ടിക്ടോക് സജീവമായിരുന്ന നാളുകളിൽ അരുന്ധതി അഥവാ കല്യാണി എന്ന് വിളിപ്പേരുള്ള നടി ബിന്ദു പണിക്കരുടെ മകൾ നിറസാന്നിധ്യമായിരുന്നു.
കല്യാണിയുടെ വീഡിയോകൾക്ക് കട്ട സപ്പോർട്ടുമായി ബിന്ദുവും സായി കുമാറും ഒപ്പമുണ്ടായിരുന്നു. ചിലപ്പോൾ മൂവരും ചേർന്നുള്ള തമാശ നിറഞ്ഞ വീഡിയോകളും ടിക്ടോക്കിൽ പ്രത്യക്ഷപ്പെടുമായിരുന്നു.
ടിക്ടോക് മറഞ്ഞ ശേഷം അരുന്ധതിയുടെ കലാപ്രകടനങ്ങൾ കൂടുതലും കാണുന്നത് ഇൻസ്റ്റഗ്രാമിലാണ്. ഏറെ നാളുകൾക്കു ശേഷം ഒരു അടിപൊളി നൃത്ത വീഡിയോയുമായി അരുന്ധതി എത്തുന്നു.
View this post on Instagram
സൂര്യയും അപർണ ബലമുരളിയും വേഷമിട്ട 'സൂരറൈ പോട്ര്' എന്ന സിനിമയിലെ 'മണ്ണുരുണ്ട മേലെ' എന്ന് തുടങ്ങുന്ന ഗാനത്തിനാണ് അരുന്ധതി ചുവടു തീർക്കുന്നത്. ഒപ്പം കൂട്ടുകാരിയുമുണ്ട്.
മുൻപൊരിക്കൽ കോളേജിൽ വച്ച് മഞ്ജു വാര്യർക്കൊപ്പം സ്റ്റേജിൽ നൃത്തം ചെയ്ത അരുന്ധതിയുടെ വീഡിയോ വൈറലായിരുന്നു. വളരെ കുറച്ചുപേർ മാത്രമാണ് അന്ന് വീഡിയോയിലെ താരപുത്രി അരുന്ധതി ആണെന്ന് തിരിച്ചറിഞ്ഞത്. മഞ്ജു ഗസ്റ്റ് ആയി കോളേജിൽ എത്തിയ അവസരത്തിലാണ് പരിപാടി അരങ്ങേറിയത്.
'എന്റെ പാണ്ടിക്കൊപ്പം അൽപ്പം പാണ്ടിത്തരം' എന്നാണ് അരുന്ധതി ഈ വീഡിയോയ്ക്ക് ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.