നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സീനിയറാണ് എന്ന് എപ്പോഴും പറയുന്നത് എന്തിന്? രജിത് കുമാറിനോട് മോഹൻലാൽ

  സീനിയറാണ് എന്ന് എപ്പോഴും പറയുന്നത് എന്തിന്? രജിത് കുമാറിനോട് മോഹൻലാൽ

  ''ഒരു കുടുംബത്തില്‍ താനാണ് വലിയ ആളെന്നൊന്നും ഭാവിക്കേണ്ട കാര്യമില്ല. ലോകത്ത് അങ്ങനെ വലിയൊരാൾ എന്നൊരാൾ ഇല്ല''- മോഹൻലാല്‍ പറഞ്ഞു.

  News18 Malayalam

  News18 Malayalam

  • Share this:
   ബിഗ്ബോസ് രണ്ടാം സീസണിലെ കയ്യാങ്കളിക്കും സംഘർഷത്തിനും പിന്നാലെ മത്സരാർത്ഥികളോട് സംവദിച്ച് സൂപ്പർതാരം മോഹൻലാൽ. തർക്കങ്ങളും ഭിന്നതകളും മാറ്റിവെച്ച് ഷോ നല്ലരീതിയിൽ മുന്നോട്ടുകൊണ്ടുപോകേണ്ടതിനെ കുറിച്ചാണ് മോഹൻലാൽ സംസാരിച്ചത്. ഓരോരുത്തരോടും കുടുംബം എങ്ങനെയായിരിക്കണം എന്ന് ചോദിച്ചായിരുന്നു മോഹൻലാല്‍ ഷോയെ കുറിച്ചുള്ള അഭിപ്രായങ്ങളിലേക്ക് കടന്നത്.

   കഴിഞ്ഞ ദിവസത്തെ സംഘര്‍ഷങ്ങളെയൊക്കെ ഇന്നേയ്‍ക്ക് വലിച്ചിഴയ്‍ക്കാതെ ഓരോ ദിവസവും നല്ല രീതിയില്‍ തുടങ്ങുകയാണ് ഓരോ കുടുംബത്തിലും വേണ്ടത് എന്നായിരുന്നു രജിത് കുമാര്‍ പറഞ്ഞത്. ബിഗ് ബോസ്സിനെ മാത്രമല്ല മൊത്തം കുടുംബത്തെ ഉദ്ദേശിച്ചാണ് താൻ പറഞ്ഞത് എന്ന് രജിത് കുമാര്‍ പറഞ്ഞു. ഷോയില്‍ എന്തുകൊണ്ടാണ് രജിത് കുമാര്‍ മറ്റുള്ളവരില്‍ നിന്ന് മാറിനില്‍ക്കുന്നത് എന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം. രണ്ടു കുടുംബമായി ബിഗ് ബോസിൽ തോന്നാറുണ്ടോ എന്ന് ലാല്‍ ചോദിച്ചു. തോന്നാറുണ്ട് എന്നായിരുന്നു ഇതിന് രജിത് കുമാറിന്റെ മറുപടി. പിന്നാലെ അത് മാറ്റാൻ എന്തെങ്കിലും മുൻകൈ എടുത്തുകൂടെ എന്ന് മോഹൻലാൽ. പലപ്പോഴും താൻ മുൻകൈ എടുക്കാറുണ്ട്. അവരുടെ കൂടെ പോയി ഇരിക്കാറുണ്ട്. അവരുടെ എല്ലാത്തരം കാര്യങ്ങളിലും പങ്കെടുക്കാറുണ്ട് എന്നും രജിത് കുമാര്‍ പറഞ്ഞു.

