നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഇന്ന് ബിഗ് ബിയുടെ ജന്മദിനം: പിറന്നാൾ ദിനത്തിൽ തന്റെ ചിത്രങ്ങളുടെ കൊളാഷുമായി ആരാധകർക്ക് മുന്നിലെത്തി അമിതാഭ് ബച്ചൻ

  ഇന്ന് ബിഗ് ബിയുടെ ജന്മദിനം: പിറന്നാൾ ദിനത്തിൽ തന്റെ ചിത്രങ്ങളുടെ കൊളാഷുമായി ആരാധകർക്ക് മുന്നിലെത്തി അമിതാഭ് ബച്ചൻ

  തന്റെ ഏറ്റവും പുതിയ ചിത്രമായ 'ചെഹ്‌റെ'യുടെ സംവിധായകനായ ആനന്ദ് പണ്ഡിറ്റിനെ സന്ദര്‍ശിച്ചത് മുതല്‍തന്നെ ബിഗ് ബിയുടെ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി.

  Amitabh Bachchan (instagram Photo)

  Amitabh Bachchan (instagram Photo)

  • Share this:
   ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന് ഇന്ന് 79ആം പിറന്നാള്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ 'ചെഹ്‌റെ'യുടെ സംവിധായകനായ ആനന്ദ് പണ്ഡിറ്റിനെ സന്ദര്‍ശിച്ചത് മുതല്‍തന്നെ ബിഗ് ബിയുടെ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. പണ്ഡിറ്റിന്റെ ആഡംബര പെന്റ്ഹൗസുകളിലൊന്നിൽ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

   ബിഗ് ബി സമൂഹ മാധ്യമങ്ങൾ സ്ഥിരമായി ഉപയോഗിക്കുകയും ആരാധകര്‍ക്കായി തന്റെ ഏറ്റവും പുതിയ വിവരങ്ങൾ അപ്പപ്പോൾ പങ്കുവെയ്ക്കുന്നയാളും കൂടിയാണ്. അതുകൊണ്ടുതന്നെ ബോളിവുഡിലെ താരചക്രവർത്തിയുടെ ജന്മദിനത്തെക്കുറിച്ചുള്ള പോസ്റ്റ് ആദ്യമെത്തിയത് അദ്ദേഹത്തിൽ നിന്ന് തന്നെയായതിൽ അത്ഭുതപ്പെടാനൊന്നുമില്ല. തന്റെ ചിത്രങ്ങളുടെ ഒരു കൊളാഷാണ് ഇദ്ദേഹം തന്റെ ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അതിന്റെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു, “. . . എണ്‍പതിലേക്ക് നടക്കുന്നു . . .”   ചിത്രത്തിന് ഒട്ടേറെ പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹം തന്റെ പോസ്റ്റില്‍ വയസിനെക്കുറിച്ച് നൽകിയ സൂചന തെറ്റാണ് എന്നാണ് മനസ്സിലാകുന്നത്. ഇന്ന് 79 വയസ് തികയുന്ന താരം കുറിച്ചത് എൺപതാം വയസിലേക്ക് കടക്കുന്നു എന്നാണ്. ഇത് തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ അദ്ദേഹത്തിന്റെ മകളായ ശ്വേത ബച്ചന്‍ ഇന്‍സ്റ്റഗ്രാം കമന്റ് വിഭാഗത്തില്‍ ഈ തെറ്റ് തിരുത്താന്‍ ശ്രമിച്ചിട്ടുണ്ട്. അവര്‍ “79ആം ♥️", എന്ന വളരെ ലളിതമായ ഒരു കമന്റാണ് രേഖപ്പെടുത്തിയത്.

   ശ്വേത ബച്ചനെ കൂടാതെ താരത്തിന്റെ കൊച്ചുമകളായ നവ്യ, അഭിനേതാക്കളായ രണ്‍വീര്‍ സിംഗ്, ഭൂമി പെഡ്‌നേക്കര്‍ തുടങ്ങി മറ്റനേകം പേരും ബച്ചന്റെ പോസ്റ്റിന് കീഴിൽ ആശംസകൾ അറിയിച്ചിട്ടുണ്ട്.

