• HOME
 • »
 • NEWS
 • »
 • film
 • »
 • Big Boss Malayalam Season 3; ഭാഗ്യലക്ഷ്മി മുതൽ മണിക്കുട്ടൻ വരെ; മത്സരാർഥികൾ ഇവർ

Big Boss Malayalam Season 3; ഭാഗ്യലക്ഷ്മി മുതൽ മണിക്കുട്ടൻ വരെ; മത്സരാർഥികൾ ഇവർ

Big Boss Malayalam Season 3; ബിഗ് ബോസ് സീസൺ 3-ൽ മാറ്റുരയ്ക്കുന്ന മത്സരാർഥികളെ വിശദമായി ഒന്നു പരിചയപ്പെട്ടാലോ...

Bigg Boss Malayalam

Bigg Boss Malayalam

 • Last Updated :
 • Share this:
  പ്രേക്ഷകരുടെ ആകാംക്ഷകൾക്ക് വിരാമമിട്ടുകൊണ്ടു ബിഗ് ബോസ് മലയാളം മൂന്നാം സീസണിന് തുടക്കമായി. നൂറു ദിവസങ്ങൾ നീളുന്ന ബിഗ് ബോസിൽ ഇത്തവണയും അപ്രതീക്ഷിത അതിഥികൾ ഏറെയാണ്. ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി, കൊമേഡിയൻ നോബി, നടൻ മണിക്കുട്ടൻ അങ്ങനെ നീളിുന്നു, ഇത്തവണത്തെ മത്സരാർഥികളുടെ പട്ടിക. ആരൊക്കെയാണ് ബിഗ് ബോസ് സീസൺ 3-ൽ മാറ്റുരയ്ക്കുന്നതെന്ന് നോക്കാം.

  1. ഭാഗ്യലക്ഷ്മി- മലയാള സിനിമയിലെ ഏറ്റവും സുന്ദരമായ സ്ത്രീ ശബ്ദം. നാന്നൂറിലേറെ സ്ത്രീ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയ ഡബിങ് സൂപ്പർ സ്റ്റാറാണ് ഭാഗ്യലക്ഷ്മി. ബിഗ് ബോസിൽ ഭാഗ്യലക്ഷ്മിയുടെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

  2. നോബി മാർക്കോസ്- കോമഡി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ താരം. പിന്നീട് സിനിമകളിലും ടെലിവിഷനിലും തന്‍റേതായ ഇടം കണ്ടെത്തിയ ആളാണ് നോബി.

  3. ആർ ജെ കിടിലം ഫിറോസ്- ഇത്തവണ ബിഗ് ബോസിലെ മറ്റൊരു ശ്രദ്ധേയനായ മത്സരാർഥിയാണ് ആർ ജെ കിടിലം ഫിറോസ്. ആരെയും വീഴ്ത്തുന്ന വാക് ചാതുരി തന്നെയാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.

  4. ഡിംപൽ ഭാൽ- ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ് ഡിംപൽ ഭാൽ. അച്ഛൻ യുപി സ്വദേശിയും അമ്മ ഇടുക്കി സ്വദേശിനിയുമാണ്. കുട്ടികളുടെ സൈക്കോളജിസ്റ്റായ ഡിംപൽ ക്യാൻസറിനെ അതിജീവിച്ച വ്യക്തി കൂടിയാണ്.

  5. മണിക്കുട്ടൻ- കായംകുളം കൊച്ചുണ്ണി എന്ന ടിവി പരമ്പരകളിലൂടെയും ചില സിനികളിലൂടെയും താരമായ ആളാണ് മണിക്കുട്ടൻ. ബിഗ് ബോസിലെ സെലിബ്രിറ്റി മത്സരാർഥികളിൽ ഒരാൾ മണിക്കുട്ടനാണ്.

  6. മജ്സിയ ഭാനു- ലോക പവർ ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ താരമാണ് മജ്സിയ ഭാനു. കൂടാതെ അറിയപ്പെടുന്ന ബോഡി ബിൽഡറും പഞ്ചഗുസ്തി താരവുമാണ്. വടകര ഓർക്കാട്ടേരി സ്വദേശിയാണ്.

  7. ലക്ഷ്മി ജയൻ- റിയാലിറ്റി ഷോകളിലുടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ഗായികയാണ് ലക്ഷ്മി ജയൻ. വ്യത്യസ്തമായ ആലാപന ശൈലിക്ക് ഉടമ കൂടിയാണ് ലക്ഷ്മി ജയൻ.

  8. സൂര്യ മേനോൻ- ഡിജെയും ആർജെയുമാണ്. വെള്ളാരം കണ്ണുകളാണ് ഇവരുടെ പ്രത്യേകത.

  9. സായ് വിഷ്ണു- സിനിമ മോഹം തലയ്ക്കു പിടിച്ചതുകൊണ്ട് സിനി പ്രാന്തൻ എന്ന വിളിപ്പേരോടെയാണ് സായ് വിഷ്ണു ബിഗ് ബോസിലേക്ക് എത്തുന്നത്. ആലപ്പുഴ-എറണാകുളം അതിർത്തി പ്രദേശമായ അരുക്കുറ്റിയാണ് സ്വദേശം.

  10. അനൂപ് കൃഷ്ണൻ- മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന മിനിസ്ക്രീൻ നായകരിൽ ഒരാളാണ് അനുപ് കൃഷ്ണൻ എന്ന പാലക്കാടുകാരൻ.

  Also read- Bigg Boss 3 Malayalam| ബിഗ് ബോസ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം; ആരൊക്കെയുണ്ടാകും? പ്രവചനങ്ങൾ തകൃതി

  11. അഡോണി ജോൺ- വാക്കുകൾ കൊണ്ട് അമ്മാനമാടുന്നവൻ എന്ന വിശേഷണത്തോടെയാണ് ബിഗ് ബോസ് അവതാരകൻ നടൻ മോഹൻലാൽ അഡോണി ജോണിനെ അവതരിപ്പിച്ചത്. കോട്ടയം സ്വദേശിയായ ഇയാൾ മഹാരാജാസ് കോളേജിൽ പൊളിറ്റിക്കൽ സയൻസിൽ പിഎച്ച്ഡി ചെയ്തുവരുന്നതിനിടെയാണ് ബിഗ് ബോസിൽ അവസരം ലഭിച്ചത്.

  12. റംസാൻ മുഹമ്മദ്- ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തൻ. ബിഗ് ബോസിലെ ഏറ്റവും പ്രയം കുറഞ്ഞ മത്സരാർഥിയായ റംസാൻ, ബിഎ ഇംഗ്ലീഷ് വിദ്യാർഥി കൂടിയാണ്.

  13. ഋതുമന്ത്ര- ആലക്കോട് സ്വദേശിയായ ഋതുമന്ത്ര മികച്ച ഒരു ഗായിക കൂടിയാണ്.

  14. സന്ധ്യ മനോജ്- ഒഡീസി നർത്തകിയായ സന്ധ്യ മനോജ് വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്.
  Published by:Anuraj GR
  First published: