• HOME
 • »
 • NEWS
 • »
 • film
 • »
 • 'ആളുകൾ എന്നെ മറക്കണം'; ഹൈക്കോടതിയിൽ 'മറവി ഹർജി' നൽകി Big Boss വിജയി

'ആളുകൾ എന്നെ മറക്കണം'; ഹൈക്കോടതിയിൽ 'മറവി ഹർജി' നൽകി Big Boss വിജയി

12 വർഷങ്ങൾക്ക് മുൻപ് താൻ ചെയ്തൊരു തെറ്റിന്റെ പേരിൽ ഇന്നും പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ മറവി ഹർജി.

Ashuthosh Kaushik

Ashuthosh Kaushik

 • Share this:
  ഡൽഹി ഹൈക്കോടതിയിൽ (Delhi High Court) 'മറവി ഹർജി' സമർപ്പിച്ച ബിഗ്‌ബോസ് (Big Boss) വിജയി അശുതോഷ് കൗശിക് (Ashuthosh Kaushik) ചർച്ചാവിഷയമാകുന്നു. 12 വർഷങ്ങൾക്ക് മുൻപ് താൻ ചെയ്തൊരു തെറ്റിന്റെ പേരിൽ ഇന്നും പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അശുതോഷ് ഹർജി നൽകിയിരിക്കുന്നത്. 'ആളുകൾ എന്നെ മറക്കണം. എനിക്ക് അതിനുള്ള അവകാശമുണ്ട്', അഥവാ 'റൈറ്റ് ടു ബി ഫോർഗോട്ടൺ', (Right to be Forgotten) എന്നതായിരുന്നു താരത്തിന്റെ ആവശ്യം. 2021 - ലാണ് താരം ഈ ഹർജി സമർപ്പിച്ചത്.

  2009 - ൽ മദ്യപിച്ച് വാഹനമോടിച്ച കേസുമായി ബന്ധപ്പെട്ട വീഡിയോകളും ലേഖനങ്ങളും പോസ്റ്റുകളും ഇൻറർനെറ്റിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അശുതോഷ് സമർപ്പിച്ച ഹർജിയിൽ വ്യാഴാഴ്ചയാണ് വാദം തുടങ്ങിയത്. ആദ്യ വാദം കേട്ട കോടതി തുടർന്നുള്ള വാദം കേൾക്കൽ ഏപ്രിൽ ഒന്നിലേക്ക് മാറ്റി.

  2007 - ൽ എംടിവി റോഡീസ് (MTV Roadies) സീരീസിന്റെ അഞ്ചാം സീസണിലെ വിജയായിയതോടെയാണ് അശുതോഷ് വാർത്തകളിൽ ഇടം നേടി തുടങ്ങിയത്. ഇതിന് പിന്നാലെ 2008 - ൽ ബിഗ് ബോസിലും ജേതാവായതോടെ താരം പ്രശസ്തിയിലേക്ക് ഉയരുകയായിരുന്നു. രണ്ട് റിയാലിറ്റി ഷോകളിലെയും വിജയത്തിന് ശേഷം ഇന്ത്യയിലെമ്പാടും നിന്നും തനിക്ക് സ്നേഹവും ആദരവും ലഭിച്ചതായി അശുതോഷ് പറഞ്ഞിരുന്നു.

