നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Bheemla Nayik | അയ്യപ്പനും കോശിയും റീമേക്ക് ഭീംലാ നായിക്കിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

  Bheemla Nayik | അയ്യപ്പനും കോശിയും റീമേക്ക് ഭീംലാ നായിക്കിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

  പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേരാണ് ചിത്രത്തിനും

  • Share this:
   പൃഥ്വിരാജിന്റേയും ബിജു മേനോന്റെയും ഗംഭീര പ്രകടനത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സിനിമയാണ് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും (Ayyappanum Koshiyum). ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഭീംലാ നായികിന്റെ (Bheemla Nayik) വാര്‍ത്തകള്‍ ആദ്യമേ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പവന്‍ കല്യാണും റാണാ ദഗ്ഗുബാട്ടിയും (Pawan Kalyan and Rana Daggubati) മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി (Release date) പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍. ഇതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നതും.

   പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേരാണ് ചിത്രത്തിനും. ഭീംല നായക് ജനുവരി 12ന് എത്തുമെന്ന് നിര്‍മാതാവ് സൂര്യദേവര നാഗ വംശി വീണ്ടും ഉറപ്പിച്ചുപറഞ്ഞതാണ് ഇപോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. സിത്താര എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

   നിത്യ മേനോനാണ് ഭീംല നായകിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോശിയുടെ ഭാര്യ റൂബിയായി തെലുങ്കില്‍ സംയുക്ത മേനോനാണ് അഭിനയിക്കുന്നത്. സംയുക്തയുടെ തെലുങ്ക് അരങ്ങേറ്റം കൂടിയാണിത്. സമുദ്രക്കനിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. ചിത്രത്തിന് രവി.കെ ചന്ദ്രന്‍ ഛായാഗ്രഹണവും തമന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.   രാമജോഗയ്യ ശാസ്ത്രിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് തമൻ എസ്  ആണ്. തമനൊപ്പം ശ്രീ കൃഷ്‍ണ, പൃഥ്വി ചന്ദ്ര, റാം മിരിയാള എന്നിവർ ചേർന്നാണ് ആലാപനം. 'അയ്യപ്പനും കോശി'യിലെ കലക്കാത്ത എന്ന് തുടങ്ങുന്ന ടൈറ്റിൽ സോങ്ങ് മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. നഞ്ചമ്മ ആലപിച്ച ഗാനത്തിന് സംഗീതം പകര്‍ന്നത് ജേക്സ് ബിജോയ് ആയിരുന്നു.

   കേരളത്തിലെ തിയേറ്ററുകളിൽ റിലീസിനായി സായി പല്ലവി- നാഗചൈതന്യ ചിത്രം 'പ്രേമതീരം'

   ശേഖർ കമ്മുല രചനയും സംവിധാനവും നിർവ്വഹിച്ച് 2021-ൽ പുറത്തിറങ്ങിയ സായ് പല്ലവി, നാഗചൈതന്യ ചിത്രം 'ലവ് സ്റ്റോറി'യുടെ മലയാളം പതിപ്പ് 'പ്രേമതീരം' കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു. ഒക്ടോബർ 29 ആണ് റിലീസ് തിയതി. E4 എന്റെർറ്റൈന്മെന്റ്സ് ആണ് ചിത്രം കേരളത്തിൽ റിലീസിനെത്തിക്കുന്നത്.

   അമിഗോസ് ക്രിയേഷൻസും ശ്രീ വെങ്കിടേശ്വര സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നാഗ ചൈതന്യക്കും സായ് പല്ലവിക്കും പുറമെ, രാജീവ് കനകല, ദേവയാനി, ഈശ്വരി റാവു, ഉത്തേജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

   ഒരു നഗരത്തിൽ കണ്ടുമുട്ടുന്ന രേവന്തും (ചൈതന്യ) മൗനികയും (പല്ലവി) തമ്മിലുള്ള പ്രണയവും, ജാതിമതങ്ങൾക്ക് അതീതമായ അവരുടെ ബന്ധവുമാണ് കഥയുടെ ഇതിവൃത്തം.
   Published by:Karthika M
   First published:
   )}