• HOME
  • »
  • NEWS
  • »
  • film
  • »
  • Shane Nigam | 'ഭൂതകാല'ത്തില്‍ രേവതി, ഷെയ്‌ൻ നിഗം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്‌

Shane Nigam | 'ഭൂതകാല'ത്തില്‍ രേവതി, ഷെയ്‌ൻ നിഗം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്‌

ചിത്രത്തിന്റെ ഗാനരചനയും സംഗീത സംവിധാനവും നിര്‍വഹിക്കുന്നത് ഷെയ്‌നാണെന്ന പ്രത്യേകതയുമുണ്ട്

  • Share this:
    ഷെയ്ന്‍ നിഗത്തെ കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ സദാശിവന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭൂതകാലം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു മിസ്ട്രി ത്രില്ലറായിരിക്കും ഭൂതകാലം എന്നത് പോസ്റ്ററില്‍ നിന്നും വ്യക്തമാണ്.

    ഷെയ്ന്‍ നിഗത്തോടൊപ്പം രേവതിയും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സൈജു കുറുപ്പും ഭൂതകാലമെന്ന ചിത്രത്തില്‍ വേഷമിടുന്നു. ചിത്രത്തിന്റെ ഗാനരചനയും സംഗീത സംവിധാനവും നിര്‍വഹിക്കുന്നത് ഷെയ്‌നാണെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് സംവിധായകന്‍ രാഹുല്‍ സദാശിവനൊപ്പം ശ്രീകുമാര്‍ ശ്രേയസും ചേര്‍ന്നാണ്.

    ഷെയ്ന്‍ നിഗം ഫിലിംസിന്റെയും ബാനറില്‍ സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ ഭാര്യ തെരേസ റാണി, ഷെയ്ന്‍ നിഗത്തിന്റെ മാതാവ് സുനില ഹബീബ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത് ഗോപി സുന്ദറാണ്.

    എ ആര്‍ അന്‍സാര്‍ ആണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ബിനു മുരളി ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ഛായാഗ്രാഹണം ഷെഹ്നാദ് ജലാല്‍ ആണ്.

    പാന്‍ ഇന്ത്യന്‍ ത്രില്ലെര്‍ 'എസ്‌കേപ്പ്' എത്തുന്നു; ഗായത്രി സുരേഷും ശ്രീവിദ്യ മുല്ലചേരിയും പ്രധാന വേഷത്തില്‍

    മലയാളം, ഹിന്ദി, തമിഴ്, തെലുഗു എന്നി ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ത്രില്ലെര്‍ എസ്‌കേപ്പ് എത്തുന്നു. ഗായത്രി സുരേഷും ശ്രീവിദ്യ മുല്ലചേരിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന എസ്‌കേപ്പിന്റെ ചിത്രീകരണം പൂര്‍ത്തിയായി. വ്യത്യസ്ത ശൈലിയില്‍ പുതുമ അവലംബിച് മലയാളത്തിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ സര്‍ഷിക്ക് റോഷനാണ്. എസ് ആര്‍ ബിഗ് സ്‌ക്രീന്‍ എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മിക്കുന്നത്

    ഒരു രാത്രി അപ്രതീക്ഷിതമായി വീട്ടില്‍ മുഖംമൂടി അണിഞ്ഞു എത്തുന്ന സൈക്കോ കൊലയാളിയും അവിടെ അകപ്പെട്ടു പോവുന്ന ഗര്‍ഭിണിയും സുഹൃത്തും അതിനെ തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് എസ്‌കേപ്പിന്റെ ഇതിവൃത്തം. ഗര്‍ഭിണിയുടെ വേഷത്തില്‍ എത്തുന്നത് ഗായത്രി സുരേഷ് ആണ് മലയാളത്തിലെ ആദ്യത്തെ സൈക്കോ സര്‍വൈവല്‍ ത്രില്ലറാവും എസ്‌കേപ്പ്.

    അരുണ്‍ കുമാറും സന്തോഷ് കീഴാറ്റൂരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ഷാജു ശ്രീധര്‍, നന്ദന്‍ ഉണ്ണി, രാമ ദേവി, വിനോദ് കോവൂര്‍, ബാലന്‍ പാറക്കല്‍, ദിനേശ് പണിക്കര്‍, രമേശ് വലിയശാല,സുധി കൊല്ലം, കൊല്ലം ഷാഫി എന്നിവര്‍ ഉള്‍പ്പെടെ മുപ്പത്തി അഞ്ചോളം താരങ്ങള്‍ അണിനിരക്കുന്നു.

    നിറയെ വെല്ലുവിളികള്‍ നിറഞ്ഞ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത ബോളിവുഡ് സിനിമാട്ടോഗ്രാഫര്‍ സജീഷ് രാജാണ് നിര്‍വഹിച്ചത്

    എസ് ആര്‍ ബിഗ് സ്‌ക്രീന്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ തയ്യാറവുന്ന ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനര്‍ നിബിന്‍ നവാസും അസ്സോസിയേറ്റ് ഡയറക്ടര്‍ അലീന ശ്രീരാഗവും ആണ് സുരേഷ് അത്തോളി പ്രൊഡക്ഷന്‍ കണ്‍ട്രോളറും, സി മോന്‍ വയനാട് ആര്‍ട്ട് ഡയറക്ടറായി ചിത്രത്തിന്റെ പിന്നണിയില്‍ എത്തുന്നു. മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിനു വിജയ്, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.
    Published by:Karthika M
    First published: