വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാലും സിദ്ധിഖും ഒന്നിക്കുന്ന സിനിമയായ ബിഗ് ബ്രദറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഹാഫ് സ്ലീവ് ഷര്‍ട്ടും പാന്റ്സുമിട്ട് മോഹന്‍ലാല്‍ മതില് ചാടിക്കടക്കുന്ന പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. മോഹൻലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
2013-ല്‍ പുറത്തു വന്ന ലേഡീസ് ആന്റ് ജെന്റില്‍മാനുമാണ് സിദ്ദിഖും മോഹന്‍ലാലും ഒന്നിച്ച അവസാന ചിത്രം. വിയറ്റ്നാം കോളനിയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്.
ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടെങ്കിലും മോഹന്‍ലാലിന്റെ കഥാപാത്രത്തെ സംബന്ധിച്ച മറ്റു വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ബോളിവുഡ് താരം അര്‍ബാസ് ഖാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. റജീന, സത്ന ടൈറ്റസ്, ജനാര്ദ്ദനന്, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്, അനൂപ് മേനോന്, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.