HOME » NEWS » Film » BIGG BOSS FAME BASHEER BASHI AND FAMILY

ബഷീറും മഷൂറയും മിണ്ടിയാൽ പോരാ, സോനുവിനും അവസരം കൊടുക്കണം; ചോദ്യത്തിന് മറുപടിയുമായി ബഷീർ ബഷി

Bigg Boss fame Basheer Bashi and family | ചോദ്യത്തിന് മറുപടിയുമായി ബഷീർ ബഷി

News18 Malayalam | news18-malayalam
Updated: July 5, 2021, 11:54 AM IST
ബഷീറും മഷൂറയും മിണ്ടിയാൽ പോരാ, സോനുവിനും അവസരം കൊടുക്കണം; ചോദ്യത്തിന് മറുപടിയുമായി ബഷീർ ബഷി
ബഷീർ ബഷിയും കുടുംബവും
  • Share this:
ഇൻസ്റ്റഗ്രാമും യൂട്യൂബ് വ്ലോഗുമായി സജീവമാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന ബഷീർ ബഷിയും ഭാര്യമാരും. ബഷീറും മഷൂറയും സോനു എന്ന സുഹാനയും മക്കളും ഇവിടങ്ങളിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. എന്നാൽ യൂട്യൂബ് തുറന്നയുടൻ അതിൽ നിറയെ മഷൂറയും ബഷീറുമാണ്.
'സോനു എന്താണ് ഒന്നും മിണ്ടാത്തത്, ഇവിടെ നിങ്ങള്‍ രണ്ടാളും മിണ്ടിയാല്‍ മതിയോ, സോനുവിന് അവസരം കൊടുക്കൂ' തുടങ്ങിയ ചോദ്യങ്ങൾ പലരും ഉയർത്തിയ സാഹചര്യത്തിൽ അക്കാര്യം പറഞ്ഞുകൊണ്ടാണ് ബഷീറിന്റെ പുതിയ വ്ലോഗ് ആരംഭിക്കുന്നത് തന്നെ.

കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുത്ത് കൊണ്ട് രാവിലെ തന്നെ ബഷീർ ക്യാമറ കണ്ണുകൾ തുറന്നു. സുഹാനയെ ഈ വ്ലോഗിൽ കാണാം.

സോനുവിന് താൽപ്പര്യം ഇൻസ്റ്റഗ്രാം ആണെന്ന് ബഷീർ. ഇൻസ്റ്റഗ്രാമിൽ പെട്ടെന്ന് സ്റ്റോറികൾ പോസ്റ്റ് ചെയ്യാൻ സാധിക്കും. അതാണ് സുഹാന അങ്ങോട്ടേയ്ക്ക് ആകർഷിക്കപ്പെടാൻ കാരണമെന്ന് ബഷീർ പറഞ്ഞു.

ബഷീർ രണ്ട് വിവാഹം കഴിച്ചതിനെക്കുറിച്ച് പണ്ട് വിവാദമുണ്ടായപ്പോൾ ആദ്യഭാര്യ സുഹാന മറുപടി നൽകി വീഡിയോയിൽ എത്തിയിരുന്നു.

"ജോസ്‌വിന്‍ സോണി എന്നാണ് തന്‍റെ പേരെന്നാണ് സുഹാന പറയുന്നത്. സ്കൂള്‍ മുതല്‍ തുടങ്ങിയ പ്രണയത്തിനൊടുവില്‍ കോളജ് കാലഘട്ടത്തിലാണ് ബഷീർ ബഷിയെ വിവാഹം കഴിക്കുന്നതെന്നും സുഹാന പറയുന്നു. 11 വര്‍ഷത്തെ വിവാഹബന്ധവും 15 വര്‍ഷത്തെ പ്രണയബന്ധവുമാണ് ഞങ്ങള്‍ക്കിടയില്‍ ഉള്ളതെന്ന് സുഹാന വീഡിയോയിൽ വ്യക്തമാക്കുന്നു."

'ഒരു സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച്‌ വളര്‍ച്ച ആളാണ് ഞാന്‍. എനിക്ക് അച്ഛന്‍, അമ്മ, അനിയന്‍ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. എന്‍റെ മകള്‍ക്ക് ഒരു വയസുള്ളപ്പോള്‍ എന്‍റെ അമ്മ മരിച്ചു. ഇപ്പോ അച്ഛനും സഹോദരനുമാണുള്ളത്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമെന്ന് പറയുന്നത്, പ്രേമിച്ച ആളെ തന്നെ വിവാഹം ചെയ്യാന്‍ സാധിച്ചു എന്നതാണ്.'- സുഹാന പറയുന്നു.

Youtube Video


ബിഗ് ബോസ് മലയാളം സീസൺ 3

ബിഗ് ബോസ് മലയാളം സീസൺ ഫൈനലിലേക്ക് അടുക്കുകയാണ്. ചെന്നൈയിൽ വച്ചായിരിക്കും ഫൈനൽ റൗണ്ട്.

കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് ശേഷം സിനിമ ടി.വി ഷോ ചിത്രീകരണം തടഞ്ഞതിനിടയിലും ബിഗ് ബോസ് തുടരുകയായിരുന്നു. ഒടുവിൽ ചെന്നൈയിലെ ബിഗ് ബോസ് വീട്ടിൽ നിന്നും റവന്യു അധികൃതരുടെ നേതൃത്വത്തിലെ സംഘവും പോലീസും ചേർന്ന് മത്സരാർത്ഥികൾ ഉൾപ്പെടെയുള്ളവരെ ഒഴിപ്പിക്കുകയായിരുന്നു.

തമിഴ്നാട് സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം പരിപാടി രണ്ടാഴ്ചത്തേക്ക് നീട്ടിവച്ചിരുന്നു. എന്നാൽ ഇതിനിടയിലാണ് സെറ്റിൽ കോവിഡ് ബാധയുണ്ടായി എന്ന വിവരം പുറത്തുവന്നത്.

കോവിഡ് ബാധിച്ചവർ സെറ്റിന് പുറത്ത് ജോലി ചെയ്യുന്നവരാണെന്നായിരുന്നു റിപ്പോർട്ട്. ഇവർ മത്സരാർത്ഥികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നില്ല എന്നും. 2021 ഫെബ്രുവരി 14ന് 14 മത്സരാർത്ഥികളുമായിട്ടാണ് ഷോയുടെ തുടക്കം. ഷോയിൽ നിന്നും എലിമിനേറ്റ് ആയവർ ഒഴികെയുള്ളവരെ ചിത്രീകരണം അവസാനിച്ചതോടെ ഹോട്ടലിലേക്ക് മാറ്റി. ബിഗ് ബോസ് മലയാളം രണ്ടാം സീസണും കോവിഡ് പൊട്ടിപ്പുറപ്പെടലിനെ തുടർന്ന് അവസാനിപ്പിച്ചിരുന്നു.
Published by: user_57
First published: July 5, 2021, 11:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories