ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥികളെന്ന പോലെ തന്നെ അതിൽ പ്രത്യക്ഷത്തിൽ വരാത്ത ചിലരെയും പ്രേക്ഷകർക്ക് പരിചയമുണ്ട്. അത് പലപ്പോഴും അവരുടെ തന്നെ അടുത്ത ബന്ധുക്കളാവും. അത്തരത്തിൽ ബിഗ് ബോസ് വീട്ടിൽ ഒരുപാട് കേട്ട പേരാണ് അമ്പൂച്ചൻ.
സീരിയൽ താരവും ബിഗ് ബോസ് വീട്ടിലെ അംഗവുമായ വീണ നായരുടെ കുഞ്ഞു മകനാണ് അമ്പാടിയെന്ന അമ്പൂട്ടൻ അഥവാ അമ്പൂച്ചൻ. മത്സരത്തിൽ തുടരവേ തനിക്ക് കിട്ടിയ പാവയെ വീണ ധരിപ്പിച്ചത് അമ്പൂച്ചന്റെ ഉടുപ്പായിരുന്നു.
You may also like:
ഇസ്ലാമിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: ദുബായിൽ യുവാവിനെ ജോലിയിൽ നിന്ന് പുറത്താക്കി; നിയമനടപടിയും [NEWS]'
അമ്പൂട്ടിക്ക് ഇപ്പോൾ മറ്റൊരു സന്തോഷം കിട്ടിയിരിക്കുകയാണ്. ഒരു ശബ്ദ സന്ദേശത്തിലൂടെ കുഞ്ഞ് അമ്പൂട്ടിയോട് ബിഗ് ബോസ് അവതാരകൻ കൂടിയായ മോഹൻലാൽ വിശേഷങ്ങൾ തിരക്കുകയാണ്.
"അംബൂട്ടീ, ലാൽ അങ്കിൾ ആണ്, മോന്റെ പാട്ട് കേട്ടു, വളരെ നന്നായിട്ടുണ്ട്, എന്താ ചെയ്യുന്നത്?" ഇത്രയും കേട്ട പാതി, കേൾക്കാത്ത പാതി മോഹൻലാലിന്റെ ശബ്ദം കേൾക്കാനാവാത്ത വിധം കുഞ്ഞ് തിരികെ മറുപടി പറയാനും തുടങ്ങി. ആ ഓഡിയോ ക്ലിപ്പും അമ്പാടിയുടെ രസകരമായ വിഡിയോയും ചുവടെ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.