മണിച്ചിത്രത്താഴിന്റെ (Manichithrathazhu) ഹിന്ദി റീമേക്കായ ഭൂല്‍ ഭുലയ്യക്ക് (Bhool Bhulaiyaa) രണ്ടാം ഭാഗം വരുന്നു. 2007ല്‍ പ്രിയദര്ശന് സംവിധാനം ചെയ്ത ആദ്യ പതിപ്പില്‍ അക്ഷയ്കുമാര്‍ (Akshay Kumar), വിദ്യാ ബാലന് (Vidya Balan) എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. അനീസ് ബാസ്മി സംവിധാനം ചെയ്യുന്ന ഭൂല്‍ ഭുലയ്യ 2 (Bhool Bhulaiyaa 2) വില്‍ കാര്‍ത്തിക് ആര്യന് (Kartik Aaryan) ,തബു (Tabu), കിയാര അദ്വാനി (Kiara Advani), രാജ്പാല് യാദവ് തുടങ്ങിയവര്‍ വേഷമിടുന്നു. മൂന്ന് മിനിറ്റോളം ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.
ആദ്യഭാഗത്തിലെ പ്രേതകഥാപാത്രമായ മഞ്ജുലിക തന്നെയാണ് രണ്ടാം ഭാഗത്തിലും കേന്ദ്ര കഥാപാത്രമായി വരുന്നത്. കിയാര അദ്വാനിയാണ് മഞ്ജുലികയെ അവതരിപ്പിക്കുക. ആദ്യ പതിപ്പിലെ ഗാനങ്ങളും ഭൂല്‍ ഭുലയ്യ 2 വിലും ഉണ്ടാകുമെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. ടീ സീരിസാണ് നിര്‍മ്മാണം. 2022 മെയ് 20 ചിത്രം തിയേറ്ററുകളിലെത്തും.
മലയാളത്തില്‍ ഹിറ്റായ ചിത്രത്തിന് ഹിന്ദിക്ക് പുറമെ, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലെക്കും റീമേക്ക് ചെയ്തിരുന്നു. മധു മുട്ടം തിരക്കഥയൊരുക്കി ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴില്‍ ശോഭന, മോഹന്‍ലാല്‍, സുരേഷ് ഗോപി, തിലകന്, വിനയപ്രസാദ്, കെപിഎസി ലളിത, ഇന്നസെന്റ് , നെടുമുടി വേണു തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.
Neelavelicham | ബഷീറിന്റെ 'ഭാർഗ്ഗവീനിലയം' ആഷിഖ് അബുവിന്റെ 'നീലവെളിച്ചം' ആവുന്നു; ചിത്രീകരണം ആരംഭിച്ചു
സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ (Vaikom Muhammad Basheer) 'ഭാർഗ്ഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു (Aashiq Abu) സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' (Neelavelicham) എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം തലശേരി, പിണറായിയിൽ ആരംഭിച്ചു.
ടൊവിനൊ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യൂ, ഷൈൻ ടോം ചാക്കോ, രാജഷ് മാധവൻ, ഉമ കെ.പി., പൂജാ മോഹൻരാജ്, ദേവകി ഭാഗി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
ഒ.പി.എം സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന 'നീല വെളിച്ചം' എന്ന ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മത്തിൽ, പിന്നണിപ്രവർത്തകരോടൊപ്പം എം.വി. ഗോവിന്ദൻ മാസ്റ്റർ, എം.വി. ജയരാജൻ, കെ.കെ. ഷൈലജ ടീച്ചർ, കിൻഫ്ര റീജ്യണൽ മാനേജർ മുരളി കൃഷ്ണൻ തുടങ്ങിയ പ്രമുഖരും സന്നിഹിതരായിരുന്നു.
1964-ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ വിൻസന്റ് മാസ്റ്ററുറെ സംവിധാനത്തിൽ മധു, പ്രേം നസീർ, വിജയ നിർമ്മല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാർഗ്ഗവീനിലയത്തിന്റെ പുനഃരാവിഷ്കാരമാണ് 'നീലവെളിച്ചം'. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
ബിജിബാൽ, റെക്സ് വിജയൻ എന്നിവർ ചേർന്ന് സംഗീതം പകരുന്നു. എഡിറ്റിങ്- സൈജു ശ്രീധരൻ, പ്രൊഡക്ഷൻ കൺട്രോളർ -ബെന്നി കട്ടപ്പന, കല- ജ്യോതിഷ് ശങ്കർ, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്, പി.ആർ.ഒ. - എ.എസ്. ദിനേശ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.