നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Sidharth Shukla passes away | ബിഗ് ബോസ് താരം സിദ്ധാർഥ് ശുക്ല അന്തരിച്ചു

    Sidharth Shukla passes away | ബിഗ് ബോസ് താരം സിദ്ധാർഥ് ശുക്ല അന്തരിച്ചു

    സിദ്ധാർത്ഥിന് 40 വയസ്സായിരുന്നു പ്രായം

    സിദ്ധാർഥ് ശുക്ല

    സിദ്ധാർഥ് ശുക്ല

    • Share this:
      ബിഗ് ബോസ് താരവും നടനുമായ സിദ്ധാർത്ഥ് ശുക്ല അന്തരിച്ചു. മരണം സ്ഥിരീകരിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ആശുപത്രിയിൽ എത്തിയതും മരിച്ച നിലയിലായിരുന്നു എന്ന് മുംബൈ കൂപ്പർ ആശുപത്രിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. ഉറങ്ങുന്നതിനു മുമ്പ് അദ്ദേഹം ചില മരുന്നുകൾ കഴിച്ചെന്നും അതിനു ശേഷം ഉണർന്നില്ലെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുജനങ്ങൾക്ക് വിട്ടുനൽകും. അദ്ദേഹത്തിന് 40 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അമ്മയും രണ്ട് സഹോദരിമാരും ഉണ്ട്.

      സിദ്ധാർഥ് അടുത്തിടെ റിയാലിറ്റി ഷോകളായ ബിഗ് ബോസ് ഒടിടിയിലും ഡാൻസ് ദീവാനെ 3 ലും കാമുകി ഷെഹ്നാസ് ഗില്ലിനൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. ബിഗ് ബോസ് 13 -ലെ വിജയിയായ സിദ്ധാർത്ഥ് ജനപ്രിയ മുഖമായിരുന്നു, കൂടാതെ ഹംപ്റ്റി ശർമ്മ കെ ദുൽഹാനിയ പോലുള്ള സിനിമകളുടെ ഭാഗമായിരുന്നു. ഏക്താ കപൂറിന്റെ ജനപ്രിയ ഷോയായ 'ബ്രോക്കൺ ബട്ട് ബ്യൂട്ടിഫുൾ 3'യിൽ അഗസ്ത്യയുടെ വേഷം അവതരിപ്പിച്ചത് സിദ്ധാർഥ് ആയിരുന്നു.

      1980 ഡിസംബർ 12 ന് മുംബൈയിൽ അശോക് ശുക്ലയുടെയും റീത്ത ശുക്ലയുടെയും മകനായി ജനിച്ച സിദ്ധാർത്ഥിന്റെ കുടുംബത്തിന് ഉത്തർപ്രദേശിലെ പ്രയാഗ്രാഗിൽ (മുമ്പ് അലഹബാദ്) വേരുകളുണ്ട്. കോട്ടയിലെ സെന്റ് സേവ്യേഴ്സ് ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് രചന സന്സാദ് സ്കൂൾ ഓഫ് ഇന്റീരിയർ ഡിസൈനിൽ നിന്ന് ഇന്റീരിയർ ഡിസൈനിംഗിൽ ബിരുദം നേടി.

      "ബാലിക വധു", "ദിൽ സേ ദിൽ തക്" തുടങ്ങിയ സീരിയലുകളിലെ വേഷങ്ങൾക്ക് സിദ്ധാർത്ഥ് പ്രശസ്തനാണ്. "ജലക് ദിഖ്ലാ ജാ 6", "ഫിയർ ഫാക്ടർ: ഖട്രോൺ കെ ഖിലാഡി", "ബിഗ് ബോസ് 13" തുടങ്ങിയ റിയാലിറ്റി ഷോകളിലെ സാന്നിധ്യവും ശ്രദ്ധ നേടിയിരുന്നു.

      സിദ്ധാർത്ഥ് ശുക്ലയുടെ മരണവാർത്ത വന്നയുടൻ, നിരവധി പ്രമുഖരും അദ്ദേഹത്തിന്റെ ആരാധകരും ട്വിറ്ററിൽ അനുശോചന പോസ്റ്റുകളാൽ നിറഞ്ഞു. സിദ്ധാർത്ഥിന്റെ മരണ വിവരം അറിഞ്ഞ ഞെട്ടലിലാണ് സഹപ്രവർത്തകർ.

      2020 ജൂൺ 14 ന് ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത് മുംബൈ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. ആ നടുക്കം ഇനിയും വിട്ടുമാറിയില്ല എന്നിരിക്കെയാണ് മറ്റൊരു യുവ നടന്റെ വിയോഗം.



      Summary: Bigg Boss fame Sidharth Shukla passed away due to cardiac arrest in Mumbai. He was brought dead to a private hospital, where he was confirmed to have gone through a massive attack. Sidharth has supposedly taken certain medicines before sleep
      Published by:user_57
      First published:
      )}