   Also Read- സ്ലീവാച്ചന്റെ റിൻസി വീണ്ടും; ആദ്യത്തെ നോക്കിൽ തരംഗമാവുന്നു

   താൻ ഒരു സീനിയറാണ് എന്ന് രജിത് കുമാര്‍ പറഞ്ഞപ്പോള്‍ മോഹൻലാല്‍ ഇടപെട്ടു. താൻ സീനിയറാണ് എന്ന് എന്തുകൊണ്ടാണ് എപ്പോഴും പറയുന്നത് എന്നായിരുന്നു മോഹൻലാല്‍ ചോദിച്ചത്. അങ്ങനെ സീനിയര്‍ എന്നൊന്നും ഇല്ല എന്ന് മോഹൻലാല്‍ പറഞ്ഞു. ഒരു കുടുംബത്തില്‍ താനാണ് വലിയ ആളെന്നൊന്നും ഭാവിക്കേണ്ട കാര്യമില്ല എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. ലോകത്ത് അങ്ങനെ വലിയൊരാൾ എന്നൊരാൾ ഇല്ല എന്നും മോഹൻലാല്‍ പറഞ്ഞു. എന്നാല്‍ അങ്ങനെയില്ല, 'സാര്‍' എന്നു വിളിക്കുമ്പോള്‍ അങ്ങനെ വിളിക്കേണ്ട അങ്ങനെ വിളിച്ചാല്‍ ഒരു ഗ്യാപ് വരുമെന്നാണ് താൻ പറയാറുള്ളത് എന്ന് രജിത് കുമാര്‍ പറഞ്ഞു. കോളേജില്‍ കുട്ടികളെ പഠിപ്പിക്കുന്നതു കൊണ്ട് നിങ്ങള്‍ പറയുന്നത് എല്ലാവരും കേള്‍ക്കണമെന്ന മനസ്സുള്ള ഒരാളായി തോന്നുന്നുണ്ടോയെന്നും മോഹൻലാല്‍ ചോദിച്ചു. ഒരിക്കലുമില്ല എന്നായിരുന്നു രജിത് കുമാറിന്റെ മറുപടി. ഞാൻ പറയുന്നതാണ് ശരി, തിരിച്ചൊന്നും പറയാൻ പാടില്ല, അവര്‍ കുട്ടികളാണ്. പറയുന്നത് കേള്‍ക്കണം എന്നൊക്കെയുണ്ടോ. പ്രായത്തിലൊന്നും ഒരു കാര്യവുമില്ല. ചെറിയ പ്രായമുള്ള എത്രയോ പ്രതിഭകളുണ്ട് എന്നും മോഹൻലാല്‍ പറഞ്ഞു.

   Also Read- നർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്; ഇനി ഇത് വെറും സിനിമാ ഡയലോഗ് മാത്രമല്ല

   തന്നെപ്പോലെ ഇന്റിമസി ആകുന്ന മറ്റൊരാള്‍ ഇല്ല എന്ന് രജിത് കുമാര്‍ പറഞ്ഞു. പക്ഷേ ഒരാള്‍ സംസാരിക്കാൻ വന്നാല്‍ രജിത് കുമാര്‍ മാറിക്കളയുന്നതാണ് കാണുന്നത് എന്ന് മോഹൻലാല്‍ പറഞ്ഞു. രജിത് കുമാറിന്റെ കൈക്ക് എന്തുപറ്റിയെന്ന് ചോദിച്ചായിരുന്നു മോഹൻലാല്‍ സംഘര്‍ഷത്തെ കുറിച്ച് സൂചിപ്പിച്ചത്. രജിത് കുമാര്‍ സംഭവത്തെ കുറിച്ച് പറഞ്ഞു. ഞങ്ങള്‍ കണ്ടതാണ്, രണ്ടു മിനിട്ട് കാത്തിരുന്നാല്‍ മതിയായിരുന്നു, നിങ്ങള്‍ തന്നെ പറയുന്നു, അവൻ കുട്ടിയാണ് എന്ന്, അവൻ തമാശയ്‍ക്ക് കാണിച്ചതാകാം, അല്ലെങ്കില്‍ കാര്യത്തിലാകാം. കാത്തിരുന്നാല്‍ പ്രശ്‍നം ഉണ്ടാകുമായിരുന്നില്ലല്ലോയെന്ന് മോഹൻലാല്‍ പറഞ്ഞു. ശാരീരികമായ ആക്രമണത്തെ ഒരിക്കലും അംഗീകരിക്കാനാകില്ല, വേറെ തരത്തിലാണ് ഇനി പെരുമാറുക എന്നും മോഹൻലാല്‍ പറഞ്ഞു. അപ്പോള്‍ തലയാട്ടിയ ഫുക്രുവിനോടും മോഹൻലാല്‍ അക്കാര്യത്തെ കുറിച്ച് സൂചിപ്പിച്ചു. തലയാട്ടണ്ട, നിന്നോടും ആണ് പറയുന്നത് എന്ന് മോഹൻലാല്‍ വ്യക്തമാക്കി.

   First published: