HOME » NEWS » Film » BILL BROUGHT BY KADAKKAL CHANDRAN WHAT IS A RIGHT TO CALL

കടയ്ക്കൽ ചന്ദ്രൻ കൊണ്ടു വന്ന ബിൽ; എന്താണ് റൈറ്റ് ടു റീ കോൾ?

എന്നാൽ സിനിമ മുന്നോട്ടു വെക്കുന്ന റൈറ്റ് ടു റീ കോൾ എന്ന ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തി കഴിഞ്ഞു

News18 Malayalam | news18-malayalam
Updated: March 27, 2021, 10:13 PM IST
കടയ്ക്കൽ ചന്ദ്രൻ കൊണ്ടു വന്ന ബിൽ; എന്താണ് റൈറ്റ് ടു റീ കോൾ?
വണ്ണിൽ മമ്മൂട്ടി
  • Share this:
കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായി മമ്മൂട്ടി എത്തുന്ന വൺ എന്ന സിനിമ കഴിഞ്ഞ ദിവസം പ്രദർശനത്തിനെത്തിയിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ടു ഒരു ബിൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാകുന്നത്. റൈറ്റ് ടു റീകോൾ എന്ന ബിൽ ആണ് ചർച്ചാ വിഷയം. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന അവരുടെ പ്രതിനിധികളെ തിരിച്ചുവിളിക്കാന്‍ ജനങ്ങൾക്ക് അവകാശം നല്‍കുന്ന റൈറ്റ് ടു റീ കാള്‍ എന്ന ബിൽ ചിത്രത്തിൽ മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ പാസാക്കുന്നത്.

എന്നാൽ സിനിമ മുന്നോട്ടു വെക്കുന്ന റൈറ്റ് ടു റീ കോൾ എന്ന ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തി കഴിഞ്ഞു. ചിത്രം തികഞ്ഞ അരാഷ്ട്രീയവാദമാണ് മുന്നോട്ടുവയ്ക്കുന്നത് എന്നാണ് വിമർശനവുമായി രംഗത്തെത്തിയവർ പറയുന്നത്. എന്നാൽ സിനിമയിലെ കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രിക്കും മുമ്പ് ഇത്തരമൊരു ബിൽ ഇന്ത്യൻ പാർലമെന്‍റിൽ അവതരിപ്പിച്ചിട്ടുണ്ട്. സി. പി. ഐ മുന്‍ സംസ്ഥാന സെക്രട്ടറി സി. കെ ചന്ദ്രപ്പനാണ് ജനപ്രതിനിധികളെ തിരിച്ചു വിളിക്കാന്‍ ജനങ്ങള്‍ക്ക് അവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ ബില്‍ കൊണ്ടു വന്നത്. 1974ല്‍ ആയിരുന്നു സി. കെ ചന്ദ്രപ്പൻ ഈ ബിൽ കൊണ്ടുവന്നത്. എ. ബി വാജ്‌പേയി അടക്കമുള്ള ചുരുക്കം ചില നേതാക്കള്‍ ഈ ബില്ലിനെ പിന്താങ്ങിയെങ്കിലും ബില്ല് പാസാക്കാനായില്ല.

2016ല്‍ ഒരു സ്വകാര്യ ബിൽ ആയി ഇത് വീണ്ടും പാർലമെന്‍റിന്‍റെ പരിഗണനയ്ക്കെത്തി. ബി ജെ പി നേതാവായ വരുണ്‍ ഗാന്ധി ഈ വിഷയം ലോക്സഭയിൽ ഉയർത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷനും ഈ ആശയത്തിന് എതിരെ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഹരിയാന നിയമസഭയും ഇത് സമാനമായ ബില്‍ അവതരിപ്പിച്ചിരുന്നു. എന്നാൽ അത് നിയമസഭാംഗങളെയോ പാർലമെന്‍റ് അംഗങ്ങളെയോ തിരിച്ചു വിളിക്കുന്ന ബിൽ ആയിരുന്നില്ല. പഞ്ചായത്ത് അംഗങ്ങളെ തിരിച്ചുവിളിക്കുന്നതിന് അധികാരം നല്‍കുന്ന ബില്‍ ആയിരുന്നു അത്.

Also Read-One, Aanum Pennum, Biriyaani |ഇന്ന് മൂന്ന് മലയാള ചിത്രങ്ങൾ തിയേറ്ററിലേക്ക്

തങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍ കൃത്യമായി ജോലി ചെയ്യുന്നില്ല എന്ന തോന്നലുണ്ടായാല്‍, സോഷ്യല്‍ ഓഡിറ്റ് നടത്തി ജനങ്ങള്‍ക്ക് അവരെ തിരിച്ചു വിളിക്കാനുള്ള അവസരം ഒരുക്കുക എന്നതാണ് റൈറ്റ് ടു റീ കാള്‍ എന്ന ആശയം മുന്നോട്ടു വെക്കുന്നത്. ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ സ്ഥാപക നേതാവ് സചീന്ദ്ര നാഥ് സന്‍യാലാണ് ആധുനിക ഇന്ത്യയില്‍ ആദ്യമായി ഇത്തരമൊരു ആശയം മന്നോട്ടുവച്ചത്. 1924 ഡിസംബര്‍ 24ന് അദ്ദേഹം പുറത്തിറക്കിയ എച്ച്‌ ആര്‍ എയുടെ ഭരണഘടനയില്‍ റൈറ്റ് ടു റീ കാള്‍ ആശയത്തെ കുറിച്ച്‌ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ ഭരണഘടനയുടെ രൂപീകരണ ഘട്ടത്തിലും ഈ ആവശ്യം ഉയർന്നു വന്നിരുന്നു. ഭരണഘടനയില്‍ ഈ ആശയം ഉള്‍പ്പെടുത്തണമെന്ന ചിലരുടെ ആവശ്യം ഡോ. ബി ആര്‍ അംബേദ്കര്‍ അംഗീകരിച്ചില്ല. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇത്തരത്തിലൊരു ആശയം പ്രാവര്‍ത്തികമാക്കാന്‍ സാധിക്കില്ല എന്നായിരുന്നു ഇതിനെ എതിര്‍ക്കുന്നവര്‍ മുന്നോട്ടു വെച്ച വാദഗതി.
Published by: Anuraj GR
First published: March 27, 2021, 10:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories