നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Bheeman Raghu | വില്ലനും കോമഡിയനും ശേഷം സംവിധായകന്റെ കുപ്പായമണിഞ്ഞ് ഭീമന്‍ രഘു

  Bheeman Raghu | വില്ലനും കോമഡിയനും ശേഷം സംവിധായകന്റെ കുപ്പായമണിഞ്ഞ് ഭീമന്‍ രഘു

  ഭീമന്‍ രഘു തന്നെയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നതും

  • Share this:
   ജയന്റെ രൂപസാദൃശ്യമുള്ള നടന്‍, അങ്ങിനെയായിരുന്നു രഘു വെള്ളിത്തിരയിലേക്ക് എത്തിയത്. ആദ്യ ചിത്രമായ ഭീമനിലൂടെ തന്നെ രഘു എന്ന നടന്‍ ഭീമന്‍ രഘുവായി (Bheeman Raghu) മാറി. പിന്നീട് ഒരു കാലഘട്ടം മുഴുവന്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന വില്ലനായിരുന്നു ഭീമന്‍ രഘു.

   വില്ലന്‍ കഥാപാത്രങ്ങള്‍ മാത്രമല്ല, തനിക്ക് കോമഡിയും വഴങ്ങുമെന്ന് തെളിയിച്ച ഭീമന്‍ രഘുവിപ്പോള്‍ സംവിധായകനാവുന്നു എന്നാാണ് പുതിയ റിപ്പോര്‍ട്ട്. 'ചാണ' എന്ന സിനിമയിലൂടെയാണ് ഭീമന്‍ രഘു സംവിധായകന്റെ കുപ്പായമണിയുന്നത്.

   അജി അയിലറയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതുന്നത്. ഭീമന്‍ രഘു തന്നെയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നതും. കവിയൂര്‍ പൊന്നമ്മ, ജനാര്‍ദ്ദനന്‍, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

   എസ്എംആര്‍ ഫിലിംസിന്റെ ബാനറില്‍ രഘു കായംകുളം, സുരേഷ് കായംകുളം, തടിയൂര്‍ കലേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് 'ചാണ' നിര്‍മിക്കുന്നത്.

   'വഴി ഇപ്പൊ ശരിയാക്കിത്തരാം'; 'ഭീമന്റെ വഴി' പുതിയ പോസ്റ്റര്‍ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

   കുഞ്ചാക്കോ ബോബന്‍ (Kunchakko boban) ചെമ്പന്‍ വിനോദ്(Chemban Vinod Jose)  എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന 'ഭീമന്റെ വഴി' (Bheemante Vazhi) എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി.കുഞ്ചാക്കോ ബോബനാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.

   'വഴി ഇപ്പൊ ശരിയാക്കിത്തരാം !'ഭീമന്റെ തീയേറ്ററുകളിലേക്കുള്ള വഴിയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്കുള്ള വഴിയും ഓക്കേ അക്കിത്തരണേ ഈശ്വരാ' എന്ന് പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ട് കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

   'തമാശക്ക്' ശേഷം അഷ്റഫ് ഹംസ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് 'ഭീമന്റെ വഴി'.ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍,  ചെമ്പന്‍ വിനോദ്, എന്നിവര്‍ക്ക് പുറമോ ചിന്നു ചാന്ദ്‌നി, ജിനു ജോസഫ് എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.

   അഞ്ചാം പാതിരാ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അതില്‍ മുഖ്യ വേഷങ്ങള്‍ അവതരിപ്പിച്ച കുഞ്ചാക്കോ ബോബനും ജിനു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഭീമന്റെ വഴി'. 'തമാശയിലെ' നായികയായിരുന്നു ചിന്നു ചാന്ദിനി. അങ്കമാലി ഡയറീസിന് ശേഷം ചെമ്പന്‍ വിനോദ് തിരക്കഥയെഴുതുന്ന സിനിമയാണ് ഇത് എന്ന പ്രത്യേകതയും കൂടിയുണ്ട്.

   ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും വിഷ്ണു വിജയ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ചെമ്പോസ്‌കി മോഷന്‍ പിക്ചേഴ്സിന്റെയും ഒ.പി.എം. പ്രൊഡക്ഷന്‌സിന്റെയും ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് ചെമ്പന്‍ വിനോദ് ജോസ്, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ ചേര്‍ന്നാണ്.ചിത്രം ഡിസംബര്‍ മൂന്നിന് പുറത്തിറങ്ങും.
   Published by:Karthika M
   First published:
   )}