നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Ayyappanum Koshiyum | രണ്ടു വർഷങ്ങൾക്ക് ശേഷം കണ്ണമ്മയും അയ്യപ്പൻ നായരും വീണ്ടും കണ്ടുമുട്ടി

  Ayyappanum Koshiyum | രണ്ടു വർഷങ്ങൾക്ക് ശേഷം കണ്ണമ്മയും അയ്യപ്പൻ നായരും വീണ്ടും കണ്ടുമുട്ടി

  Biju Menon and Gowri Nandha meet two years after the release of Ayyappanum Koshiyum | അയ്യപ്പനും കോശിയും സിനിമയ്ക്കു ശേഷം ബിജു മേനോനും ഗൗരി നന്ദയും വീണ്ടും കണ്ടുമുട്ടിയപ്പോൾ

  ബിജു മേനോനും ഗൗരി നന്ദയും

  ബിജു മേനോനും ഗൗരി നന്ദയും

  • Share this:
   നീണ്ട രണ്ടു വർഷങ്ങൾക്ക് ശേഷം അയ്യപ്പൻ നായരും കണ്ണമ്മയും വീണ്ടും കണ്ടുമുട്ടിയ വിശേഷവുമായി ഗൗരി. ബിജു മേനോനെ കണ്ടുമുട്ടിയപ്പോഴുള്ള ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഗൗരി നന്ദ ഈ വിശേഷം ആരാധകരുമായി പങ്കിട്ടത്. സച്ചി സംവിധാനം ചെയ്ത 'അയ്യപ്പനും കോശിയും' (Ayyappanum Koshiyum) സിനിമയിൽ പോലീസുകാരൻ അയ്യപ്പൻ നായരുടെ വേഷം ബിജു മോനോനും (Biju Menon) ഭാര്യ കണ്ണമ്മയുടെ (Kannamma) വേഷം ചെയ്തത് ഗൗരിയുമായിരുന്നു. കോശി കുര്യൻ എന്ന കഥാപാത്രം ചെയ്തത് പൃഥ്വിരാജ് (Prithviraj) ആയിരുന്നു.

   ഈ ചിത്രത്തിന് ഇപ്പോൾ തെലുങ്ക് റീമേക് ഇറങ്ങുന്ന വേളയാണ്. ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഭീംലാ നായികിന്റെ വാര്‍ത്തകള്‍ ആദ്യമേ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പവന്‍ കല്യാണും റാണാ ദഗ്ഗുബാട്ടിയും മുഖ്യ വേഷങ്ങളിലെത്തുന്ന സിനിമയാണിത്.

   നിത്യ മേനോനാണ് ഭീംല നായകിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോശിയുടെ ഭാര്യ റൂബിയായി തെലുങ്കില്‍ സംയുക്ത മേനോനാണ് അഭിനയിക്കുന്നത്. സംയുക്തയുടെ തെലുങ്ക് അരങ്ങേറ്റം കൂടിയാണിത്. സമുദ്രക്കനിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. ചിത്രത്തിന് രവി.കെ ചന്ദ്രന്‍ ഛായാഗ്രഹണവും തമന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.

   രാമജോഗയ്യ ശാസ്ത്രിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് തമൻ എസ്  ആണ്. തമനൊപ്പം ശ്രീ കൃഷ്‍ണ, പൃഥ്വി ചന്ദ്ര, റാം മിരിയാള എന്നിവർ ചേർന്നാണ് ആലാപനം. 'അയ്യപ്പനും കോശി'യിലെ കലക്കാത്ത എന്ന് തുടങ്ങുന്ന ടൈറ്റിൽ സോങ്ങ് മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. നഞ്ചമ്മ ആലപിച്ച ഗാനത്തിന് സംഗീതം പകര്‍ന്നത് ജേക്സ് ബിജോയ് ആയിരുന്നു.   Also read: രാജമൗലിയുടെ RRR ട്രെയ്‌ലർ റിലീസ് താരനിബിഡമാവും; പങ്കെടുക്കാൻ അജയ് ദേവ്ഗണും, ആലിയ ഭട്ടും

   എസ്.എസ്. രാജമൗലിയുടെ (S.S. Rajamouli) പാൻ-ഇന്ത്യ ഇതിഹാസ ചിത്രമായ RRR-ന്റെ ട്രെയ്‌ലർ ഡിസംബർ 3-ന് പുറത്തിറങ്ങും. രാം ചരൺ, ജൂനിയർ എൻടിആർ, അജയ് ദേവ്ഗൺ, ആലിയ ഭട്ട്, തുടങ്ങിയവരുടെ ദൃശ്യങ്ങളുള്ള പോസ്റ്ററുകളും ഗാനങ്ങളും ഉൾപ്പെടെ ഒന്നിലധികം വീഡിയോകൾ നിർമ്മാതാക്കൾ പുറത്തിറക്കിയിരുന്നു.

   ട്രെയ്‌ലർ റിലീസിനോടൊപ്പം ഡിസംബർ 3 ന് ഒരു പരിപാടി ഉണ്ടായിരിക്കുമെന്ന് RRR ടീം ഇപ്പോൾ വെളിപ്പെടുത്തി. നിർമ്മാതാക്കൾ ഒരു പുറത്തിറക്കിയ പ്രസ്താവന അനുസരിച്ച്, “ഇത് ഈ വർഷത്തെ ഏറ്റവും വലിയ ഇവന്റുകളിലും ട്രെയ്‌ലർ ലോഞ്ചുകളിലും ഒന്നായിരിക്കും. കാരണം പാൻഡെമിക്കിന് ശേഷം, ഇതാദ്യമായാണ് ബോളിവുഡും സൗത്ത് ഇൻഡസ്‌ട്രിയും ഒന്നിച്ച് ചേർന്നൊരു പരിപാടി അവതരിപ്പിക്കുന്നത്" എന്ന് പറയുന്നു.

   ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ ദക്ഷിണേന്ത്യയിൽ നിന്നും ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരും ബോളിവുഡിൽ നിന്നുള്ള അജയ് ദേവ്ഗൺ, ആലിയ ഭട്ട് എന്നിവരും പങ്കെടുക്കും. ഒപ്പം തന്നെ രാജമൗലിയും മറ്റ് സാങ്കേതിക വിദഗ്ധരും ഉണ്ടാവും.
   Published by:user_57
   First published:
   )}