   Also read- Happy Birhday Amithabh Bachchan | സിനിമാലോകത്തെ ബിഗ് ബി; അതുല്യ പ്രതിഭയുടെ അമൂല്യ നിമിഷങ്ങള്‍

   1969-ല്‍ പുറത്തിറങ്ങിയ 'സാത് ഹിന്ദുസ്ഥാനി' എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടാണ് അമിതാഭ് ബച്ചന്‍ എന്ന അഭിനയ കുലപതി ഇന്ത്യന്‍ സിനിമയിലേക്ക് കടന്നു വന്നത്. ഒട്ടേറെ പരിശ്രമങ്ങളുടെ ഫലമായും പോരാട്ടത്തിന്റെ നിരവധി ഘട്ടങ്ങൾ താണ്ടിയുമാണ് സിനിമാ ലോകത്ത് ഇന്നത്തെ നിലയിലേക്ക് അദ്ദേഹം എത്തിച്ചേർന്നത്. ബോളിവുഡിലെ മുന്‍നിര അഭിനേതാക്കളിൽ കുറച്ചുപേർ മാത്രം ആക്ഷന്‍ സിനിമകള്‍ തിരഞ്ഞെടുത്തു കൊണ്ടിരുന്ന സമയത്താണ്, അമിതാഭ് ബച്ചന്‍, പ്രകാശ് മെഹ്ര സംവിധാനം ചെയ്ത 'സഞ്ചീര്‍' എന്ന ചിത്രത്തില്‍ വിജയ് എന്ന പോലീസ് ഓഫീസറുടെ കഥാപാത്രത്തിലൂടെ തന്റെ ശരീരത്തിൽ ക്ഷുഭിത യൗവനം ആവാഹിച്ച് കൊണ്ട് വെള്ളിത്തിരയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചത്.

   സലീം, ജാവേദ് എന്നീ അതുല്യരായ എഴുത്തുകാരുടെ തൂലികയില്‍ പിറന്ന സമാനമായ നിരവധി കഥാപാത്രങ്ങള്‍ക്ക് ബച്ചന്‍ ജീവൻ നൽകി. 1970കളിലും 80കളിലും ഈ തിരക്കഥാകൃത്തുക്കളുടെയും അഭിനേതാവിന്റെയും കൂട്ടുകെട്ടിലൂടെ ഐതിഹാസികമായ പല ചിത്രങ്ങളും ബോളിവുഡിൽ പിറവിയെടുത്തു. ആ കാലഘട്ടത്തില്‍ ഈ കൂട്ടുകെട്ടില്‍ പിറന്ന സിനിമകള്‍ ആക്ഷന്‍ സിനിമകളുടെ ആരാധകരെ ത്രസിപ്പിച്ചുകൊണ്ടിരുന്നു.

   Also read- Happy Birthday Amitabh Bachchan | അച്ഛന് അത്രേം പ്രായം ആയിട്ടില്ല; ബച്ചന്റെ ട്വീറ്റിന് തിരുത്തുമായി മകൾ ശ്വേത

   ക്ഷുഭിത യൗവനത്തിലൂടെ ആരാധകരുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ എഴുപതുകളും എണ്‍പതുകളും പിന്നിട്ട് ഇന്നദ്ദേഹം 2021 ൽ എത്തിനിൽക്കുകയാണ്. 79ആം വയസ്സിലേക്ക് കടക്കുമ്പോഴും സിനിമയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല എന്ന് മാത്രമല്ല, ഇന്നും സിനിമാ പദ്ധതികളുടെ ഒരു നീണ്ട നിരതന്നെയാണ് ഈ ചലച്ചിത്ര ആചാര്യന് മുന്നില്‍ നിവര്‍ന്നു കിടക്കുന്നത്. നാഗ് അശ്വിന്റെ ഇതുവരെ പേരിടാത്ത ചിത്രം മുതല്‍, 'ഝുണ്ട്', 'ബ്രഹ്മാസ്ത്ര', 'മേയ്‌ഡേ', 'ഗുഡ് ബൈ', 'ഊഞ്ചേ' തുടങ്ങി ഇനി വരാനിരിക്കുന്ന നിരവധി ചിത്രങ്ങളിലൂടെ തന്റെ കലാമികവ് വെള്ളിത്തിരയ്ക്ക് മുന്നില്‍ വീണ്ടും കാഴ്ച വെയ്ക്കാനൊരുങ്ങുകയാണ് അമിതാഭ് ബച്ചൻ. ടി വി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ 'കോന്‍ ബനേഗാ കരോര്‍പ്പതി'യുടെ അവതാരകനായി അദ്ദേഹം വീണ്ടും എത്തിയിരിക്കുകയാണ്.
   First published:
   )}