  Also read- Lukman Avaran| നടന്‍ ലുക്മാന്‍ വിവാഹിതനായി; വധു ജുമൈമ

  എന്നാൽ, 2009 - ൽ നടന്ന ഒരു സംഭവമാണ് അശുതോഷിന് കുപ്രസിദ്ധി നേടിക്കൊടുത്തത്. മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടത് വാർത്തയായതാണ് താരത്തിന് വിനയായത്. കേസിൽ താരത്തിനെതിരായി കോടതി 2500 രൂപ പിഴയും ഒപ്പം ഒരു വർഷത്തേക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും ദിവസം മുഴുവൻ കോടതിയിൽ തുടരാനും ആവശ്യപ്പെട്ടിരുന്നു. ഈ സംഭവം വലിയ വാർത്തയായി. സംഭവം നടന്ന് 12 വർഷങ്ങൾക്ക് ശേഷവും അതിന്റെ പ്രത്യാഘാതങ്ങൾ അവസാനിച്ചിട്ടില്ല എന്നാണ് താരം പറയുന്നത്. ഇക്കാലത്തിനിടയ്ക്ക് ഒരുപാട് പ്രതിസന്ധികൾ തനിക്ക് നേരിടേണ്ടി വന്നതായും താരം പറയുന്നു. വ്യക്തിജീവിതത്തിലുണ്ടായ നഷ്ടങ്ങൾക്ക് പുറമെ തൊഴിലിടങ്ങളിലും തനിക്ക് നഷ്ടങ്ങൾ മാത്രമാണ് ഉണ്ടായതെന്നും താരം പറഞ്ഞു. ' എന്റെ അച്ഛൻ മരിച്ചു, എന്നെ നേർവഴിക്ക് നടത്താൻ ആരുമുണ്ടായിരുന്നില്ല. ഞാൻ ഒരു തെറ്റ് ചെയ്തു. അതിന് ഞാൻ ശിക്ഷിക്കപ്പെട്ടു. ഇപ്പോൾ എനിക്ക് 42 വയസ്സായി. എന്നാൽ വർഷങ്ങൾക്ക് മുൻപ് ഞാൻ ചെയ്ത തെറ്റിനുള്ള ശിക്ഷ ഇന്നും ഞാൻ അനുഭവിക്കുന്നതായാണ് എനിക്ക് തോന്നുന്നത്.' - അശുതോഷ് പറഞ്ഞു.

  Also read- Hridayam | 'മത്തായിച്ചാ..മുണ്ട്..മുണ്ട്'; 'ഹൃദയം' ചിത്രീകരണ വേളയിലെ രസകരമായ രംഗം പങ്കുവെച്ച് അജു വർഗീസ്

  ഈ അവസ്ഥ മാറിക്കിട്ടാനാണ് താരം കോടതിയിൽ ഹർജി സമർപ്പിച്ചത്. സംഭവത്തിന്റെ പേരിൽ ഇന്റെർനെറ്റിലുള്ള എല്ലാ വീഡിയോകളും ലേഖനങ്ങളും പോസ്റ്റുകളും നീക്കം ചെയ്യണമെന്നാണ് താരം ഇതിലൂടെ ആവശ്യപ്പെടുന്നത്.

  അശുതോഷ് നൽകിയിരിക്കുന്ന 'മറവി ഹർജി' എന്ന സംഭവം ഇന്ത്യയിൽ പുതിയ വിഷയമാണ്. എന്നാൽ മറക്കുവാനുള്ള അവകാശം യൂറോപ്യൻ യൂണിയൻ അംഗീകരിച്ച് നൽകിയിരിക്കുന്ന ഒന്നാണ്. "മറക്കാനുള്ള അവകാശം" അല്ലെങ്കിൽ "മായ്‌ക്കാനുള്ള അവകാശം" എന്നതിന്റെ അർത്ഥം നിങ്ങളെക്കുറിച്ചുള്ള പൊതുവായ ഏതൊരു സ്വകാര്യ വിവരവും ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്യണമെന്നാണ് വിദഗ്ധർ പറയുന്നത്. ഈ വിവരങ്ങൾ പൂർണമായും മായ്ക്കാൻ എളുപ്പമുള്ളവയല്ലെങ്കിലും ഈ അവകാശം യൂറോപ്യൻ യൂണിയനിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്, എന്നാൽ നമ്മുടെ രാജ്യത്ത് ഇത് പുതിയ വിഷയമാണ് ആയതിനാൽ തന്നെ ഇതിനെ കുറിച്ച് പ്രതിപാദിക്കുന്ന നിയമങ്ങളുമില്ല.

  Also Read- Innocent | ഇന്നസെന്‍റ് കമ്മ്യൂണിസ്റ്റായത് സിനിമയിൽ നിന്ന് വന്നതിന്‍റെ ആവേശത്തിലോ? പ്രചരണത്തിന് മറുപടിയുമായി താരം

  മറക്കാനുള്ള അവകാശത്തിനായി കോടതിയെ സമീപിച്ചിരിക്കുന്ന താരത്തിന് ശ്രമം വിജയകരമാവുമോ എന്നാണ് അറിയേണ്ടത്.
  Published by:Naveen
  First published: