതരിപ്പിച്ചിരിക്കുന്ന ട്രെയിലര്‍ ചിമ്പുവിന്റെ മറ്റൊരു മാസ് എന്റര്‍ടെയ്‌നര്‍ ആകും എന്ന സൂചനയാണ് നല്‍കുന്നത്.

      എ സ് ജെ സൂര്യയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. എസ് എ ചന്ദ്രശേഖര്‍, പ്രേംജി അമരന്‍, രവികാന്ത് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. മലയാളത്തിലും ചിത്രം റിലീസ് ചെയ്യും. പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. വെങ്കട് പ്രഭു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. പ്രവീണ്‍ കെ എല്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. ഇതാദ്യമാണ് ചിമ്പുവും വെങ്കട് പ്രഭുവും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്.

      അതേസമയം, ദീപാവലി റിലീസായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. രജനീകാന്ത് നായകനാവുന്ന സിരുത്തൈ ശിവ ചിത്രം 'അണ്ണാത്തെ'യും ദീപാവലി റിലീസ് ആണ്.
      Published by:Karthika M
      First published:
      )}