• HOME
  • »
  • NEWS
  • »
  • film
  • »
  • Bheeshma Parvam | 'അന്നേ ഞാന്‍ ടിക്കറ്റ് എടുക്കാന്‍ പറഞ്ഞതല്ലെ'യെന്ന് മമ്മൂട്ടി; ഭീഷ്മ പര്‍വ്വം ഹോട് സ്റ്റാറില്‍

Bheeshma Parvam | 'അന്നേ ഞാന്‍ ടിക്കറ്റ് എടുക്കാന്‍ പറഞ്ഞതല്ലെ'യെന്ന് മമ്മൂട്ടി; ഭീഷ്മ പര്‍വ്വം ഹോട് സ്റ്റാറില്‍

റിലീസ് ദിനം മുതല്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രം നൂറ് കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു

  • Share this:
    തിയേറ്റുകളില്‍ നേടിയ ഉജ്വല വിജയത്തിന് ശേഷം അഞ്ഞൂറ്റിയിലെ മൈക്കിളപ്പനും സംഘവും പുതിയ പടയോട്ടത്തിനായി ഒടിടി പ്ലാറ്റ്ഫോമിലെത്തി. മമ്മൂട്ടി - അമല്‍ നീരദ് ടീമിന്‍റെ ഭീഷ്മ പര്‍വ്വം ഒടിടി പ്രദര്‍ശനം ഡിസ്നി പ്ലസ് ഹോട് സ്റ്റാറില്‍ ആരംഭിച്ചു. തിയേറ്ററുകളില്‍ സിനിമ ഗംഭീര വിജയമാക്കി മാറ്റിയ പ്രേക്ഷകര്‍ക്ക് പറയാന്‍ മമ്മൂട്ടി തന്നെ രംഗത്തെത്തി.

    'ഭീഷ്മപർവ്വം ഒരു വലിയ വിജയമാക്കി തീർത്ത എല്ലാം പ്രേക്ഷകർ‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. അന്നേ ഞാൻ പറഞ്ഞതാണല്ലോ ഒരു ടിക്കറ്റ് എടുക്കാൻ. ടിക്കറ്റ് എടുക്കാത്തവർക്ക് കാണാൻ ഹോട്സ്റ്റാറിൽ പടം വന്നിട്ടുണ്ട്. കാണാത്തവർക്ക് കാണാം. കണ്ടവർക്ക് വീണ്ടും കാണാം', എന്നാണ് ഹോട്സ്റ്റാർ പുറത്തിറക്കിയ വീഡിയോയിൽ മമ്മൂട്ടി പറഞ്ഞത്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ ഈ വീഡിയോ പങ്കുവെക്കുന്നുണ്ട്.

    റിലീസ് ദിനം മുതല്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രം നൂറ് കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നും മറ്റ് റൈറ്റുകളില്‍ നിന്നും ലോകമെമ്പാടുനിന്നും ആകെ 115 കോടിയാണ് ഭീഷ്മ പര്‍വ്വം നേടിയിരിക്കുന്നത്. കൂടാതെ കോവിഡിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോര്‍ഡും ഇനി ഭീഷ്മ പര്‍വ്വത്തിന് സ്വന്തം. സിനിമ അനലിസ്റ്റായ ശ്രീധറാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

     Also Read- വെറുമൊരു ഡബ്ബിങ് ചിത്രമല്ല കെജിഎഫ് രണ്ടാം ഭാഗം; മലയാളം പൂര്‍ത്തിയായത് ഒരു വര്‍ഷമെടുത്ത്

    മാര്‍ച്ച് മൂന്നിന് തിയേറ്ററുകളിലെത്തിയ ഭീഷ്മ പര്‍വ്വം കേരളത്തിന് പുറത്തും വലിയ തരംഗമാണ് സൃഷ്ടിച്ചത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും, ട്രെയ്‌ലറും, പാട്ടുകളുമെല്ലാം ട്രെന്‍ഡിംഗിലുണ്ടായിരുന്നു. ഭീഷ്മ പര്‍വ്വത്തിലെ മമ്മൂട്ടിയുടെ ഹിറ്റ് ഡയലോഗായ 'ചാമ്പിക്കോ' ഉള്‍പ്പെട്ട ഫോട്ടോ ട്രെന്‍ഡ് ഇനിയും അവസാനിച്ചിട്ടില്ല.

    അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്ന് തിരക്കഥയെഴുതിയ ചിത്രം, ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ പ്രാരംഭ പദ്ധതി കോവിഡ് പകർച്ചവ്യാധി കാരണം വൈകിയതിനെ തുടർന്നാണ് ആരംഭിച്ചത്. മുടിയും താടിയും നീട്ടി വളർത്തിയ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ തന്നെ പ്രതീക്ഷകൾ വൻതോതിൽ ഉയർന്നിരുന്നു.



    ഏപ്രില്‍ ഒന്നിന് ചിത്രം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെ ഒ.ടി.ടിയിലും റിലീസ് ചെയ്യും.ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചത്. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

    ആനന്ദ് സി. ചന്ദ്രന്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ്- വിവേക് ഹര്‍ഷന്‍, സംഗീതം- സുഷിന്‍ ശ്യാം. അഡീഷണല്‍ സ്‌ക്രിപ്റ്റ്- രവിശങ്കര്‍, അഡീഷണല്‍ ഡയലോഗ്‌സ് - ആര്‍.ജെ. മുരുകന്‍, വരികള്‍- റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- സുനില്‍ ബാബു, ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, സൗണ്ട് ഡിസൈന്‍- തപസ് നായക്, സ്റ്റണ്ട് ഡയറക്ടര്‍- സുപ്രീം സുന്ദര്‍, അസോസിയേറ്റ് ഡയറക്ടര്‍-ലിനു ആന്റണി.
    Published by:Arun krishna
    First published: