• HOME
  • »
  • NEWS
  • »
  • film
  • »
  • Big Boss | 'ഭാഗ്യപേടക'ത്തിൽ ആർക്കായിരിക്കും ഭാഗ്യം; വീക്കിലി ടാസ്ക് ആവേശകരമായി മുന്നോട്ട്

Big Boss | 'ഭാഗ്യപേടക'ത്തിൽ ആർക്കായിരിക്കും ഭാഗ്യം; വീക്കിലി ടാസ്ക് ആവേശകരമായി മുന്നോട്ട്

ഭാഗ്യപേടകം എന്ന ടാസ്‌കിലൂടെ മത്സരാര്‍ഥികളുടെ ക്ഷമയും പോരാട്ട വീര്യവും പരീക്ഷിക്കുകയാണ് ബിഗ് ബോസ്

  • Share this:
    ബിഗ് ബോസ് (Big Boss) ) രണ്ടാം വാരത്തിലൂടെ കടന്ന് പോകുമ്പോള്‍ മത്സരം മുറുകുകയാണ്. ഇപ്പോഴിതാ ഭാഗ്യപേടകം എന്ന ടാസ്‌കിലൂടെ മത്സരാര്‍ഥികളുടെ ക്ഷമയും പോരാട്ട വീര്യവും ബിഗ് ബോസ് പരീക്ഷിക്കുകയാണ്.

    മത്സരത്തില്‍ ബഹിരാകാശ പേടകത്തിന്റെ മാതൃകയിലുള്ള പ്ലാറ്റ്‌ഫോമിലാണ് 5 മത്സരാര്‍ഥികളാണ് ഒരോ സമയം ഇരിന്നാണ് മത്സരിക്കുന്നത്. ഭാഗ്യപേടകം എന്ന ടാസ് ആരംഭിച്ചതിന് ശേഷം വാശിയോടെയാണ് ഒരോ മത്സരാര്‍ഥികളും മുന്നോട്ട് പോകുന്നത്.ബ്ലെസ്‌ലി, അശ്വിന്‍, ധന്യ, നിമിഷ ദില്‍ഷ എന്നിവരാണ് പേടകത്തില്‍ ആദ്യം ഇരുന്നവര്‍.

    നിശ്ചിത സമയം പിന്നിടുമ്പോള്‍ പേടകത്തില്‍ ഇരിക്കുന്നവരില്‍ ഒരാള്‍ പുറത്തേക്ക് പോകണം. പേടകത്തില്‍ ഇരിക്കുന്നവര്‍ പരസ്പരം തീരുമാനിച്ചാണ് ഒരാളെ പുറത്താക്കുന്നത്. പുറത്തുള്ള മറ്റുള്ളവര്‍ തീരുമാനിച്ചുറപ്പിച്ചത് പ്രകാരം അകത്തുള്ളവരില്‍ നിന്ന് ഒരാളെ പേടകത്തിലേക്ക് പോകാന്‍ തിരഞ്ഞെടുക്കുന്നു. അത്തരത്തില്‍ പേടകത്തിലുള്ളവര്‍ ധന്യയെയും അകത്തുള്ളവര്‍ ശാലിനിയെയുമാണ് നിശ്ചയിച്ചത്.

    ഇവര്‍ തമ്മില്‍ മത്സരിക്കുകയും തുടര്‍ന്ന് ജയിക്കുന്നവര്‍ക്ക് പേടകത്തിലേക്ക് പോകാമെന്നും ബിഗ് ബോസ് അറിയിച്ചു. മത്സരത്തില്‍ ധന്യയാണ് വിജയിച്ചത്.തുടര്‍ന്ന് ധന്യ വീണ്ടും പേടകത്തിലേക്ക പ്രവേശിക്കാൻ യോഗ്യത നേടി.

    Big Boss | 'പെണ്ണുമ്പിള്ള വിളി'; ബിഗ് ബോസിൽ ലക്ഷ്മിപ്രിയയും ജാസ്മിൻ മൂസയും കോമ്പുകോർത്തു

    ബിഗ് ബോസ് മലയാളം (Big Boss) സീസണ്‍ നാലിൽ തുടക്കം മുതൽക്കേ മത്സരാർഥികൾ തമ്മിൽ കോമ്പുകോർത്തു. ആദ്യ വീക്കിലി ടാസ്ക്കിനിടെയാണ് രണ്ടു മത്സരാർഥികൾ ഏറ്റുമുട്ടിയത്. നടി ലക്ഷ്മിപ്രിയ മറ്റുള്ളവരുടെ മേൽ അധികാരത്തോടെ ഇടപെടുന്നുവെന്നതിൽ വിമർശനം ഉയർന്നിരുന്നു. ഈ പ്രശ്നമാണ് ഒടുവിൽ ഒരു കലഹത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ജാസ്മിന്‍ മൂസയും ലക്ഷ്മി പ്രിയയും തമ്മിലാണ് പരസ്യമായി വാക്ക് തര്‍ക്കം ഉണ്ടായത്.

    വീക്കിലി ടാസ്‌ക്കിന്റെ ഭാഗമായി ആരൊക്കെ അകത്ത് കടക്കണമെന്ന് തീരുമാനിക്കാന്‍ പുറത്തുള്ളവരോട് ബിഗ് ബോസ് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു സംഭവം. അകത്തുള്ളവരായ ഡെയ്സി, നിമിഷ, ജാസ്മിന്‍, അപര്‍ണ തുടങ്ങിയവര്‍ നേരത്തെ അകത്ത് വരാത്തവര്‍ക്ക് അവസരം നല്‍കണം എന്ന് വാദിച്ചു. എന്നാല്‍ ഭക്ഷണം ഉണ്ടാക്കണമെന്ന കാരണം ചൂണ്ടിക്കാണിച്ച്‌ ലക്ഷ്മി പ്രിയയുടേയും സുചിത്രയുടേയും പേരായിരുന്നു പുറത്തുളളവര്‍ നിര്‍ദ്ദേശിച്ചത്. ഇതോടെ ലക്ഷ്മിപ്രിയ ഉച്ചത്തിൽ സംസാരിച്ചത് ജാസ്മിനെയും ഡെയ്സിയെയും നിമിഷയെയും ചൊടിപ്പിച്ചു. അവർ ഇക്കാര്യം സംസാരിക്കുകയും ചെയ്തു. ലക്ഷ്മിപ്രിയ തുടക്കം മുതൽ മറ്റുള്ളവരുടെ മേൽ അധികാരത്തോടെ പെരുമാറുന്നുവെന്നതാണ് പ്രധാന ആക്ഷേപം.

    Also See- Bigg Boss Malayalam 4 | ഇത്തവണ കളറാക്കാന്‍ എത്തിയ 17 താരങ്ങൾ; ബിഗ് ബോസ് മലയാളം സീസണ്‍ 4 മത്സരാര്‍ഥികൾ ആരെല്ലാം

    മറ്റുള്ളവര്‍ക്ക് സംസാരിക്കാനുള്ള അവസരം പോലും ലക്ഷ്മിപ്രിയ നൽകുന്നില്ലെന്നാണ് മൂന്നുപേരുടെയും അഭിപ്രായം. ഇതിന് പിന്നാലെയാണ് മുറ്റത്ത് വച്ച്‌ ലക്ഷ്മി പ്രിയയും ജാസ്മിനും തമ്മില്‍ വാക്കുതർക്കം ഉണ്ടായത്. രാവിലെ മുതലുള്ള കാര്യങ്ങള്‍ കാട്ടിയാണ് ജാസ്മിന്റെ ലക്ഷ്മിപ്രിയയ്ക്കെതിരെ ആഞ്ഞടിച്ചത്. ലക്ഷ്മിപ്രിയയെ പെണ്ണുമ്പിള്ള, തള്ള എന്ന് വിളിക്കാറുണ്ടെന്നും ജാസ്മിൻ പറഞ്ഞു. എന്നാൽ അതിൽ തനിക്ക് പ്രശ്നമില്ലെന്ന് ലക്ഷ്മി പ്രിയ പറഞ്ഞെങ്കിലും രാത്രിയിൽ ഇതേ വിഷയത്തിൽ വീണ്ടും ഉടക്കുണ്ടാകുകയായിരുന്നു. തനിക്ക് ജാസ്മിനോട് പ്രശ്‌നങ്ങളൊന്നുമില്ലെന്നും എന്നാല്‍ പെണ്ണുമ്ബിള്ള, തള്ള എന്നൊന്നും വിളിക്കരുതെന്ന് ലക്ഷ്മി പറയുകയായിരുന്നു. എന്നാല്‍ താന്‍ അങ്ങനെ വിളിക്കാറില്ലെന്നും ലക്ഷ്മിയോട് ചോദിച്ചപ്പോള്‍ പ്രശ്‌നമില്ലെന്നാണ് ലക്ഷ്മി പറഞ്ഞതെന്നും ജാസ്മിന്‍ ചൂണ്ടിക്കാണിച്ചു. ജാസ്മിന്റെ മറുപടി കേള്‍ക്കാതെ ലക്ഷ്മി കയറി പോവുകയും ചെയ്തു.
    Published by:Jayashankar AV
    First published: