നടൻ സാബുമോന് മറുപടിയുമായി റിയാലിറ്റി ഷോ താരം ഷിയാസ് കരീം. ‘സാബു അണ്ണൻ എന്നെ പറ്റി ഇട്ടിരുന്ന പോസ്റ്റ് ഞാൻ കണ്ടു. എനിക്ക് സുഖം തന്നെയാണ് അണ്ണാ , അണ്ണന് നല്ല സുഖം ആണല്ലോ അത്രേം അറിഞ്ഞാൽ മതി.’–ഷിയാസ് ഫേസ്ബുക്കിൽ
അയ്യപ്പനും കോശിയും സിനിമയിൽ ബിജു മേനോന്റെ തല്ലുകൊണ്ടു കിടക്കുന്ന സാബുവിന്റെ ചിത്രം പങ്കുവച്ചായിരുന്നു ഷിയാസിന്റെ മറുപടി.
ബിഗ്ബോസ് താരം രജിത് കുമാറിനെ സ്വീകരിക്കാൻ കൊച്ചി വിമാനത്താവളത്തിൽ എത്തിയ ഷിയാസിനെ സാബുമോൻ പരിഹസിച്ചിരുന്നു. ബിഗ്ബോസ് സീസണ്‍ ഒന്നിന് ശേഷം ഷിയാസിനെ സ്ക്രീനില്‍ കാണാന്‍ പറ്റി, സുന്ദരന്‍ ആയിരക്കുന്നു, സ്നേഹം സന്തോഷം എന്നായിരുന്നു ഷിയാസ് വിമാനത്താളത്തിലുള്ള ചിത്രം പങ്കുവച്ച് സാബുവിന്റെ കമന്റ്. ഇതിനാണ് ഷിയാസ് മറുപടി നൽകിയിരിക്കുന്നത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.